കുടുംബശ്രീ 1000 ഭക്ഷണ ശാലകള്‍ ആരംഭിക്കും

25 രൂപയ്ക്ക് ഊണ് നല്‍കുന്ന 1000 ഭക്ഷണ ശാലകള്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ നടപ്പാക്കുമെന്ന് സംസ്ഥാന ബജറ്റില്‍ ധനമന്ത്രിയുടെ പ്രഖ്യാപനം.കുടുംബശ്രീക്കായി 250 കോടിവകയിരുത്തിയിട്ടുണ്ട്. വിശപ്പ് രഹിത സംസ്ഥാനമാക്കി മാറ്റുന്നതിനുള്ള പദ്ധതിക്ക് പ്രത്യേക സഹായമായി 20 കോടി രൂപ വകയിരുത്തി.

പച്ചക്കറി, പുഷ്പ കൃഷി വ്യാപനത്തിന് ആയിരം കോടി രൂപ സംസ്ഥാന ബജറ്റില്‍ വകയിരുത്തി.20000 ഏക്കറില്‍ ജൈവകൃഷി പ്രോല്‍സാഹിപ്പിക്കും. 2021ല്‍ 500 പഞ്ചായത്തുകളും തിരുവനന്തപുരം അടക്കം 50 നഗരസഭകളും ഖരമാലിന്യ സംസ്‌കരണത്തിന്റെ കാര്യത്തില്‍ സമ്പൂര്‍ണ ശുചിത്വ ലക്ഷ്യം കൈവരിക്കും.

ലോക്കല്‍ എംപ്ലോയ്‌മെന്റ് അഷ്വറന്‍സ് പ്രോഗ്രാം വഴി പ്രതിവര്‍ഷം 1.5 ലക്ഷം പേര്‍ക്ക് കാര്‍ഷികേതര മേഖലയില്‍ തൊഴില്‍ നല്‍കാനുള്ള പരിപാടി തദ്ദേശഭരണ സ്ഥാപനങ്ങള്‍ വഴി നടപ്പിലാക്കും.ക്ലീന്‍ കേരള കമ്പനിക്ക് ശുചിത്വ മിഷന്‍ അടങ്കലില്‍ നിന്ന് 20 കോടി ലഭ്യമാക്കും. ഹരിതകേരള മിഷന് 7 കോടി രൂപ വകയിരുത്തി.കൂടുതല്‍ ഹരിതസംരഭങ്ങള്‍, പോഷകസമ്പുഷ്ടവും ഗുണമേന്മയുള്ളതുമായ കേരള ചിക്കന്‍ വിപണിയിലെത്തിക്കാന്‍ 200 കേരള ചിക്കന്‍ ഔട്ട്ലെറ്റുകള്‍ എന്നിവ ആരംഭിക്കും.

നദീ പുനരുജ്ജീവനത്തിന് 20 കോടിയും ക്ലീന്‍ കേരള കമ്പനിക്ക് 20 കോടിയും ബജറ്റില്‍ വകയിരുത്തി. അരലക്ഷം കിലോമീറ്റര്‍ തോടുകള്‍ പുനരുദ്ധരിക്കും. നിര്‍ഭയ ഹോമുകള്‍ക്ക് 10 കോടി നല്‍കും. 500 ടോയ്ലറ്റ് കോപ്ലക്സുകള്‍, കോഴിക്കോട് മാതൃകയില്‍ സ്വന്തമായി ഷോപ്പിംഗ് മാളുകള്‍ എന്നിവ നിര്‍മ്മിക്കും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story
Share it