Begin typing your search above and press return to search.
8.4 ശതമാനം ജിഡിപി വളര്‍ച്ച പ്രവചിച്ച് മൂഡീസ്
2022-23 വര്‍ഷത്തെ രാജ്യത്തിന്റെ ജിഡിപി (GDP) വളര്‍ച്ചാ നിരക്ക് പ്രവചനം ഉയര്‍ത്തി മൂഡീസ് ഇന്‍വെസ്റ്റേഴ്‌സ് സര്‍വീസ്. നേരത്തെ കണക്കാക്കിയ 7.9 ശതമാനത്തില്‍ നിന്ന് 8.4 ശതമാനത്തിലേക്കാണ് ഇപ്പോള്‍ ഉയര്‍ത്തിയിരിക്കുന്നത്. ഉയര്‍ന്ന എണ്ണവിലയും വിതരണത്തിലുണ്ടാകുന്ന പ്രശ്‌നങ്ങളും വളര്‍ച്ചയ്ക്ക് തടസ്സമായേക്കാമെന്ന് മുന്നറിയിപ്പും മൂഡീസ് നല്‍കുന്നു.
അതേസമയം ഫിച്ച് റേറ്റിംഗ് വളര്‍ച്ചാ നിരക്ക് 10.3 ശതമാനമായിരിക്കുമെന്ന പ്രവചനം ആവര്‍ത്തിക്കുന്നുണ്ട്. 2022 ല്‍ 8.4 ശതമാനം വളര്‍ച്ചയാണ് ഫി്ച്ച് റേറ്റിംഗ് പ്രവചിച്ചിരുന്നത്. മൂഡിസിന്റെ പ്രവചന പ്രകാരം 2022 സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ചാ നിരക്ക് 9.3 ശതമാനമായിരുന്നു.
ഇന്ത്യയില്‍ അടിസ്ഥാന സൗകര്യങ്ങളിലും മറ്റു മൂലധന ചെലവുകളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന 2022-23 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് വളര്‍ച്ചയെ സഹായിക്കുമെന്ന് മൂഡീസ് കണക്കുകൂട്ടുന്നു. 2020 രണ്ടാം ത്രൈമാസത്തിലും 2021 രണ്ടാം ത്രൈമാസത്തിലും ലോക്ക ്ഡൗണ്‍ മൂലമുണ്ടായ പ്രതിസന്ധിയില്‍ നിന്ന് പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തില്‍ രാജ്യം കരകയറുന്നുണ്ടെന്നാണ് നിഗമനം.
ഇന്ത്യയുടെ സാമ്പത്തിക സര്‍വേ 2022-23 ല്‍ രാജ്യത്തിന്റെ ജിഡിപി 8 മുതല്‍ 8.5 ശതമാനം വരെ വളര്‍ച്ചയാണ് പ്രവചിക്കുന്നത്. ബജറ്റ് പ്രകാരം 7.6 മുതല്‍ 8.1 ശതമാനം വരെ വളര്‍ച്ചയും കണക്കുകൂട്ടുന്നു.
Next Story
Videos