ഇന്ത്യ-ഇറാൻ എണ്ണ വ്യാപാരം: വില രൂപയിൽ നൽകാൻ ധാരണ 

ഇറാനിൽ നിന്നും ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയിലിന് ഇനി രൂപയിൽ പണം നൽകിയാൽ മതി. ഇതുസംബന്ധിച്ച ധാരണാ പാത്രത്തിൽ ഇരു രാജ്യങ്ങളും ഒപ്പുവച്ചു.

നാഷണൽ ഇറാനിയൻ ഓയിൽ കമ്പനിയുടെ യുക്കോ ബാങ്ക് എക്കൗണ്ട് വഴിയാണ് ഇന്ത്യൻ കമ്പനികൾ രൂപയിൽ പണമടക്കാൻ ഉദ്ദേശിക്കുന്നത്.

നിലവിൽ എണ്ണവിലയുടെ 45 ശതമാനം രൂപയിലും 55 യൂറോയിലുമാണ് നൽകുന്നത്. മുഴുവനും രൂപയിലാക്കിയാൽ പേയ്‌മെന്റിന്റെ 50 ശതമാനവും ഇറാനിലേക്കുള്ള കയറ്റുമതിക്ക് ഉപയോഗിക്കണമെന്നാണ് കരാർ.

ചൈന കഴിഞ്ഞാൽ ഇറാനിൽ നിന്ന് ഏറ്റവുമധികം എണ്ണ ഇറക്കുമതി ചെയ്യുന്നത് ഇന്ത്യയാണ്. ഇന്ത്യൻ കമ്പനികൾക്ക് ഇറാനിൽ നിന്ന് എണ്ണ വാങ്ങുമ്പോൾ ഷിപ്പിംഗ് ചാർജ് കുറവാണ്. മാത്രമല്ല, 60 ദിവസത്തെ ക്രെഡിറ്റ് കാലാവധിയും കിട്ടും.

യുഎസ് ഇറാനിനെതിരെ ഉപരോധമേർപ്പെടുത്തിയെങ്കിലും ഇന്ത്യയുൾപ്പെടെ ഏഴ് രാജ്യങ്ങൾക്ക് ഇറാനിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിന് യുഎസ് തടസം നിക്കാത്തത് കാര്യങ്ങൾ എളുപ്പമാക്കി.

Related Articles

Next Story

Videos

Share it