Begin typing your search above and press return to search.
സ്വര്‍ണം വാങ്ങുമ്പോള്‍ എല്ലാവരും കെവൈസി രേഖകള്‍ നല്‍കണോ? പുതിയ നിയമപ്രകാരം എന്തെല്ലാം അറിയണം?
രണ്ട് ലക്ഷം രൂപയില്‍ താഴെയുള്ള സ്വര്‍ണം, വെള്ളി, ആഭരണങ്ങള്‍, അല്ലെങ്കില്‍ വിലയേറിയ രത്‌നങ്ങള്‍, കല്ലുകള്‍ എന്നിവ വാങ്ങുന്നതിന് ഉപഭോക്തൃ വിവരങ്ങളില്‍ (കെവൈസി) സ്ഥിരമായ അക്കൗണ്ട് നമ്പറോ (പാന്‍) അല്ലെങ്കില്‍ ഒരു ഉപഭോക്താവിന്റെ ആധാര്‍ നിര്‍ബന്ധമല്ലെന്ന് ധനകാര്യ മന്ത്രാലയം റവന്യൂ വകുപ്പ് വ്യക്തമാക്കി.
സ്വര്‍ണാഭരണങ്ങള്‍ വാങ്ങാന്‍ കെ വൈ സി തിരിച്ചറിയല്‍ രേഖ നല്‍കണമെന്ന വാര്‍ത്തകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ വിശദീകരണക്കുറിപ്പ് ഇറക്കിയതോടെയാണ് ആശങ്കകള്‍ ഒഴിഞ്ഞത്.
സ്വര്‍ണം, വജ്രം, വെള്ളി, രത്‌നങ്ങള്‍ എന്നിവ വാങ്ങണമെങ്കില്‍ തിരിച്ചറിയല്‍ രേഖ നല്‍കിയിരിക്കണമെന്നും മറ്റുമുള്ള വാര്‍ത്തകള്‍ വില്‍പനക്കാര്‍ക്കും വാങ്ങുന്നവര്‍ക്കും ഒരുപോലെ സംശയങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഉത്തരവില്‍ കൃത്യത വരുത്തിയത്.
10 ലക്ഷം രൂപയ്ക്ക് മേലുളള സ്വര്‍ണ ഇടപാടുകള്‍ നടത്തുമ്പോള്‍ കെ വൈ സി രേഖകള്‍ നല്‍കണമെന്നാണ് ഡിസംബര്‍ 28 ല്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്. അതിനാല്‍ ഈ നിയമം തുടരും. എന്നാല്‍ കേരളത്തിലുള്‍പ്പെടെ പല സംസ്ഥാനങ്ങളിലെയും ജൂവല്‍റികള്‍ ഇപ്പോള്‍ തന്നെ രണ്ട് ലക്ഷത്തിന് മുകളില്‍ നടത്തുന്ന ഇത്തരം വാങ്ങലുകള്‍ക്ക് കെ വൈ സി രേഖകള്‍ ചോദിക്കാറുണ്ട്. എന്നാല്‍ ഇത് ആവശ്യമില്ല എന്ന് പുതിയ അറിയിപ്പ് പറയുന്നു.
Next Story
Videos