റിട്ടയര്‍മെന്റ് പ്രായമുയര്‍ത്തി തമിഴ്‌നാട്

സര്‍ക്കാര്‍ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 60 ആക്കി തമിഴ്‌നാട് സര്‍ക്കാര്‍. സര്‍ക്കാര്‍, എയ്ഡഡ് സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവയിലെ ഈ വര്‍ഷം മേയില്‍ വിരമിക്കാനിരിക്കുന്നവര്‍ക്കും ഇതിന്റെ ഗുണം ലഭിക്കും. കഴിഞ്ഞ മേയില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 58 ല്‍ നിന്ന് 59 ആയി സര്‍ക്കാര്‍ കൂട്ടിയിരുന്നു. ഉത്തരവ് ഉടനെ നിലവില്‍ വരുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്.




Related Articles
Next Story
Videos
Share it