'ദിവസം 17 രൂപ നൽകി കർഷകരെ അപമാനിക്കുന്ന ബജറ്റ്'

നരേന്ദ്രമോദി, പ്രധാനമന്ത്രി

"നവഭാരതത്തിന് വേണ്ടിയും എല്ലാ വിഭാഗത്തിലുള്ള ഇന്ത്യക്കാർക്ക് വേണ്ടിയുമുള്ള ബജറ്റ്."

രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ

"അഞ്ചു വർഷത്തെ നിങ്ങളുടെ അയോഗ്യതയും അഹംഭാവവും കർഷകരുടെ ജീവിതം നശിപ്പിച്ചു. ദിവസം വെറും 17 രൂപ നൽകുമെന്ന പ്രഖ്യാപനം അവരെ അപമാനിക്കുന്നതിനു തുല്യമാണ്."

പി.ചിദംബരം, കോൺഗ്രസ് നേതാവ്, മുൻ ധനമന്ത്രി

ഇതു വോട്ട് ഓൺ അക്കൗണ്ട് അല്ല. തിര‍ഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള അക്കൗണ്ട് ഓൺ വോട്സ്.

അമിത് ഷാ, ബിജെപി അധ്യക്ഷൻ

കർഷകരുടെയും തൊഴിലാളികളുടെയും മധ്യവർഗത്തിന്റെയും പ്രതീക്ഷകൾക്കൊത്ത ബജറ്റ്.

ശശി തരൂർ

പ്രതീക്ഷിച്ച അത്ര മികവ് പുലർത്താത്ത ബജറ്റ് ആയിരുന്നു. ഇടത്തരക്കാർക്ക് ആദായനികുതി ഇളവ് ലഭിച്ചതു മാത്രമാണ് ഏക ആശ്വാസം. കിസാൻ പദ്ധതി പ്രകാരം കർഷകർക്ക് പ്രതിമാസം 500 രൂപ മാത്രമെ ലഭിക്കൂ. അന്തസ്സോടെ ജീവിക്കാൻ ഇതു മതിയാകുമോ?

യോഗി ആദിത്യനാഥ് -യു.പി മുഖ്യമന്ത്രി

‘പുതിയ ഇന്ത്യ’കർഷകരും സ്ത്രീകളും ഉൾപ്പെടെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ബജറ്റിൽ പരിഗണിച്ചിട്ടുണ്ട്. 'പുതിയ ഇന്ത്യ' എന്ന സ്വപ്നത്തെ ഈ ബജറ്റ് സഹായിക്കും.

ആനന്ദ് മഹിന്ദ്ര, മഹിന്ദ്ര ഗ്രൂപ്പ് ചെയർമാൻ

തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഒരു ജനകീയ, ചെലവേറിയ ബജറ്റാണ് ഞാൻ പ്രതീക്ഷിച്ചത്. എന്നാൽ ഇടത്തരക്കാർക്കും കർഷകർക്കും ആശ്വാസമേകി അതേസമയം രാജയത്തിന്റെ സാമ്പത്തിക നിലയ്ക്ക് വലിയ പോറലേൽക്കാതെയുള്ള 'നിയന്ത്രിത' ബജറ്റാണെന്നതിൽ എനിക്ക് സന്തോഷമുണ്ട്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it