ചെറുകിട വ്യവസായങ്ങള്‍ക്ക് 20,000 കോടിയുടെ പാക്കേജ്

എം.എസ്.എം.ഇ നിര്‍വചനത്തില്‍ ഭേദഗതി വരുത്തി കേന്ദ്ര മന്ത്രിസഭാ യോഗം. ചെറുകിട വ്യവസായങ്ങളെ സംരക്ഷിക്കാന്‍ ആസ്തി വികസന ഫണ്ട് രൂപവത്കരിക്കും. ഇതിനായി 20,000 കോടിയുടെ പാക്കേജിന് അംഗീകാരം നല്‍കിയെന്ന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പു മന്ത്രി പ്രകാശ് ജാവഡേക്കര്‍ അറിയിച്ചു. കാര്‍ഷികമേഖലയുമായി ബന്ധപ്പെട്ട നിര്‍ണായക തീരുമാനങ്ങളും യോഗം കൈക്കൊണ്ടു.

ചെറുകിട-ഇടത്തരം വ്യവസായ സ്ഥാപനങ്ങളുടെ നിര്‍വചനത്തില്‍ ഭേദഗതി വരുത്തിയത് 2006-ലെ എം.എസ്.എം.ഇ.നിയമ ഭേദഗതി വഴിയാണ്. 50 കോടിയുടെ നിക്ഷേപവും 250 കോടി വിറ്റുവരവുമുള്ള സ്ഥാപനങ്ങള്‍ എം.എസ്.എം.ഇ.യുടെ പരിധിയില്‍ വരുത്തുന്നതാണ് ഭേദഗതി. ചെറുകിട വ്യവസായങ്ങളെ സംരക്ഷിക്കാനുള്ള ആസ്തി വികസന ഫണ്ട് പ്രകാരമുള്ള 20,000 കോടിയുടെ വായ്പ പദ്ധതിയിലൂടെ രണ്ടു ലക്ഷം പേര്‍ക്ക് ഗുണം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

രണ്ടാം മോദി സര്‍ക്കാര്‍ രണ്ടാം വര്‍ഷത്തിലേക്ക് കടന്നതിനു ശേഷമുള്ള ആദ്യത്തെ മന്ത്രിസഭാ യോഗമായിരുന്ന നടന്നത്.പ്രധാനമായും ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍, കര്‍ഷികര്‍, വഴിയോരക്കച്ചവടക്കാര്‍ എന്നിവര്‍ക്കു വേണ്ടിയുള്ള തീരുമാനനങ്ങളാണുണ്ടായത്.കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കും. എം.എസ്.എം.ഇ. സംരംഭങ്ങള്‍ ഓഹരിവിപണിയില്‍ ലിസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങളും നടത്തും. കര്‍ഷകര്‍ക്ക് വായ്പ തിരിച്ചടയ്ക്കാന്‍ സാവകാശം നല്‍കും. വഴിയോരക്കച്ചവടക്കാര്‍ക്ക് ഏഴ് ശതമാനം നിരക്കില്‍ വായ്പ നല്‍കും എന്നതുള്‍പ്പെടെയുള്ളതാണ് പ്രധാന പ്രഖ്യാപനങ്ങള്‍.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it