കടബാധ്യത വരുത്തുന്ന വികസ്വര വിപണികളില്‍ ഇന്ത്യയുമുണ്ടാകുമെന്ന് മൂഡീസ്
അടുത്ത ഒരു വര്‍ഷത്തോടെ ഏറ്റവും കൂടുതല്‍ കടബാധ്യത വരുത്തുന്ന വികസ്വര വിപണികളില്‍ ഇന്ത്യയും ഉള്‍പ്പെടുമെന്ന് മൂഡീസ് ഇന്‍വെസ്റ്റേഴ്സ് സര്‍വീസസിന്റെ റിപ്പോര്‍ട്ട്. ഉയര്‍ന്നു വരുന്ന വമ്പന്‍ വിപണികളിലെ വളര്‍ച്ചയെയും ധനപരമായ ചലനാത്മകതയെയും കോവിഡ് 19 പ്രതിസന്ധി ബാധിച്ചതിനാല്‍, അടുത്ത ഏതാനും വര്‍ഷങ്ങളിലേക്ക് ഈ വിപണികളുടെ വളര്‍ച്ച കോവിഡ് പ്രതിസന്ധി ഉയര്‍ന്ന കടബാധ്യതകളിലേക്ക് നയിക്കുമെന്നും മൂഡീസ് വ്യക്തമാക്കി. 'പ്രധാനമായും വളര്‍ന്നുവരുന്ന കമ്പോള പരമാധികാരികളിലെ സര്‍ക്കാര്‍ കടം 2019 -ലെ നിലവാരത്തില്‍ നിന്ന് 2021 അവസാനത്തോടെ ജിഡിപിയുടെ ശരാശരി 10 ശതമാനം പോയിന്റ് ഉയരുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ഉയര്‍ന്ന പലിശയടവ് വര്‍ധിച്ച കടത്തിന് കാരണമാകുമെന്ന് ചിലര്‍ കരുതുന്നുണ്ടെങ്കിലും, പ്രാഥമികമായുള്ള ധനക്കമ്മി കാരണമാണിത്,' മൂഡീസ് അഭിപ്രായപ്പെട്ടു.
ബ്രസീല്‍, ഇന്ത്യ, ദക്ഷിണാഫ്രിക്ക എന്നീ വളര്‍ന്നുവരുന്ന വിപണികളിലെ കടഭാരം 2021 -ഓടെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് എത്തുമെന്നും മൂഡീസ് പറയുന്നു. ചരക്കു വ്യവസായം, ടൂറിസം, പൊതുമേഖലകളിലെ സമ്പര്‍ക്കം, ദുര്‍ബലമായിക്കൊമ്ടിരിക്കുന്ന ആഗോള ഡിമാന്‍ഡ് തുടങ്ങിയവ മൂലം ഈ രാജ്യങ്ങളില്‍ കടുത്ത സാമ്പത്തിക ഞെരുക്കവുമുണ്ട്. ഇത് ഇടത്തരം വളര്‍ച്ചയെ സാരമായി ബാധിക്കുകയും ധനപരമായ വെല്ലുവിളകളും അപകടസാധ്യതകളും സൃഷ്ടിക്കുകയും ഉല്‍പാദക്ഷമത കുറയുന്നതിന് കാരണമാവുകയും ചെയ്യുന്നുണ്ടെന്നും അമേരിക്ക ആസ്ഥാനമായുള്ള റേറ്റിംഗ് ഏജന്‍സിയുടെ റിപ്പോര്‍ട്ടിലും വ്യക്തമാക്കുന്നുണ്ട്.
ദുര്‍ബലമായ സമ്പദ് വ്യവസ്ഥകളും അനിശ്ചിതകാല ബാധ്യതകളും ഇന്ത്യ, മെക്സിക്കോ, ദക്ഷിണാഫ്രിക്ക, തുര്‍ക്കി എന്നീ രാജ്യങ്ങളുടെ അപകടസാധ്യത വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ട്. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയില്‍, ബാങ്കുകള്‍ക്കും ബാങ്ക് ഇതര ധനകാര്യ കമ്പനികള്‍ക്കുമിടയില്‍ വര്‍ധിച്ച സമ്മര്‍ദം നിരന്തര കടബാധ്യത സാധ്യതകള്‍ ഉയര്‍ത്തുന്നുണ്ടെന്നും ഏജന്‍സി കൂട്ടിച്ചേര്‍ത്തു.
'ഉയര്‍ന്ന നിഷ്‌ക്രിയ വായ്പകള്‍ പരിഹരിക്കുന്നതിനുള്ള നടപടികള്‍ ഉണ്ടായിരുന്നിട്ടും, ബാങ്കിംഗ് സമ്പ്രദായം ദുര്‍ബലമായ ആസ്തി ഗുണനിലവാരവും കുറഞ്ഞ വായ്പാ-നഷ്ട പരിരക്ഷയും മൂലധനത്തിന്റെ നികത്താനാവാത്ത അപര്യാപ്തതയും വിട്ടുകളയാനാകില്ല. മാത്രമല്ല ബാങ്കിംഗ് സമ്പ്രദായത്തിലെ മൊത്ത ആസ്തികളുടെ 70 ശതമാനത്തോളം വരുന്ന പൊതുമേഖലാ ബാങ്കുകളെ ഇത് ബാധിക്കും' മൂഡീസ് വ്യക്തമാക്കുന്നു.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine