ഓണച്ചെലവ്; 3000 കോടി രൂപ കടമെടുക്കാന്‍ കേരളം

ഓണച്ചെലവുകള്‍ക്കായി കേരളം 3000 കോടി രൂപ കടമെടുക്കുന്നു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോണസ് നല്‍കാനും ക്ഷേമപെന്‍ഷന്‍ വിതരണത്തിനുമാവും ഈ തുക പ്രധാനമായും ഉപയോഗിക്കുക. റിസര്‍വ് ബാങ്ക് കടമെടുപ്പ് ലേലം ഓഗസ്റ്റ് 29ന് ആണ്.

കഴിഞ്ഞ ചൊവ്വാഴ്ച സംസ്ഥാനം 1,000 കോടി രൂപ കടമെടുത്തിരുന്നു. ശമ്പള വിതരണത്തിന് കെഎസ്ആര്‍ടിസിക്ക് 103 കോടി രൂപ നല്‍കണമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരുന്നു. ജൂലൈ, ഓഗസ്റ്റ് മാസത്തെ ശമ്പളം നല്‍കാന്‍ 50 കോടി വീതവും ഉത്സവബത്ത നല്‍കാന്‍ മൂന്ന് കോടിയുമാണ് സര്‍ക്കാര്‍ നല്‍കേണ്ടത്.

Related Articles

Next Story

Videos

Share it