കേരള ബജറ്റ്: ചെലവ് ചുരുക്കല്‍ നടപടികള്‍ ഉണ്ടാകില്ലെന്ന് ധനമന്ത്രി
2017-18ല്‍ പ്രതീക്ഷിച്ച സാമ്പത്തിക വളര്‍ച്ച സംസ്ഥാനത്തിനുണ്ടായില്ലെന്ന് മാത്രമല്ല നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇപ്പോള്‍ കൈവരിച്ച വളര്‍ച്ച നിലനിര്‍ത്താനാകുമോയെന്ന കാര്യത്തില്‍ ആശങ്കയും ഉയരുന്നുണ്ട്.
ഇക്കഴിഞ്ഞ ആഗസ്റ്റില്‍ സംസ്ഥാനത്തുണ്ടായ അതിരൂക്ഷമായ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും കാരണം വീടുകള്‍, റോഡുകള്‍, സ്‌ക്കൂളുകള്‍, ആശുപത്രികള്‍ തുടങ്ങിയവക്കുണ്ടായ കേടുപാടുകളും ഉല്‍പാദന-സേവന മേഖലകളിലുണ്ടായ നാശനഷ്ടവുമൊക്കെയാണ് ഇതിന് കാരണം. പ്രളയത്തെ തുടര്‍ന്നുള്ള രണ്ട് മാസക്കാലത്തോളം മിക്ക മേഖലകളിലും കടുത്ത പ്രതിസന്ധിയാണ് സംസ്ഥാനത്ത് നിലനിന്നിരുന്നത്.
"അതേസമയം ഇപ്പോഴത്തെ പ്രതിസന്ധി കണക്കിലെടുത്ത് ബജറ്റിലൂടെ ചെലവ് ചുരുക്കാനല്ല പകരം ചെലവ് വര്‍ദ്ധിപ്പിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. എന്തൊക്കെ സാമ്പത്തിക ബുദ്ധിമുട്ടുണ്ടെങ്കിലും സര്‍ക്കാര്‍ കൂടി ചെലവ് ചുരുക്കാന്‍ തുനിഞ്ഞാല്‍ നമ്മുടെ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി കൂടുതല്‍ രൂക്ഷമാകും. അതുകൊണ്ട് ഒരു മാന്ദ്യകാലത്തെന്ന പോലെ ചെലവ് ചുരുക്കാതെ ചെലവ് വര്‍ദ്ധിപ്പിക്കാനാണ് ബജറ്റിലൂടെ സര്‍ക്കാര്‍ ശ്രമിക്കുന്നത്. മാന്ദ്യത്തെ മറികടക്കാനുള്ള ഒരു ഉത്തേജനമായി ബജറ്റ് മാറണമെന്നതാണ് കാഴ്ചപ്പാട്," ധനമന്ത്രി തോമസ് ഐസക്ക്
വാര്‍ത്താസമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു.