മാന്ദ്യം അകലുമോ ? ജി.ഡി.പി വളര്‍ച്ചാ കണക്ക് 28 ന്

പ്രയാണ വഴിയിലെ കിതപ്പില്‍ നിന്ന് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ കരകയറിയോ എന്നതിന്റെ ഏകദേശം വ്യക്തമായ സൂചനയുമായി നടപ്പു വര്‍ഷത്തെ ഒക്ടോബര്‍-ഡിസംബര്‍ പാദ ജി.ഡി.പി വളര്‍ച്ചാ കണക്ക് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് 28ന് വെള്ളിയാഴ്ച പ്രസിദ്ധീകരിക്കും. മുഖ്യ വ്യവസായ മേഖലയിലെ വളര്‍ച്ച, വിദേശ നാണയശേഖരത്തിന്റെ കണക്ക്,വായ്പാ വിതരണ വളര്‍ച്ച എന്നിവയുടെ സൂചകങ്ങളും ഇതോടൊപ്പം അറിയാം.

ഏപ്രില്‍-ജൂണില്‍

മൊത്ത ആഭ്യന്തര ഉത്പാദന വളര്‍ച്ച ആറു വര്‍ഷത്തെ താഴ്ചയായ 5

ശതമാനത്തിലേക്ക് കൂപ്പുകുത്തിയിരുന്നു. ജൂലൈ-സെപ്റ്റംബറില്‍ 4.5

ശതമാനത്തിലേക്ക് ജി.ഡി.പി വളര്‍ച്ച വീണ്ടും താഴ്ന്നു. 2013 ന് ശേഷമുള്ള

ഏറ്റവും മോശം വളര്‍ച്ചയായിരുന്നു അത്. സമ്പദ്വ്യവസ്ഥയിലെ സര്‍വ മേഖലകളും

തളര്‍ന്നതാണ് തിരിച്ചടിയായത്.

മാനുഫാക്ചറിംഗ്,

കാര്‍ഷിക മേഖലകളുടെ തകര്‍ച്ച, ഉപഭോക്തൃ വിപണിയിലെ മാന്ദ്യം, വ്യവസായ

രംഗത്തെ മുരടിപ്പ് എന്നിവയാണ് ജി.ഡി.പിയെ വലച്ചത്. കയറ്റുമതി ഇടിവ്,

നിക്ഷേപക്കുറവ് എന്നിവയും പ്രതിബന്ധമായി. ഒക്ടോബര്‍-ഡിസംബര്‍ പാദത്തിലും

ഏകദേശം ഇതു തന്നെയായിരുന്നു ആവര്‍ത്തിച്ചതെങ്കിലും ജി.ഡി.പി വളര്‍ച്ച

നേരിയതോതില്‍ മെച്ചപ്പെടുമെന്ന പ്രതീക്ഷയാണ് പൊതുവേയുള്ളത്. 4.5

ശതമാനത്തിനും അഞ്ചിനും ഇടയിലെ വളര്‍ച്ച ഈ പാദത്തില്‍ സാമ്പത്തിക

നിരീക്ഷകര്‍ പ്രവചിക്കുന്നു. ജനുവരി-മാര്‍ച്ചില്‍ വളര്‍ച്ച കൂടുതല്‍

മെച്ചപ്പെടുമെന്നും വിലയിരുത്തലുണ്ട്.അതേസമയം, കൊറോണ വൈറസ് ബാധ സൃഷ്ടിച്ച

ആഘാതം തുടര്‍ന്നുള്ള പാദങ്ങളില്‍ വളര്‍ച്ചയെ വീണ്ടും ബാധിക്കുമെന്ന

ആശങ്കയും നിലനില്‍ക്കുന്നു.

ജനുവരിയില്‍

ഇന്ത്യയിലെ ബിസിനസ്സ് പ്രവര്‍ത്തനത്തില്‍ പുരോഗതി ദൃശ്യമാകുന്നതായാണ്

ബ്ലൂംബെര്‍ഗിന്റെ വിലയിരുത്തല്‍.എന്നിരുന്നാലും ഉപഭോക്തൃ ആവശ്യം

കുറഞ്ഞുനില്‍ക്കുന്നതിനാല്‍ ശക്തമായ തിരിച്ചുവരവിനുള്ള സാധ്യതയില്ല

ഇപ്പോഴുമെന്നാണ് ബ്ലൂംബെര്‍ഗ് പറയുന്നത്.
മാര്‍ക്കിറ്റ്

ഇന്ത്യ സര്‍വീസസ് പിഎംഐ സൂചിക ജനുവരിയില്‍ 55.5 ആയി ഉയര്‍ന്നു. ഏഴ്

വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഡിസംബറില്‍ 53.3

ആയിരുന്നു. 50 ന് മുകളിലുള്ള സൂചിക പുരോഗതിയെ സൂചിപ്പിക്കുന്നു. ഇതിനിടെ

വിലക്കയറ്റം മൂലം പണപ്പെരുപ്പം 7.6 ശതമാനമായി ഉയര്‍ന്നത് സങ്കീര്‍ണ്ണ

സാഹചര്യത്തിനിടയാക്കുന്നുമുണ്ട്.

കയറ്റുമതി

മന്ദഗതിയിലായതും ശുഭകരമല്ല. കഴിഞ്ഞ വര്‍ഷം ജനുവരിയിലേതിനെ അപേക്ഷിച്ച ഈ

ജനുവരിയില്‍ 1.7 ശതമാനം കുറവുണ്ടായി. എഞ്ചിനീയറിംഗ് വസ്തുക്കളുടെയും രത്‌ന,

ആഭരണങ്ങളുടെയും കയറ്റുമതിയിലുണ്ടായ ഇടിവാണ് പ്രധാനമായും പ്രശ്‌നമായത്.

കൊറോണ വൈറസിന്റെ വ്യാപനം വിതരണ ശൃംഖലകളെ തടസ്സപ്പെടുത്തുകയും ആഗോള

ഡിമാന്‍ഡിനെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്നതിനാല്‍ സമീപകാലത്ത് വിദേശ

വ്യാപാരം വീണ്ടെടുക്കാനുള്ള സാധ്യത വിദൂരമായി കാണപ്പെടുന്നു.

റിസര്‍വ്

ബാങ്ക് നടത്തിയ സര്‍വേയില്‍ ഉപഭോക്തൃ വികാരം ഏകദേശം അഞ്ച് വര്‍ഷത്തെ

ഏറ്റവും താഴ്ന്ന നിലയിലാണിപ്പോഴും. ജനുവരിയില്‍ സൂചിക 83.7

ആയിരുന്നു.അശുഭാപ്തിവിശ്വാസവും ശുഭാപ്തിവിശ്വാസവും തമ്മിലുള്ള വിഭജന രേഖ

ദ്യോതിപ്പിക്കുന്ന സൂചിക 100 ആയിരിക്കവേ ആശാവഹമല്ല ജനുവരിയിലെ കണക്ക്.

മറ്റൊരു

സര്‍വേ കാണിക്കുന്നത് ഇന്ത്യയുടെ സംഘടിത മേഖലയിലുടനീളം ഈ വര്‍ഷത്തെ ശമ്പള

വര്‍ദ്ധനയിലെ നിരക്ക് 2009 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിലയിലാണെന്നാണ്.

ഇത് ഉപഭോഗത്തെ തടസ്സപ്പെടുത്തും. പാസഞ്ചര്‍ വാഹനങ്ങളുടെ ആഭ്യന്തര വില്‍പ്പന

ജനുവരിയില്‍ പ്രതിവര്‍ഷം 6.2 ശതമാനം ഇടിഞ്ഞു.മുന്‍വര്‍ഷത്തെ അപേക്ഷിച്ച്

വായ്പയെടുക്കല്‍ 7.1 ശതമാനം ഉയര്‍ന്നത് ഇതിനിടയിലും ശ്രദ്ധേയം. ശരാശരി

വായ്പാ നിരക്ക് 13 ബേസിസ് പോയിന്റ് കുറഞ്ഞതാകാം ഇതിനു പ്രധാന കാരണമെന്ന്

ചൂണ്ടിക്കാണിക്കപ്പെടുന്നു.

വ്യാവസായിക

ഉല്‍പാദനം ഡിസംബറില്‍ 0.3 ശതമാനം ഇടിഞ്ഞെങ്കിലും ഉല്‍പാദന മേഖലയിലെ മറ്റ്

ഘടകങ്ങളായ ഖനനം, വൈദ്യുതി എന്നീ രംഗങ്ങളില്‍ പുരോഗതിയാണ് ദൃശ്യമായത്.

രാസവളങ്ങള്‍, സിമന്റ്, റിഫൈനറി, കല്‍ക്കരി , ഉരുക്ക് എന്നീ മേഖലകളിലും

ഉയര്‍ന്ന ഉല്‍പാദന നിലവാരം രേഖപ്പെടുത്തിയിരുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Related Articles
Next Story
Videos
Share it