നിരോധിച്ച നോട്ടുകള്‍ തിരിച്ചെടുക്കണമെന്ന് നേപ്പാള്‍

നിരോധിച്ച അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍

തിരിച്ചെടുക്കാന്‍ ഇന്ത്യ തയ്യാറാകാത്തതില്‍ നേപ്പാളിനു പ്രതിഷേധം.

ഇന്ത്യയില്‍ നോട്ട് നിരോധിച്ച സമയത്ത് നേപ്പാളില്‍ നിലവിലുണ്ടായിരുന്ന ഏഴു

കോടി രൂപയുടെ നോട്ടുകള്‍ നേപ്പാള്‍ സെന്‍ട്രല്‍ ബാങ്കില്‍

കെട്ടിക്കിടക്കുന്നതാണ് തര്‍ക്ക വിഷയമായിരിക്കുന്നത്.

ഈ നോട്ടുകള്‍ തിരിച്ചെടുക്കാന്‍ ഇന്ത്യ 'ക്രമീകരണങ്ങള്‍' നടത്തുന്നില്ലെന്ന് വിദേശകാര്യ മന്ത്രി പ്രദീപ് കുമാര്‍ ഗ്യാവലി പറഞ്ഞു.
വിഷയത്തില്‍

ഇന്ത്യ ഇടപെടണമെന്ന് തങ്ങള്‍ മൂന്നുവര്‍ഷമായി ആവശ്യപ്പെടുന്നു. പലതവണ

ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും ഇന്ത്യ അനുകൂലമായി

പ്രതികരിക്കുന്നില്ലെന്നും ഗ്യാവാലി പറഞ്ഞു.

2016 നവംബര്‍ എട്ടിനാണ് ഇന്ത്യയില്‍ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ നിരോധിച്ചത്. നേപ്പാളിലും ഭൂട്ടാനിലും ഇന്ത്യന്‍ രൂപ ഉപയോഗിക്കാം. നോട്ടു നിരോധിച്ചപ്പോള്‍ 15.41 ലക്ഷം കോടി രൂപയുടെ 500, 1000 നോട്ടുകള്‍ നേപ്പാളില്‍ പ്രചാരത്തില്‍ ഉണ്ടായിരുന്നു. ഇതില്‍ 99.5 ശതമാനം നോട്ടുകളും ബാങ്കിങ് സംവിധാനത്തില്‍ തിരിച്ചെത്തി.എന്തുകൊണ്ടാണ് ഇന്ത്യ നേപ്പാളിന്റെ അഭ്യര്‍ത്ഥനയ്ക്കു വഴങ്ങാത്തതെന്ന് എനിക്കറിയില്ല- ഗ്യാവാലി പരിതപിച്ചു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it