റിസർവ് ബാങ്ക് സ്വന്തം ഡിജിറ്റൽ കറൻസിക്ക് പദ്ധതിയിടുന്നു

രാജ്യത്തിന് സ്വന്തമായി ഔദ്യോഗിക ഡിജിറ്റൽ കറൻസി ആരംഭിക്കാൻ തയ്യാറെടുത്ത് റിസർവ് ബാങ്ക്. ബിറ്റ് കോയിൻ പോലെയുള്ള ക്രിപ്റ്റോ കറൻസികൾ നിരോധിക്കുന്നതിനുള്ള നിയമം കൊണ്ടുവരുന്നതിന് മുന്നോടിയായാണ് ആർബിഐ യുടെ പുതിയ പദ്ധതി.

പുതിയ ഡിജിറ്റൽ കറൻസി പരമ്പരാഗത പണമിടപാടുകൾക്ക് സമാനമായിരിക്കുമെന്നും ക്രിപ്റ്റോകറൻസികളുടെ ഇടപാടുകളിലുള്ളതുപോലെ ഇടനിലക്കാർക്കുള്ള പങ്കാളിത്തം പൂർണ്ണമായും ഒഴിവാക്കുമെന്നും ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു.

ക്രിപ്റ്റോകറൻസികൾ ട്രേഡ് ചെയ്യുന്ന ബ്ലോക്ക്ചെയിൻ ടെക്നോളജിയെ എതിർക്കുന്നില്ലെന്നും, സാങ്കേതിക വിപ്ലവത്തിൽ പിന്നോട്ട് പോകാൻ ആർബിഐ ആഗ്രഹിക്കുന്നില്ലെന്നും, ബ്ലോക്ക് ചെയിൻ സാങ്കേതിക വിദ്യയുടെ ഗുണങ്ങൾ പ്രയോജനപ്പെടുത്തേണ്ടതുണ്ടെന്നും ശക്തികാന്ത ദാസ് കൂട്ടിച്ചേർത്തു.

ഓഫ് inസർക്കാരിനും സ്വകാര്യകമ്പനികൾക്കും സ്വന്തമായി ആപ്ലിക്കേഷനുകൾ നിർമിക്കാൻ കഴിയുന്ന ഏകീകൃത പെയ്മെൻറ് ഇൻറർഫേസ് (യുപിഐ) പോലെയുള്ള ഡിജിറ്റൽ ഇടപാടുകൾക്ക് സമാനമായി, സ്വകാര്യ ബ്ലോക്ക് ചെയ്ൻ പ്ലാറ്റ്ഫോമുകൾ റിസർവ് ബാങ്ക് ഇതിനായി സജ്ജമാക്കും. പദ്ധതിയുടെ സാങ്കേതിക മേഖലയെ സംബന്ധിച്ച് പ്രാഥമിക ചർച്ചകൾ നടന്നിട്ടുണ്ടെങ്കിലും അന്തിമതീരുമാനം ഇതുവരെ പുറത്തുവന്നിട്ടില്ല.


ക്രിപ്റ്റോകറൻസികൾ രാജ്യത്തെ സമ്പദ്ഘടനയുടെ സാമ്പത്തിക സ്ഥിരതയെ ബാധിക്കുമെന്ന് ആശങ്കപ്പെടുന്നതായി ആർബിഐ സർക്കാരിനെ അറിയിച്ചിരുന്നു. ക്രിപ്റ്റോകറൻസികളെ എതിർത്ത മോണിറ്ററി സമിതിയുടെ നിരീക്ഷണം പ്രാധാന്യമർഹിക്കുന്നതായും ആർബിഐ വിലയിരുത്തുന്നു.

ഇന്ത്യയിലെ എല്ലാ കമ്പനികളോടും ക്രിപ്റ്റോകറൻസിയിലോ വെർച്ച്വൽ കറൻസിയിലോ ഉള്ള ഇടപാടുകൾ അവരുടെ വരവുചെലവു രേഖകളിൽ നിർബന്ധമായും ഉൾപ്പെടുത്തണമെന്ന് കേന്ദ്ര കോർപ്പറേറ്റ് മന്ത്രാലയം ഈ മാസം ഭേദഗതി ചെയ്ത കമ്പനി നിയമത്തിൽ വ്യക്തമാക്കിയിരുന്നു.
പബ്ലിക് ബ്ലോക്ക് ചെയിൻ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ബിറ്റ് കോയിൻ പോലെയുള്ള ക്രിപ്റ്റോകറൻസികളുടെ ഇടപാട് രീതി റിസർവ്ബാങ്ക് പിന്തുടരുകയില്ല. മറിച്ച് ഡിജിറ്റൽ കറൻസിയുടെ മേൽ സമ്പൂർണ്ണ നിയന്ത്രണമാണ് ആർബിഐ ലക്ഷ്യമിടുന്നത്. വെർച്ച്വൽ കറൻസിയുമായി ബന്ധപ്പെട്ട നടക്കുന്ന തട്ടിപ്പുകളും,വ്യാജ വൽക്കരണവും തടയാൻ ആർബിഐ നിയന്ത്രിക്കുന്ന ഔദ്യോഗിക ഡിജിറ്റൽ കറൻസിക്ക് സാധിക്കുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.

വെർച്വൽ കറൻസി ഉപയോഗിച്ചുള്ള ഇടപാടുകൾ അവസാനിപ്പിക്കാൻ 2018 ഏപ്രിൽ മാസം ധനകാര്യസ്ഥാപനങ്ങളോട് റിസർവ് ബാങ്ക് ആവശ്യപ്പെട്ടിരുന്നു. എന്നാൽ 2020 മാർച്ചിൽ സുപ്രീം കോടതി ഈ ഉത്തരവ് അസാധുവാക്കി.

എക്സ്ചേഞ്ചുകളിൽ നിന്നും ട്രേഡർമാരിൽ നിന്നും ഇടപാടുകൾക്ക് അനുമതി ലഭിച്ചതോടുകൂടി ഇന്ത്യയിൽ വെർച്വൽ കറൻസി വ്യാപകമായി. പുതിയ നിയമം പാസാക്കുകയാണെങ്കിൽ ക്രിപ്റ്റോകറൻസി നിരോധിക്കുന്ന ലോകത്തെ പ്രധാന എക്കണോമികളിലോന്നാകും ഇന്ത്യ.

2017 ല്‍ ചൈന ക്രിപ്‌റ്റോ ഇടപാടുകൾ നിരോധിച്ച് സ്വന്തം ഡിജിറ്റല്‍ കറന്‍സി രംഗത്തിറക്കിയിരുന്നു. എന്നാൽ ലോകത്ത് ബിറ്റ് കോയിൻ നിക്ഷേപകരുടെ പിന്തുണയും വിശ്വാസ്യതയും വര്‍ധിക്കുകയാണ്. മാസ്റ്റര്‍കാര്‍ഡും വീസയും അവരുടെ പേയ്‌മെന്റ് നെറ്റ് വര്‍ക്കില്‍ ബിറ്റ്‌കോയിന്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലോകത്തെ വലിയ വാഹന നിര്‍മ്മാതാക്കളായ ടെസ്ല ബിറ്റ്‌കോയിനില്‍ വലിയ നിക്ഷേപം നടത്തിയത് ഈയിടെയാണ്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it