വളര്‍ച്ച നിര്‍ണയിക്കുക ഇന്ത്യയും ചൈനയും ചേര്‍ന്ന്: ഐഎംഎഫ്

ഇന്ത്യയും ചൈനയും ചേര്‍ന്നാവും ഈ വര്‍ഷത്തെ സാമ്പത്തിക വളര്‍ച്ച നിര്‍ണയിക്കുകയെന്ന് അന്താരാഷ്ട്ര നാണയ നിധി. ആഗോള വളര്‍ച്ചയുടെ പകുതിയും സംഭാവന ചെയ്യുക ഈ രണ്ട് രാജ്യങ്ങള്‍ ചേര്‍ന്നാവും എന്നാണ് വിലയിരുത്തല്‍. അതേ സമയും യുഎസ്, യൂറോ മേഖലകള്‍ ചേര്‍ന്നുള്ള വിഹിതം പത്തില്‍ ഒന്ന് മാത്രമായിരിക്കുമെന്നും ഏറ്റവും പുതിയ വേള്‍ഡ് ഔട്ട്‌ലൂക്ക് റിപ്പോര്‍ട്ടില്‍ ഐഎംഎഫ് പറയുന്നു.

ഇന്ത്യയുടെ വളര്‍ച്ച 6.8ല്‍ നിന്നും (2022-23) 6.1 ശതമാനമായി കുറയും. അതേ സമയം അടുത്ത സാമ്പത്തിക വര്‍ഷം രാജ്യം വീണ്ടും 6.8 ശതമാനം വളര്‍ച്ച കൈവരിക്കും. 2023ല്‍ 2.9 ശതമാനം ആയിരിക്കും ആഗോളവളര്‍ച്ച. യുകെ സമ്പദ് വ്യവസ്ഥ ഈ വര്‍ഷം 0.06 ശതമാനം ചുരുങ്ങും. യുറോപ്യന്‍ മേഖല 0.7 ശതമാനവും യുഎസ് 1.4 ശതമാനവും വളര്‍ച്ച നേടും. 5.2 ശതമാനമായിരിക്കും ചൈനയുടെ വളര്‍ച്ച.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it