Begin typing your search above and press return to search.
'ഇന്ത്യ വളരുന്നു, 2030 ല്‍ ഏഷ്യയിലെ രണ്ടാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകു'മെന്ന് പ്രവചനം
2030 ല്‍ ഇന്ത്യന്‍ സമ്പത് വ്യവസ്ഥ ജപ്പാനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി ഏഷ്യയിലെ രണ്ടാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി മാറുമെന്ന് മാര്‍ക്കറ്റ് ഗവേഷണ സ്ഥാപനമായ ഐ എച് എസ് മാക്കിറ്റ് പ്രവചിക്കുന്നു. ലോകരാഷ്ട്രങ്ങളില്‍ സാമ്പത്തിക വളര്‍ച്ചയില്‍ ജര്‍മനിയെയും ഇംഗ്ലണ്ടിനെയും പിന്നിലാക്കി മൂന്നാം സ്ഥാനത്ത് എത്തും.
നിലവില്‍ ലോകരാഷ്ട്രങ്ങളില്‍ സാമ്പത്തിക വളര്‍ച്ചയില്‍ 6-ാം സ്ഥാനമാണ് ഉള്ളത്. 2021 ല്‍ ഇന്ത്യയുടെ ആഭ്യന്തര ഉത്പാദനം 2.7 ട്രില്യണ്‍ ഡോളറാണ്. 2030 ല്‍ 8.4 ട്രില്യണ്‍ ഡോളറായി വര്‍ധിക്കും. അടുത്ത ദശാബ്ധത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന രാഷ്ട്രങ്ങളില്‍ ഒന്നായി മാറുമെന്ന്, ഐ എച് എസ് മാക്കിറ്റ് കരുതുന്നു.
ദ്രുതഗതിയില്‍ വളരുന്ന കണ്‍സ്യൂമര്‍ വിപണി കൂടാതെ വലിയ വ്യവസായ മേഖല എന്നിവ ബഹുരാഷ്ട്ര കമ്പനികളെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുന്നു. അത്തരം കമ്പനികള്‍ ഉത്പാദനം, അടിസ്ഥാന സൗകര്യം, സേവന മേഖലയിലാണ് സംരംഭങ്ങള്‍ തുടങ്ങുന്നത്. ഓട്ടോ മൊബൈല്‍, ഇലക്ട്രോണിക്‌സ്, രാസവസ്തുക്കള്‍, ബാംങ്കിംഗ്, ഇന്‍ഷുറന്‍സ്, ഐ ടി, ആരോഗ്യ മേഖല തുടങ്ങിയവയിലാണ് ബഹുരാഷ്ട്ര കമ്പനികള്‍ നിക്ഷേപിക്കുന്നത്.
കഴിഞ്ഞ 5 വര്‍ഷങ്ങളില്‍ നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ വന്‍ വളര്‍ച്ച ഉണ്ടായിട്ടുണ്ട്. നിലവില്‍ 500 ദശലക്ഷം ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ ഉള്ള സ്ഥാനത് 2030 ല്‍ 1.1 ശത കോടി ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു. കോവിഡ് ഉണ്ടാക്കിയ അനിശ്ചിതത്വങ്ങള്‍ക്കിടയിലും 6.7 % സാമ്പത്തിക വളര്‍ച്ച 2022 -23 സാമ്പത്തിക വര്‍ഷം കൈവരിക്കാന്‍ സാധിക്കുമെന്ന് കരുതുന്നു.
4 ജി, 5 ജി സ്മാര്‍ട്ട് ഫോണ്‍ സേവനങ്ങള്‍ വ്യാപിക്കുന്നതോട് കൂടി ആഭ്യന്തര യൂണികോണുകള്‍ക്ക് കരുത്തു നല്‍കും. ഡെല്ഹിവെറി, മെന്‍സ ബ്രാന്‍ഡ്സ്, ബിഗ് ബാസ്‌കറ്റ് എന്നിവയിലൂടെ ഉള്ള വിപണനത്തില്‍ വന്‍ വര്‍ധനവ് കോവിഡ് കാലത്ത് ഉണ്ടായി
Next Story
Videos