Begin typing your search above and press return to search.
ഇന്ത്യന്‍ സമ്പദ്ഘടന തിരിച്ചുവരവിന്റെ പാതയില്‍?
കോവിഡ് പ്രതിസന്ധികള്‍ തരണം ചെയ്ത് ഇന്ത്യന്‍ സമ്പദ് ഘടന ശക്തമായ തിരിച്ചു വരവിന്റെ പാതയില്‍ എത്തിയോ? മാര്‍ച്ച് മാസത്തെ സ്ഥിതി വിവര കണക്കുകള്‍ അങ്ങനെ ഒരു നിഗമനത്തിലേക്ക് എത്തിക്കുന്നതായി വിവിദ റേറ്റിംഗ്സ് ഗവേഷണ ഏജന്‍സികള്‍ അഭിപ്രായപെടുന്നു. കേന്ദ്ര ബജറ്റില്‍ മൂലധന ചെലവിന് 7.5 ലക്ഷം കോടി രൂപ നീക്കിവെച്ചിരിക്കുന്നത് സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്താന്‍ സഹായകരമാകും. ഇതിലൂടെ പ്രധാനമായും നിര്‍മാണം, ലോഹങ്ങളും, ലോഹ ഉല്‍പന്നങ്ങളും, എഞ്ചിനീയറിംഗ്, രാസവസ്തുക്കള്‍ എന്നീ വ്യവസായങ്ങള്‍ക്കാകും നേട്ടം ഉണ്ടാകുക
മാര്‍ച്ചില്‍ റെയില്‍വേയുടെ ചരക്ക് ഗതാഗതത്തിലും സര്‍വ കാല റെക്കോര്‍ഡ് രേഖപ്പെടുത്തി-139.2 ദശലക്ഷം ടണ്ണാണ് കൈകാര്യം ചെയ്തത്. കല്‍ക്കരി 11.3 % വളര്‍ച്ച കൈവരിച്ച് റെക്കോര്‍ഡ് 55.6 ടണ്ണായി. ഭക്ഷ്യ ധാന്യങ്ങളുടെയും, രാസ വളങ്ങളുടെയും നീക്കത്തില്‍ 81.8 % വളര്‍ച്ച കൈവരിച്ചു. 2021 -22 ല്‍ റെയില്‍വേ മൊത്തം 1.4 ശതകോടി ടണ്‍ ഉല്‍പന്നങ്ങള്‍ നീക്കയത്. മുന്‍ വര്ഷം 1.2 ശതകോടി ടണ്ണായിരുന്നു.
8 പ്രധാനപ്പെട്ട വ്യാവസായിക മേഖലകളില്‍ വാര്‍ഷിക വളര്‍ച്ച ഫെബ്രുവരിയില്‍ 5.9 ശതമാനമായിരുന്നത് മാര്‍ച്ചില്‍ 4.3 ശതമാനായി മിതപ്പെട്ടു. എങ്കിലും 2021-22 മൊത്തമായി കണക്കാക്കുമ്പോള്‍ ഉല്‍പാദന വളര്‍ച്ച മുന്‍ വര്‍ഷത്തേക്കാള്‍ ഉയര്‍ന്ന് 10 .4 ശതമാനമായി. രാസവളങ്ങളുടെ ഉല്‍പാദനത്തില്‍ 15.3 % വളര്‍ച്ച നിരക്ക് കൈവരിച്ചു
ബാങ്ക് വായ്പകളുടെ വളര്‍ച്ച നാലു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍ 2022 -23 ല്‍ എത്തുമെന്ന് ക്രിസില്‍ റേറ്റിംഗ്സ് അഭിപ്രായപെട്ടു. ബാങ്ക് വായ്പ 2 - 3 ശതമാനം വര്‍ധിച്ച് 11 ശതമാനമാകുമെന്ന് കരുതുന്നു. ചെറുകിട ഇടത്തരം, സൂക്ഷ്മ വ്യവസായങ്ങള്‍ക്ക് ലഭ്യമാകുന്ന വായ്പയില്‍ 12 -14 % വര്‍ധനവ് പ്രതീക്ഷിക്കുന്നു.
2021 -22 ല്‍ മൊത്തം ആഭ്യന്തര ഉല്‍പാദനം 9 ശതമാനം വളര്‍ച്ച കൈവരിച്ചതായി ചില റേറ്റിംഗ്സ് ഏജന്‍സികള്‍ അഭിപ്രായപ്പെട്ടു. 2022-23 ല്‍ 7 ശതമാനം വളര്‍ച്ച പ്രതീക്ഷിക്കുന്നു.
വെല്ലുവിളികള്‍
1.റഷ്യ യുക്രയ്ന്‍ യുദ്ധം തുടരുന്നത് ലോഹങ്ങളുടെയും, ക്രൂഡ് ഓയില്‍, ഭക്ഷ്യ ഉല്‍പന്നങ്ങളുടെയും വില വര്‍ധിപ്പിക്കും. ഇത് വ്യവസായ മേഖലയില്‍ വര്ധിച്ച ചെലവുകള്‍ക്ക് കാരണമാകും.
2.മാര്‍ച്ചില്‍ കല്‍ക്കരിയുടെ ഉല്‍പ്പാദനം കഴിഞ്ഞ ഒരു വര്‍ഷത്തില്‍ ആദ്യമായി കുറവ് രേഖപ്പെടുത്തി. ആഗോള രാഷ്ട്രീയ സാഹചര്യങ്ങളില്‍ മാറ്റം ഉണ്ടായതാണ് കല്‍ക്കരിയുടെ ഇറക്കുമതിയില്‍ പ്രതിസന്ധി സൃഷ്ടിച്ചത്. ഇതിന്റെ ഫലമായി ഉരുക്ക്, രാസവളങ്ങള്‍, സിമെന്റ്, ഊര്‍ജം തുടങ്ങിയ മേഖലയില്‍ വളര്‍ച്ച പ്രതിസന്ധി നേരിടാന്‍ സാധ്യത ഉണ്ട്.
3.ഉയരുന്ന പണപ്പെരുപ്പം, സ്വകാര്യ മേഖലയില്‍ മൂലധന നിക്ഷേപം കുറയുന്നത്, മന്ദഗതിയില്‍ ആഗോള വളര്‍ച്ച തുടങ്ങിയവ പ്രതിസന്ധി സൃഷ്ടിക്കും.
Next Story
Videos