Begin typing your search above and press return to search.
വെള്ളപ്പൊക്കത്തില്‍ മുങ്ങിത്താഴാത്ത, മഴയില്‍ ഒലിച്ചുപോകാത്ത കേരളത്തെ ഇങ്ങനെ സൃഷ്ടിക്കാം!
മഴ കാലമാകുമ്പോള്‍ കൊച്ചിയിലെ സ്വകാര്യ പ്രസ് മാനേജറായ രാഹുലിന്റെ കലൂരിലെ വീട്ടില്‍ വെള്ളം കയറുന്നത് പതിവായിരിക്കുന്നു. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇത്തരം പ്രശ്ങ്ങള്‍ നേരിട്ടുള്ള പ്രദേശമല്ല. ഓരോ രണ്ടു വര്‍ഷവും തകര്‍ന്ന റോഡ് പുതുക്കി പണിയുന്നത് നിലവിലെ റോഡിന്റെ മീതെ വീണ്ടും 2 ഇഞ്ചു ബിറ്റുമെന്‍ മെറ്റല്‍ മിശ്രിതം ഇട്ടുകൊണ്ടാണ്. ഇങ്ങനെ റോഡുകള്‍ പടിപടിയായി ഉയരുകയും വീടുകള്‍ റോഡ് നിരപ്പില്‍ നിന്നും താണു പോവുകയും ചെയ്യുന്നതാണു വെള്ളക്കെട്ടിന് കാരണം. വെള്ളക്കെട്ട് ഒഴുവാക്കാന്‍ വീടിനെ ഉയര്‍ത്തുകയല്ലാതെ മറ്റു പരിഹാരമില്ലെന്ന് രാഹുല്‍ വിശ്വസിക്കുന്നു. അതിന് ചെലവാക്കുന്നത് 20 ലക്ഷം രൂപ. എന്ത് കൊണ്ട് ഇളകിയ മെറ്റലും ടാറും പൂര്‍ണമായി മാറ്റിയ ശേഷം വീണ്ടും റോഡ് പണിയുന്നില്ല?
റോഡിന്റെ മീതെ വീണ്ടും റോഡ് പണിയുന്നതിന്റെ മെച്ചം ജില്ലയിലെ ക്വാറികള്‍ക്കും ഇത്തരം പ്രവര്‍ത്തികള്‍ക്ക് കൂട്ട് നില്‍ക്കുന്ന കൗണ്‍സിലര്‍മാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമാണ് .
കോവിഡിന് മുന്‍പും പിന്‍പും സംസ്ഥാനത്തു അതിവേഗത്തില്‍ വളരുന്ന വ്യവസായങ്ങളില്‍ മുന്നില്‍ നിര്‍മ്മാണ മേഖലയാണ് തന്നെയാണ്. ഇതിലൂടെ തഴച്ചു വളരുന്നത് പരിസ്ഥിതിക്ക് ആഘാതം സൃഷ്ടിക്കുന്ന ക്വാറികളാണ് . സംസ്ഥാനത്തു 6000ത്തില്‍പ്പരം ക്വാറികളില്‍ ഭൂരിഭാഗവും അനധികൃതമായി പ്രവര്‍ത്തിക്കുന്നതാണ്ന്ന് പറയപ്പെടുന്നു . ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ അനിയന്ത്രിതമായും ഗ്രാമസഭകളുടെ സമ്മതം കൂടാതെയും ക്വാറികള്‍ക്ക് അനുമതി നല്‍കരുതെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ക്വാറികള്‍ പശ്ചിമ ഘട്ടത്തില്‍ വ്യാപകമായ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് ഗാഡ്ഗില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ 2018, 2019 ല്‍ തുടര്‍ച്ചയായി പ്രളയങ്ങള്‍ ഉണ്ടായിട്ടും നാം പാഠങ്ങള്‍ പഠിച്ചില്ല. ഈ പ്രളയങ്ങള്‍ക്ക് ശേഷം 270 ക്വാറികള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയതില്‍ നിന്ന് അത് വ്യക്തമാണ്. ഇത് ഉരുള്‍പൊട്ടലിനും, മണ്ണിടിച്ചിലിനും,പ്രളയത്തിനും, വഴിവെക്കുമെന്ന് 2021 ലെ മഴ കെടുതികള്‍ വീണ്ടും സാക്ഷ്യപ്പെടുത്തുന്നു.
സംസ്ഥാന ആസൂത്രണ ബോര്‍ഡ് പ്രസിദ്ധപ്പെടുത്തുന്ന സാമ്പത്തിക അവലോകനം പ്രകാരം 201819 ല്‍ മൊത്തം കൂട്ടി ചേര്‍ക്കപ്പെട്ട സംസ്ഥാന ആഭ്യന്തര ഉല്പാദനത്തിലേക്ക് ഖനന ക്വാറി മേഖലയുടെ സംഭാവന 221.7 കോടി രൂപയാണ്, 172 അംഗീകൃത മെറ്റല്‍ ക്രഷര്‍ യൂണിറ്റുകളാണ് പ്രവര്‍ത്തിക്കുന്നത്
'റീ ബില്‍ഡ് കേരള' യില്‍ പ്രധാനമായും ഊന്നല്‍ നല്‍കുന്നത് റോഡുകളുടെയും പാലങ്ങളുടെയും നിര്‍മ്മാണവും, ജലവിതരണം, ഗതാഗതം, വനം, മത്സ്യ ബന്ധനം, ഭൂ വിനിയോഗം, കൃഷി , ആശയ വിനിമയംസാങ്കേതിക വിദ്യ തുടങ്ങിയവയ്ക്കാണ്.
ആദ്യ രണ്ടു വര്‍ഷങ്ങളില്‍ 1000 കോടി രൂപ വീതം സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ക്കായി ചെലവിടുന്നത്. ലോക് ബാങ്കിന്റെ സഹായമായി 1726 കോടി രൂപയാണ് ലഭിക്കുന്നത്.
നമ്മള്‍ നമുക്കായി' എന്ന ജന സമ്പര്‍ക്ക പരിപാടിയിലൂടെ പൊതു ജനങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും രേഖപ്പെടുത്താന്‍ സര്‍ക്കാര്‍ അവസരം നല്‍കുന്നുണ്ട്. (www.rebuild.kerala.gov.in).
1.വീടുകള്‍, പുനര്‍ നിര്‍മ്മിക്കുമ്പോള്‍ പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളില്‍ സിമെന്റിനും കോണ്‍ക്രീറ്റിനും പകരം തടി , അലൂമിനിയം, ഉരുക്ക്, പ്രീഫാബ്രിക്കേറ്റഡ് ബ്ലോക്കുകള്‍ കൊണ്ടുള്ള നിര്‍മ്മാണ പ്രക്രിയ ചെലവ് കുറയ്ക്കാനും പ്രളയം ഉണ്ടാകുമ്പോള്‍ നാശനഷ്ടങ്ങള്‍ ലഘൂകരിക്കാനും കഴിയും.
2.ജപ്പാന്‍, നെതര്‍ലന്‍ഡ്‌സ് തുടങ്ങിയ രാജ്യങ്ങളില്‍ ഭൂമി കുലുക്കം ഉരുള്‍ പൊട്ടല്‍ എന്നിവയെ അതിജീവിക്കാന്‍ കഴിയുന്ന സാങ്കേതിക വിദ്യകള്‍ ബഹു നിലകളുള്ള കൂറ്റന്‍ കെട്ടിടങ്ങളില്‍ പോലും ഉപയോഗപ്പെടുത്തിയിട്ടുണ്ട്. നമുക്കും അത്തരം സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്താവുന്നതാണ്.
3.തീര മേഖലയിലും, മലയോര മേഖല, നദി കളുടെ സമീപം പാര്‍ക്കുന്നവര്‍ക്ക് നിര്‍ബന്ധമായും ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയും, വീടിന് തകരാറു സംഭവിച്ചാല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുകയും വേണം. ഇതിനായി ബിപി എല്‍ പട്ടികയില്‍ വരുന്ന കുടുംബങ്ങള്‍ക്ക് കമ്പനികളുടെ സാമൂഹ്യ പ്രതിബദ്ധതാ പദ്ധതിയിലൂടെയും പ്രീമിയം തുക കണ്ടെത്താവുന്നതാണ്.
4.പുനര്‍നിര്‍മ്മാണ പ്രക്രിയയില്‍ വിദേശത്തു നിന്നും ജോലി നഷ്ട്ടപെട്ട വര്‍ക്ക് മത്സ്യ ബന്ധനം, കൃഷി, മൃഗ സംരക്ഷണം ക്ഷീരോല്പാദനം തുടങ്ങി വിവിധ മേഖലകളില്‍ സ്റ്റാര്‍ട്ട് അപ്പ് സംരംഭങ്ങള്‍ തുടങ്ങാന്‍ സാമ്പത്തികസാങ്കേതിക സഹായങ്ങളും വ്യവസായ വകുപ്പുമായി സഹകരിച്ചു നടപ്പാക്കാന്‍ കഴിയണം. കോവിഡ് ലോക്ഡൗണിലും കൃഷിമത്സ്യമൃഗ സംരക്ഷണ പ്രവര്‍ത്തികളില്‍ കൂടുതല്‍ ചെറുപ്പക്കാരും സ്ത്രീകളും വന്നത്തിന് ഉത്തേജനം കൊടുക്കാന്‍ 'റീ ബില്‍ഡ് കേരള' ക്ക്‌സാധിക്കട്ടെ.
5. പ്രകൃതി ദുരന്തങ്ങള്‍ മുന്‍കൂട്ടി പ്രവചിക്കുന്നതിലും നമുക്ക് വീഴ്ചകള്‍ സംഭവിക്കുന്നുണ്ട്. നിര്‍മ്മിത ബുദ്ധിയും (artificial intelligence), ഇന്റര്‍നെറ്റ് ഓഫ് തിങ്ങ്‌സ് തുടങ്ങിയ ആധുനിക സാങ്കേതിക വിദ്യകള്‍ പരീക്ഷിക്കാമെന്ന് യു എന്‍ ദുരന്ത നിവാരണ വിദഗ്ധന്‍ മുരളി തുമ്മാരുകുടിയുടെ നിര്‍ദ്ദേശം ഇവിടെ പ്രസക്തതമാണ്.
6. പാരിസ്ഥിതിക പ്രശ്ങ്ങള്‍ സൃഷ്ടിക്കുന്ന ക്വാറികള്‍ക്ക് അനുമതി നല്കുന്നത് ദേശിയ ഹരിത െ്രെട ബ്യുണലിന്റെ മാനദണ്ഡ പ്രകാരം ആവണം. നദികളിലും, ജലസംഭരണികളിലും അടിഞ്ഞു കൂടുന്ന ,മണല്‍ നീക്കും ചെയ്യണമെന്ന് കേരള കെട്ടിട നിര്‍മ്മാണ തൊഴിലാളി കോണ്‍ഗ്രസ് ആവശ്യപെട്ടിട്ടുണ്ട്. പ്രളയം തടയാന്‍ ഇത് സഹായകരമാവുകയും, നിര്‍മ്മാണ മേഖലയില്‍ മണലിന്റെ ക്ഷാമം പരിഹരിക്കാനും കഴിയും.
( ശ്രീകുമാര്‍ രാഘവന്‍ സീനിയര്‍ ബിസിനസ്സ് ജേണലിസ്റ്റായി ലേഖകന്‍ ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ്, സൈബര്‍ മീഡിയ, കമ്മോഡിറ്റി ഓണ്‍ലൈന്‍ എന്നീ പ്രസിദ്ധികരണങ്ങളില്‍ വിവിധ പദവികളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പൊതുമേഖലാ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ കിറ്റികോയുടെ മീഡിയ കണ്‍സള്‍ട്ടന്റ് ആയിരുന്നു. മാര്‍ക്കറ്റ് അനാലിസിസ് ,സോഷ്യല്‍ മീഡിയ മാനേജ്മന്റ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്‍സി (ഗൂഗിള്‍ സെര്‍ട്ടിഫൈഡ്), മീഡിയ ട്രെയിനിങ് & പി ആര്‍ കണ്‍സള്‍ട്ടന്‍സി എന്നീ മേഖലകളില്‍ പ്രാവിണ്യം നേടിയിട്ടുണ്ട് . രാജഗിരി മീഡിയ യുടെ പള്ളിക്കൂടം മാസികയുടെ പത്രാധിപരാണ്. 2001 ല്‍ എംപി നാരയണ പിള്ള അവാര്‍ഡ് ഫോര്‍ ജേര്‍ണലിസത്തിനു അര്‍ഹനായി)

ഈ അവസരത്തില്‍ ഡോ വേണു വി ഐ എ എസ് നയിക്കുന്ന 'റീബില്‍ഡ് കേരള' പദ്ധതിക്ക് താഴെ പറയുന്ന നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നു:

Next Story
Videos