1 രൂപയുടെ പുതിയ നോട്ട് ഉടനെത്തും

ഒരു രൂപയുടെ പുതിയ നോട്ട് ധനമന്ത്രാലയം ഉടനെ വിപണിയിലെത്തിക്കും. ഇ-ഗസറ്റില്‍ ഇതു സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചു. മറ്റ് നോട്ടുകള്‍ റിസര്‍വ് ബാങ്കാണ് പുറത്തിറക്കുന്നതെങ്കിലും ഒരു രൂപയുടെ നോട്ട് മാത്രം ധനമന്ത്രാലയമാണ് അച്ചടിച്ചെത്തിക്കുന്നത്.

'ഇന്ത്യാ ഗവണ്‍മെന്റ്' എന്നതിനു പകരം 'ഭാരത സര്‍ക്കാര്‍' എന്നാകും പുതിയ നോട്ടില്‍ അച്ചടിക്കുക. ധനമന്ത്രാലയം സെക്രട്ടറി അതാനു ചക്രവര്‍ത്തിയുടെ ദ്വിഭാഷാ ഒപ്പ് ഉണ്ടായിരിക്കും. ഒരൂ രൂപയുടെ പുതിയ നാണയ ചിഹ്നവും സത്യമേവ ജയതേ എന്ന ആലേഖനവുമുണ്ടാകും.പിങ്ക്, പച്ച നിറങ്ങള്‍ക്ക് മുന്‍തൂക്കമുള്ള നോട്ടിന് 9.7, 6.3 സെന്റീ മീറ്ററായിരിക്കും വലുപ്പം.ചതുരാകൃതിയാകും.

വലതു ഭാഗത്ത് താഴെയായിരിക്കും നമ്പര്‍ രേഖപ്പെടുത്തിയിട്ടുണ്ടാകുക. ഇടത്തുനിന്ന് വലത്തോട്ട് അക്കങ്ങളുടെ വലുപ്പത്തില്‍ വര്‍ധനവുണ്ടാകും.
ആദ്യത്തെ മൂന്ന് അക്കങ്ങളും അക്ഷരങ്ങളും ഒരേ വലുപ്പത്തിലായിരിക്കും. രാജ്യത്തെ കാര്‍ഷിക മുന്നേറ്റത്തിന്റെ സൂചകമായി ധാന്യത്തിന്റെ രൂപം കൂടിച്ചേര്‍ന്നുള്ള രൂപകല്പനയിലായിരിക്കും രൂപയുടെ ചിഹ്നം ആലേഖനം ചെയ്തിട്ടുണ്ടാകുക.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Related Articles

Next Story

Videos

Share it