
കൽക്കരി ക്ഷാമം നേരിടാൻ പരിസ്ഥിതി മന്ത്രാലയം അനുമതി ലഭിച്ച ഖനികൾക്ക് 50 % ഉൽപ്പാദനം വർധിപ്പിക്കാനുള്ള അനുവാദം നൽകിയിരിക്കുന്നു. കൽക്കരി മന്ത്രാലയത്തിന്റെ അവശ്യ പ്രകാരമാണ് ഖനികൾക് ഉൽപാദനം കൂടാനുള്ള അനുവാദം നൽകിയത്. ചൈന കഴിഞ്ഞാൽ ഏറ്റവും അധികം കൽക്കരി ഉൽപാദിപ്പിക്കുന്നതും, കയറ്റുമതി ചെയ്യുന്നതും, ഇറക്കുമതി ചെയ്യുന്നതും ഇന്ത്യയാണ്.
കൽക്കരി പ്രതിസന്ധി മൂലം ഏറ്റവും കഷ്ടത അനുഭവിക്കുന്നത് വൈദ്യുതി നിലയങ്ങളാണ്. നിലവിൽ ഇറക്കുമതി ചെയ്ത് കൽക്കരി ഉപയോഗപ്പെടുത്തി വൈദ്യുതി ഉൽപാദിപ്പിക്കുന്ന സ്ഥാപനങ്ങൾ മുഴവൻ ശേഷിയും ഉപയോഗപെടുത്തണമെന്ന് ആവശ്യപെട്ടിട്ടുണ്ട്. കൽക്കരിയുടെ അന്താരാഷ്ട്ര വില ഉയർന്നു നിൽക്കുന്നതും ഇന്ത്യക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്
ആഭ്യന്തര കൽക്കരിയെ ആശ്രയിക്കുന്ന വൈദ്യുതി ഉൽപാദന കേന്ദ്രങ്ങൾ അവശ്യമായ കൽക്കരിയുടെ 10 % ഇറക്കുമതി ചെയ്യണമെന്ന് നിർദേശിച്ചിട്ടുണ്ട്. ഏപ്രിൽ , മെയ് മാസങ്ങളിൽ ഊർജ ഡിമാന്റ് യഥാക്രമം 11.5 %, 17.6 % എന്നിങ്ങനെ വർധിച്ചിട്ടുണ്ട്.
ഏപ്രിൽ മാസത്തിൽ കൽക്കരി ഉൽപാദനം 29 % വാർഷിക വളർച്ച നിരക്ക് കൈവരിച്ച് 66.58 ദശലക്ഷം ടണ്ണായി
Read DhanamOnline in English
Subscribe to Dhanam Magazine