Begin typing your search above and press return to search.
ജിഎസ്ടി രജിസ്‌ട്രേഷന്‍: ഇക്കാര്യങ്ങള്‍ നിങ്ങള്‍ക്കറിയാമോ?
ചോദ്യം: ജി.എസ്.ടി രജിസ്‌ട്രേഷന്‍ എടുക്കാനുള്ള പരിധി 20 ലക്ഷമാണെന്ന് പലരും പറയുന്നു. ചിലര്‍ പറയുന്നു 40 ലക്ഷമാണെന്ന്. കേരളത്തില്‍ ഒരു വര്‍ക്ക്‌ഷോപ്പ് നടത്തുന്ന എനിക്ക് രജിസ്‌ട്രേഷന്‍ എടുക്കേണ്ട ലിമിറ്റ് എത്രയാണ്? എന്റെ സഹോദരന്‍ ഒരു ട്രേഡിംഗ് ബിസിനസ് നടത്തുന്നുണ്ട് അദ്ദേഹം രജിസ്‌ട്രേഷന്‍ എടുക്കേണ്ട ലിമിറ്റ് എത്രയാണ് എന്നും പറയുമോ?
-വിനോദ് കുമാര്‍, എറണാകുളം.
ഉത്തരം:
സേവനങ്ങള്‍ സപ്ലൈ ചെയ്യുന്നവര്‍ രജിസ്‌ട്രേഷന്‍ എടുക്കേണ്ട ലിമിറ്റ് 20 ലക്ഷം രൂപ ആണ്. സേവനത്തിന്റെ വാര്‍ഷിക വിറ്റുവരവ്(ടേണോവര്‍) 20 ലക്ഷം രൂപ ആയാല്‍ നിര്‍ബന്ധമായും രജിസ്‌ട്രേഷന്‍ എടുക്കണം.
എന്നാല്‍ സാധനങ്ങള്‍ സപ്ലൈ ചെയ്യുന്നവര്‍, സാധനങ്ങള്‍ വാങ്ങി വില്‍ക്കുന്നവരോ(ട്രേഡര്‍മാര്‍), ഉണ്ടാക്കി വില്‍ക്കുന്നവരോ(മാനുഫാക്ചറര്‍മാര്‍) എന്നിങ്ങനെയുള്ളവരാകട്ടേ; അവരെ സംബന്ധിച്ചിടത്തോളം 40 ലക്ഷം രൂപ വാര്‍ഷിക ടേണോവര്‍ ഉണ്ടെങ്കില്‍ രജിസ്‌ട്രേഷന്‍ എടുത്താല്‍ മതി. എന്നാല്‍ ഐസ്‌ക്രീം, പാന്‍മസാല, ടുബാക്കോ തുടങ്ങിയ മൂന്ന് വസ്തുക്കള്‍ മാനുഫാക്ചര്‍ ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് 20 ലക്ഷം ആണ് രജിസ്‌ട്രേഷന്‍ എടുക്കേണ്ട ടേണോവര്‍ പരിധി എന്ന് കേന്ദ്ര സര്‍ക്കാര്‍ Notification No. 10/2019-Central Tax dated 07.03.2019 എന്ന വിജ്ഞാപനത്തിലൂടെ അറിയിച്ചിട്ടുണ്ട്. കേരള സംസ്ഥാന സര്‍ക്കാരും ഇക്കാര്യം വിജ്ഞാപനം ചെയ്തിട്ടുണ്ട്.
താഴെ പറയുന്ന ചില വ്യക്തികള്‍ പരിധി നോക്കാതെ രജിസ്‌ട്രേഷന്‍ എടുക്കാന്‍ ബാധ്യസ്ഥരാണ്:
(1) അന്തര്‍സംസ്ഥാന സപ്ലൈകള്‍ നടത്തുന്ന വ്യക്തികള്‍, അവര്‍ കൈകാര്യം ചെയ്യുന്ന വസ്തുക്കള്‍ നികുതിബാധകമാണെങ്കില്‍, ടേണോവര്‍ പരിധി നോക്കാതെ രജിസ്‌ട്രേഷന്‍ എടുക്കേണ്ടതാണ്. എങ്കിലും Notification No.3/2018-Integrate Tax dated 22.10.2018 അനുസരിച്ച് കരകൗശല വസ്തുക്കള്‍ ഇന്റര്‍സ്റ്റേറ്റ് ട്രാന്‍സാക്ഷന്‍ നടത്തുന്നവര്‍ ടേണോവര്‍ പരിധി 20 ലക്ഷം എത്തുമ്പോള്‍ മാത്രം രജിസ്‌ട്രേഷന്‍ എടുത്താല്‍ മതി.
(2) താല്‍ക്കാലിക വില്‍പ്പനക്കാര്‍ (ക്യാഷ്വല്‍ ട്രേഡര്‍) നികുതിബാധകമായ സാധനങ്ങളുടെ സപ്ലൈ നടത്തുന്നുണ്ടെങ്കിലും യാതൊരു പരിധിയും നോക്കാതെ തന്നെ രജിസ്‌ട്രേഷന്‍ എടുക്കേണ്ടതാണ്.
(3) റിവേഴ്‌സ് ടാക്‌സ് നികുതി അടയ്ക്കാന്‍ ബാധ്യതയുള്ളവരും ടേണോവര്‍ എത്രയായാലും രജിസ്‌ട്രേഷന്‍ എടുക്കണം.
(4) സെക്ഷന്‍ 9(5) അനുസരിച്ച് നികുതി അടയ്ക്കാന്‍ ബാധ്യത ഉള്ളവര്‍ ടേണോവര്‍ എത്ര തന്നെ ആയാലും രജിസ്‌ട്രേഷന്‍ എടുക്കണം.
(5) ഏജന്റ് എന്ന നിലയില്‍ നികുതി ബാധ്യതയുള്ള എല്ലാവരും ടേണോവര്‍ എത്രയായാലും രജിസ്‌ട്രേഷന്‍ എടുക്കണം.
(6) ടി സി എസ്, ടി ഡി എസ് അടയ്ക്കാന്‍ ബാധ്യതയുള്ള ഇ കൊമേഴ്‌സ് ഓപ്പറേറ്റര്‍ തുടങ്ങിയവരൊക്കെ ടേണോവര്‍ എത്രയായാലും രജിസ്‌ട്രേഷന്‍ എടുക്കേണ്ടതാണ്.
ഒരാള്‍ സ്വമേധയാ രജിസ്‌ട്രേഷന്‍ എടുത്തു കഴിഞ്ഞാല്‍ യാതൊരു കാരണവശാലും 20 ലക്ഷത്തിന്റെ പരിധിയോ അതുമായി ബന്ധപ്പെട്ട ടാക്‌സ് ആനുകൂല്യങ്ങളോ അയാള്‍ക്ക് ലഭ്യമായിരിക്കുകയില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
രജിസ്‌ട്രേഷനെക്കുറിച്ചും, രജിസ്‌ട്രേഷന്‍ പരിധിയെ സംബന്ധിച്ചും ഉള്ള പ്രധാന കാര്യങ്ങള്‍ ഇവിടെ പ്രതിപാദിച്ചിട്ടുണ്ട്. ഇനിയും സംശയങ്ങളുണ്ടെങ്കില്‍ അവ ചോദിച്ചാല്‍ അടുത്ത അവസരത്തില്‍ തന്നെ മറുപടി നല്‍കാം.
(ജിഎസ്ടി വിദഗ്ധനാണ് ലേഖകന്‍. ഫോണ്‍: 98950 69926)

Next Story
Videos