ജിഡിപി വളർച്ച നിലനിർത്തണോ? ഐഎംഎഫ് നിർദേശിക്കുന്നു 3 വഴികൾ

ഇന്ത്യയുടെ ഉയർന്ന ജിഡിപി വളർച്ചാ നിരക്ക് നിലനിർത്തണമെങ്കിൽ മൂന്ന് കാര്യങ്ങളിൽ ശ്രദ്ധയൂന്നണമെന്ന് രാജ്യാന്തര നാണയനിധി (ഐഎംഎഫ്).

ബാങ്കിംഗ് മേഖലയിലെ പരിഷ്കരണങ്ങൾ നടപ്പിലാക്കുക, സാമ്പത്തിക ഏകീകരണത്തിനൊപ്പം ജിഎസ്ടി കൂടുതൽ ലളിതവും സുസംഘടിതവുമാക്കുക, സാമ്പത്തിക പരിഷ്കരണങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുക എന്നിവയാണ് ഐഎംഎഫ് മുന്നോട്ട് വച്ചിരിക്കുന്ന നിർദേശങ്ങൾ.

2017-18 സാമ്പത്തിക വർഷത്തിലെ നാലാം പാദത്തിൽ ഇന്ത്യയുടെ ജിഡിപി വളർച്ച മൂന്നാം പാദത്തിലെ 7 ശതമാനത്തിൽ നിന്നും 7.7 ശതമാനമായി ഉയർന്നു. സാമ്പത്തിക വളർച്ച ത്വരിതഗതിയിൽ തുടരുമെന്നാണ് പ്രതീക്ഷയെന്ന് ഐഎംഎഫ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ ജെറി റൈസ് അഭിപ്രായപ്പെട്ടു. രാജ്യം 2018-19 സാമ്പത്തിക വർഷം 7.4 ശതമാനവും 2019-20 ൽ 7.8 ശതമാനവും വളർച്ച നേടുമെന്നാണ് ഐഎംഎഫ് പ്രതീക്ഷിക്കുന്നത്.

നിർദേശങ്ങൾ ചുരുക്കത്തിൽ

1. ബാങ്ക് വായ്പ പുനരുജ്ജീവിപ്പിക്കുക. വായ്പ തുക മാറ്റിവയ്ക്കൽ കൂടുതൽ കാര്യക്ഷമമാക്കുക. ബാങ്കുകളുടെയും കോർപറേറ്റുകളുടെയും ബാലൻസ് ഷീറ്റ് ശുദ്ധീകരിക്കുന്നതിലൂടെയും പൊതുമേഖലാ ബാങ്കുകളുടെ ഭരണം മികവുറ്റതാക്കുകയും ചെയ്യുന്നതിലൂടെ ഇത് സാധിക്കും.

2. സാമ്പത്തിക ഏകീകരണത്തിനൊപ്പം പൊതു കടത്തിന്റെ അളവ് കുറക്കാനുള്ള നടപടികളും തുടരുക. ജിഎസ്ടി കൂടുതൽ ലളിതവൽക്കരിക്കുക.

3. തൊഴിൽ, ഭൂമി എന്നിവയുമായി ബന്ധപ്പെട്ട വിപണി പരിഷ്‌കാരങ്ങളുമായി മുന്നോട്ട് പോകുക. മികച്ച ബിസിനസ് അന്തരീക്ഷം കെട്ടിപ്പടുക്കുന്നത് രാജ്യത്തിന്റെ മത്സരക്ഷമത മെച്ചപ്പെടുത്തും.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it