ഇന്‍സെന്റീവുകള്‍ മുടങ്ങി; സുഗന്ധവ്യഞ്ജന കയറ്റുമതിയില്‍ 35 ശതമാനം ഇടിവ്

എംഇഐഎസ് (മെര്‍ക്കന്‍ഡൈസ് എക്‌സ്‌പോര്‍ട്‌സ് ഫ്രം ഇന്ത്യ സ്‌കീം) ഇന്‍സെന്റീവുകള്‍ മുടങ്ങിക്കിടക്കുന്നത് സുഗന്ധവ്യഞ്ജന കയറ്റുമതിയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ ഇക്കാരണത്താല്‍ 30-35 ശതമാനം വരെ കയറ്റുമതിയില്‍ ഇടിവ് വന്നിരിക്കുന്നതായാണ് മേഖലയിലെ വിദഗ്ധര്‍ പറയുന്നത്. ഇന്‍സെന്റീവുകള്‍ വീണ്ടും നടപ്പിലാക്കിയില്ലെങ്കില്‍ ഈ അവസ്ഥ വീണ്ടും പരിതാപകരമാകുമെന്നതാണ് വിലയിരുത്തല്‍.

18,000 കോടി രൂപയുടെ സുഗന്ധവ്യഞ്ജനങ്ങളാണ് ഓരോ വര്‍ഷവും ഇന്ത്യ കയറ്റുമതി ചെയ്യുന്നത്. 2015 ല്‍ ആണ് ഫോറിന്‍ ട്രേഡ് പോളിസിയുടെ ഭാഗമായി എംഇഐഎസ് ഇന്‍സെന്റീവുകള്‍ നടപ്പിലാക്കിയത്. ഇതനുസരിച്ച് 2-7 ശതമാനം ടാക്‌സ് ആണ് എക്‌സ്‌പോര്‍ട്ടേഴ്‌സിന് നികുതി ഇളവ് ലഭിച്ചിരുന്നത്. എന്നാല്‍ ഇന്‍സെന്റീവ് മുടങ്ങിയതോടെ ഇതും ലഭിക്കാതെയായി.

ഡയറക്റ്റര്‍ ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് (ഡിജിഎഫ്ടി) ആണ് കഴിഞ്ഞ ഓഗസ്റ്റ് ഒന്നുമുതല്‍ ഇത് തടസപ്പെടുത്തിയിരിക്കുന്നത്. ഇതാണ് ഷിപ്‌മെന്റിനെയും ബാധിച്ചത്. മുളക്, ജീരകം, മഞ്ഞള്‍, ചില ഓയിലുകള്‍, ഓയില്‍ എക്‌സ്ട്രാക്റ്റുകള്‍ എന്നിവയാണ് എക്‌സ്‌പോര്‍ട്ട് ചെയ്യുന്നവയില്‍ ഏറെയും.

ഡെയ്‌ലി

ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ

ലഭിക്കാൻ join Dhanam

Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it