ഇരുപത് പൊതുമേഖലാ സ്ഥാപനങ്ങൾ ലാഭത്തിൽ
എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് പുതുജീവന്‍ ലഭിച്ചെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ഈ വര്‍ഷത്തോടെ 20 പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭത്തിലാക്കും.
സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ നാല്പത് പൊതുമേഖലാ സ്ഥാപനങ്ങളില്‍ എട്ടെണ്ണം മാത്രമേ ലാഭത്തില്‍ പ്രവര്‍ത്തിച്ചിരുന്നുള്ളൂ.
പൊതുമേഖലാ സ്ഥാപനങ്ങളുടെ വിറ്റുവരവ് 2800 കോടി രൂപയില്‍ നിന്നും 3200 രൂപയായി ഉയരും. 123 കോടി നഷ്ടത്തിലായിരുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ ഇന്‍ 160 കോടി രൂപ ലാഭത്തിലാകും.
കെഎസ്ഡിപി 27 കോടി, ട്രാവന്‍കൂര്‍ ടൈറ്റാനിയം 25 കോടി, കെല്‍ട്രോണ്‍ 10 കോടി, ട്രിവാന്‍ഡ്രം സ്പിന്നിംഗ് മില്‍ 7.5 കോടി എന്നിങ്ങനെ വിവിധ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കായി ബജറ്റില്‍ തുക നീക്കി വച്ചു.
പൊതുമേഖലയില്‍ സ്വകാര്യവത്കരണ സര്‍ക്കാര്‍ അജന്‍ഡയല്ലെന്നും എന്നാല്‍ പൊതുമേഖലാ സംരംഭങ്ങളില്‍ സ്വകാര്യ പങ്കാളിത്തം തേടുമെന്നും തോമസ് ഐസക് വ്യക്തമാക്കി.