ഓട്ടോമൊബീല്‍ വ്യവസായത്തിലേക്ക് വിദേശ നിക്ഷേപമൊഴുകുന്നു, വിദേശ നിക്ഷേപ കണക്ക് പുറത്തു വിട്ട് സര്‍ക്കാര്‍

ഏപ്രില്‍ മുതല്‍ മൂന്നു മാസം കൊണ്ട് ഇന്ത്യയിലേക്ക് എത്തിയ നേരിട്ടുള്ള വിദേശ നിക്ഷേപം 22.53 ശതകോടി ഡോളര്‍. വ്യാപാര മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനേക്കാള്‍ 90 ശതമാനം അധികമാണിത്.

ആകെ നിക്ഷേപത്തില്‍ 27 ശതമാനവും ഓട്ടോ മൊബീല്‍ വ്യവസായത്തിലാണ് എന്നത് ശ്രദ്ധേയമായി. കംപ്യൂട്ടര്‍ സോഫ്റ്റ്‌വെയര്‍ മേഖലയില്‍ 17 ശതമാനവും ഹാര്‍ഡ്‌വെയര്‍ മേഖലയില്‍ 11 ശതമാനവും നേരിട്ടുള്ള വിദേശ നിക്ഷേപം എത്തി.
നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ കാര്യത്തില്‍ വരുത്തിയ പരിഷ്‌കാരങ്ങളും നിക്ഷേപത്തിനുള്ള സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചതും ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് കൂടുതല്‍ മെച്ചപ്പെട്ടതുമാണ് നേട്ടത്തിന് കാരണമെന്നാണ് സര്‍ക്കാര്‍ പറയുന്നത്.
ഫോറിന്‍ പോര്‍ട്ട്‌ഫോളിയോ ഇന്‍വെസ്‌റ്റേഴ്‌സ് (എഫ്പിഐ) ഓഗസ്റ്റില്‍ ഇന്ത്യന്‍ ഓഹരികളില്‍ 50.01 ശതകോടി ഡോളര്‍ നിക്ഷേപിച്ചതായി നാഷണല്‍ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററി പുറത്തു വിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it