കയറ്റുമതി 17% കുറഞ്ഞു; ഇന്ത്യയുടെ വ്യാപാര കമ്മി 26.91 ബില്യണ്‍ ഡോളര്‍
ഇന്ത്യയുടെ ഒക്ടോബറിലെ വ്യാപാര കമ്മി 26.91 ബില്യണ്‍ ഡോളറിലേക്ക് ഉയര്‍ന്നതായി വാണിജ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കി. സെപ്റ്റംബറില്‍ വ്യാപാര കമ്മി 25.71 ബില്യണ്‍ ഡോളറായിരുന്നു. അതേസമയം ഇന്ത്യയുടെ ചരക്ക് കയറ്റുമതി സെപ്റ്റംബറിലെ 35.45 ബില്യണ്‍ ഡോളറില്‍ നിന്ന് 29.78 ബില്യണ്‍ ഡോളറായി കുറഞ്ഞു. 16.65 ശതമാനം ഇടിവാണ് ചരക്ക് കയറ്റുമതിയില്‍ രേഖപ്പെടുത്തിയത്.
2021 ഒക്ടോബറിലെ കയറ്റുമതി 35.73 ബില്യണ്‍ ഡോളറായിരുന്നു. ചരക്കുകളുടെ ഇറക്കുമതി ഇതേ കാലയളവില്‍ 61.16 ബില്യണ്‍ ഡോളറില്‍ നിന്ന് 56.69 ബില്യണ്‍ ഡോളറായി കുറഞ്ഞു. 2021 ഒക്ടോബറിലെ ഇറക്കുമതി 53.64 ബില്യണ്‍ ഡോളറായിരുന്നു. 2023 സാമ്പത്തിക വര്‍ഷത്തിന്റെ ഏപ്രില്‍-ഒക്ടോബര്‍ കാലയളവില്‍ കയറ്റുമതി 12.55 ശതമാനം വര്‍ധിച്ച് 263.35 ബില്യണ്‍ ഡോളറിലെത്തി. ഇറക്കുമതി 33.12 ശതമാനം ഉയര്‍ന്ന് 436.81 ബില്യണ്‍ ഡോളറിലെത്തി.
2022 സാമ്പത്തിക വര്‍ഷത്തിന്റെ ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള കാലയളവില്‍ വ്യാപാര കമ്മി 149.47 ബില്യണ്‍ ഡോളറായിരുന്നു. 2021 സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ രേഖപ്പെടുത്തിയ 76.25 ബില്യണ്‍ ഡോളര്‍ വ്യാപാര കമ്മിയുടെ ഇരട്ടിയാണിത്. 2023 സാമ്പത്തിക വര്‍ഷത്തിന്റെ ഏപ്രില്‍ സെപ്റ്റംബര്‍ മാസങ്ങളിലെ കയറ്റുമതി 229.05 ബില്യണ്‍ ഡോളറാണ്. 2022 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ആറ് മാസങ്ങളില്‍ ഇത് 198.25 ബില്യണ്‍ ഡോളറായിരുന്നു. 15.54 ശതമാനം വര്‍ധനയാണ് ഉണ്ടായത്.