രൂപയുടെ മൂല്യം വീണ്ടും താഴെ

ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്ന് ഉച്ചവരെ 74 പൈസ ഇടിഞ്ഞ് 74.08 എന്ന നിലയിലെത്തി. കൊറോണ വൈറസ് മൂലം ഉളവായ ആഗോള ഇക്വിറ്റി നഷ്ടം, യെസ് ബാങ്ക് മോറട്ടോറിയം തുടങ്ങിയ കാരണങ്ങളാണ് താഴ്ചയ്ക്കു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. വ്യാഴാഴ്ച 73.33 ആയിരുന്നു രൂപയുടെ മൂല്യം.

രാവിലത്തെ

ട്രേഡിംഗ് സെഷനില്‍ ഓഹരികള്‍ മൂന്ന് ശതമാനം ഇടിഞ്ഞത് രൂപയ്ക്കു ദോഷകരമായി.

വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ (എഫ്പിഐ) 2,476.75 കോടി രൂപയുടെ

ഓഹരികള്‍ വ്യാഴാഴ്ച വിറ്റഴിച്ചതായി വിപണി കണക്കുകള്‍

വ്യക്തമാക്കുന്നു.യുഎസ് ഡോളറിനെതിരെ ഏഷ്യന്‍ കറന്‍സികള്‍ എല്ലാം തന്നെ

ദുര്‍ബലമാണിപ്പോള്‍.

രൂപയുടെ ഇടിവ്, വായ്പയെടുക്കല്‍ ചെലവ് വര്‍ധിപ്പിക്കുമെന്ന് എച്ച്പിസിഎല്‍ ചെയര്‍മാന്‍ എം കെ സുരാന പറഞ്ഞു. ഇതിനിടെ എണ്ണ വില 1.06 ശതമാനം ഇടിഞ്ഞപ്പോള്‍ ആഗോള വിപണികളില്‍ സ്വര്‍ണവില വീണ്ടും ഉയര്‍ന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Related Articles

Next Story

Videos

Share it