വിവാദ പ്രചാരണം: ഇന്‍ഫോസിസ് ഓഹരി വില കുത്തനെ താഴ്ന്നു

ഇന്‍ഫോസിസ് ലാഭം പെരുപ്പിച്ച് കാണിക്കുന്നതിനായി അനധികൃത നടപടി സ്വീകരിച്ചതായുള്ള ആരോപണം കത്തിപ്പടരുന്നത് കമ്പനിക്കും നിക്ഷേപകര്‍ക്കും വിനയായി. ഇന്‍ഫോസിസ് ഓഹരി വില കുത്തനെ ഇടിഞ്ഞു.ഇന്നു വ്യാപാരം ആരംഭിച്ചയുടനെ ഓഹരി വില 645 രൂപയിലേയ്ക്ക് താഴ്ന്നു. 767.85 രൂപയ്ക്കാണ് കഴിഞ്ഞ വ്യാപാര ദിനത്തില്‍ ക്ലോസ് ചെയ്തത്. നഷ്ടം 14 ശതമാനത്തോളം.

രാജ്യത്തെ രണ്ടാമത്തെ വലിയ ഐടി കമ്പനിയായ ഇന്‍ഫോസിസ് ചെലവുകള്‍ കുറച്ചുകാണിച്ച് ലാഭം ഉയര്‍ത്താന്‍ സമ്മര്‍ദം ചെലുത്തിയെന്നാണ് ആരോപണം. എന്നാല്‍, ഇക്കാര്യം ഓഡിറ്റ് കമ്മറ്റിക്കു മുന്നില്‍ വെച്ചിട്ടുണ്ടെന്നും കമ്പനിയുടെ നയത്തിന് അനുസൃതമായി വിഷയം കൈകാര്യം ചെയ്യുമെന്നും ബോര്‍ഡിനും യുഎസ് സെക്യൂരിറ്റീസ് എക്സ്ചേഞ്ച് കമ്മീഷനും അയച്ച കത്തില്‍ ഇന്‍ഫോസിസ് ചെയര്‍മാന്‍ നന്ദന്‍ നിലേക്കനി അറിയിച്ചു.

Related Articles
Next Story
Videos
Share it