സ്റ്റാർട്ടപ്പ് സംരംഭകർക്കായി പുതിയ ടി വി ചാനൽ

ഇന്ത്യയിലെ സ്റ്റാർട്ടപ്പ് സംരംഭകരുടെ ഉന്നമനം ലക്ഷ്യം വെച്ച് ഒരു പുതിയ ടെലിവിഷൻ ചാനൽ ആരംഭിക്കുമെന്ന് ധനകാര്യമന്ത്രി നിർമ്മല സീതാരാമൻ.

നിലവിൽ 8,000 ടെക്നോളജി സ്റ്റാർട്ടപ്പുകളും 30000 പൊതു സ്റ്റാർട്ടപ്പുകളുള്ള ഇന്ത്യ ലോകത്തിലെ തന്നെ മൂന്നാമത്തെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ് ഹബ്ബാണ്.

ദൂരദർശൻ കുടുംബത്തിലെ കൃഷി ദീപം ചാനലിന്റെ അതെ മാതൃകയിൽ തന്നെ ആവും സ്റ്റാർട്ടപ്പ് വിഷൻ എന്ന പേരിൽ ഇറങ്ങുന്ന പുതിയ ചാനലിന്റെ പ്രവർത്തനവും.

സ്റ്റാർട്ടപ്പുകൾ നേരിടുന്ന വെല്ലുവിളികൾ എങ്ങനെ തരണം ചെയ്യാം, എങ്ങനെ കൂടുതൽ ആളുകളെ ഈ മേഖലയിലേക്ക് ആകർഷിക്കാം, വളർച്ചയുടെ ഓരോ ഘട്ടങ്ങളിൽ ശ്രദ്ധിക്കേണ്ടുന്നവ, വെഞ്ച്വർ ക്യാപിറ്റൽ ഫണ്ടിംഗ് ലഭിക്കാനുള്ള മാർഗങ്ങൾ, ടാക്സ് പ്ലാനിങ് എന്നീ വിഷയങ്ങളായിരിക്കും ചാനലിന്റെ ഉള്ളടക്കം.

ജി എസ് ടി റെജിസ്ട്രേഷൻ പൂർത്തീകരിച്ച എംഎസ്എംഇ സംരംഭകർക്കായി ലോൺ ഇനത്തിൽ നടപ്പു സാമ്പത്തിക വർഷം 350 കോടി രൂപ നൽകാനായി സർക്കാർ തുക വക ഇരുത്തിയിട്ടുണ്ടെന്നു ധനകാര്യ മന്ത്രി കൂട്ടിച്ചേർത്തു. കൂടാതെ എസ്എംഇ മേഖലയിലുള്ളവർക്കായി ഒരു പേയ്മെന്റ് പ്ലാറ്റ്‌ഫോം സ്ഥാപിച്ചിട്ടുള്ളതായും ധനമന്ത്രി പറഞ്ഞു. "ഈ ഓൺലൈൻ പ്ലാറ്റ് ഫോം അർഹരായ സംരംഭകർക്ക്‌ ഒരു കോടി രൂപ വരെയുള്ള ക്രെഡിറ്റ് 59 മിനിറ്റിനുള്ളിൽ ലഭ്യമാക്കും."

Related Articles
Next Story
Videos
Share it