Begin typing your search above and press return to search.
കെ - റെയില്‍ പദ്ധതി; തല്‍ക്കാലം അനുമതി ഇല്ലെന്ന് കേന്ദ്രം
കേരളം ഏറെ ചര്‍ച്ച ചെയ്ത കെ-റെയിലിന് തല്‍ക്കാലം അനുമതി നല്‍കില്ലെന്ന് കേന്ദ്രം. സംസ്ഥാനം സമര്‍പ്പിച്ച നല്‍കിയ ഡിപിആര്‍ (ഡീറ്റെയില്‍ഡ് പ്രോജക്ട് റിപ്പോര്‍ട്ട്) അപൂര്‍ണമെന്നും സാങ്കേതികമായും സാമ്പത്തികമായും പ്രായോഗികമാണോ എന്ന കാര്യം വ്യക്തമാക്കിയിട്ടില്ലെന്നും കേന്ദ്ര റെയില്‍വേ മന്ത്രാലയം വ്യക്തമാക്കി. റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ആണ് ലോക്‌സഭയില്‍ മറുപടി നല്‍കിയത്.
എംപിമാരായ എന്‍കെ പ്രേമചന്ദ്രനും കെ മുരളീധരനും ലോക്സഭയില്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു കേന്ദ്ര റെയില്‍വേ മന്ത്രി. ടെക്നിക്കല്‍ ഫീസിബിലിറ്റി റിപ്പോര്‍ട്ട് ഇല്ലാത്തതാണ് ഗുരുതര പ്രശ്‌നം.
പദ്ധതിക്കായി ഏറ്റെടുക്കേണ്ട റെയില്‍വേ-സ്വകാര്യ ഭൂമിയുടെ കണക്ക് കാണിച്ചിട്ടില്ല, മാത്രമല്ല പരിസ്ഥിതി പഠനവും നടത്തിയിട്ടില്ല. ഇതൊക്കെ പരിശോധിച്ചു മാത്രമേ തീരുമാനം എടുക്കാനാകൂ എന്നും റെയില്‍വേ മന്ത്രാലയം വ്യക്തമാക്കി.
ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും ആവശ്യപ്പെട്ടാല്‍ കൂടുതല്‍ വിവരങ്ങള്‍ കൈമാറാന്‍ തയ്യാറാണെന്നും കെ-റെയില്‍ അധികൃതര്‍ പ്രതികരിച്ചു. ഇവ പരിശോധിച്ചു മാത്രമേ തീരുമാനം എടുക്കാനാകൂ എന്നും കേന്ദ്രം വ്യക്തമാക്കി.
Next Story
Videos