Begin typing your search above and press return to search.
ശര്‍ക്കര പലഹാരങ്ങള്‍ക്കും മിഠായികള്‍ക്കും വിദേശ വിപണിയില്‍ പ്രിയം വര്‍ധിക്കുന്നു
കയറ്റുമതിയില്‍ ധാന്യ ഭക്ഷണങ്ങള്‍ മുന്നില്‍
റെഡി ടു ഈറ്റ് ഉല്‍പ്പന്നങ്ങളില്‍ കേരളത്തില്‍ നിന്നുള്ള ശര്‍ക്കര പലഹാരങ്ങള്‍ക്കും മിഠായികള്‍ക്കും വിദേശ വിപണിയില്‍ പ്രിയം വര്‍ധിക്കുന്നതായി, അഗ്രിക്കള്‍ച്ചറല്‍ ആന്‍ഡ് പ്രോസെസ്സഡ് ഫുഡ് പ്രോഡക്ടസ് എക്‌സ് പോര്‍ട്ട് ഡെവലൊപ്‌മെന്റ് അതോറിറ്റിയുടെ (എ പി ഇ ഡി എ) യുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു.
2021 ഏപ്രില്‍ മുതല്‍ നവംബര്‍ വരെ 10742.27 ടണ്‍ ധാന്യ ഭക്ഷണങ്ങളുടെ കയറ്റുമതി യില്‍ നിന്ന് 127.52 കോടിരൂപ ലഭിച്ചപ്പോള്‍, ശര്‍ക്കര,പലഹാരങ്ങള്‍ മിഠായികളുടെ കയറ്റുമതിയില്‍ നിന്ന് 20.80 കോടി രൂപ ലഭിച്ചു. മൊത്തം കയറ്റുമതി ചെയ്തത് 2380 ടണ്‍
ഉടന്‍ പാചകം ചെയ്യാവുന്ന ഭക്ഷ്യ വിഭവങ്ങള്‍ (ready to cook), ഉടന്‍ വിളമ്പാവുന്ന ഭക്ഷണം (ready to serve), ഉടന്‍ ഭക്ഷിക്കാവുന്ന (ready to eat) എന്നീ വിഭാഗങ്ങളില്‍ കയറ്റുമതിയില്‍ കേരളത്തിന് 7-ാം സ്ഥാനമാണ്. ഇതില്‍ നിന്ന് 2020 -21 ല്‍ ലഭിച്ച വരുമാനം 81.72 ദശലക്ഷം ഡോളര്‍.കേരളത്തിലെ വിവിധ വിമാനത്താവളങ്ങളും കൊച്ചി തുറമുഖവും വഴിയാണ് കയറ്റുമതി നടത്തുന്നത്. ധാന്യ
എ പി ഇ ഡി എ യുടെ മേഖലാ ഓഫിസ് കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 1300 ല്‍ പ്പരം കയറ്റുമതി കമ്പനികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതില്‍ 70 കമ്പനികള്‍ കയറ്റുമതിയില്‍ സജീവമാണ്. കേരളത്തില്‍ നിന്ന് ഭക്ഷ്യ കയറ്റുമതി വര്‍ധിപ്പിക്കാനായി കര്‍ഷകര്‍ക്കും , ഭക്ഷ്യ സംസ്‌കരണ ശാലകള്‍ക്കും, കയറ്റുമതി സ്ഥാപനങ്ങള്‍ക്കും പരിശീലന പരിപാടികളും സമ്പര്‍ക്ക പരിപാടികളും നടത്തുന്നുണ്ട് .
കേരളത്തില്‍ നിന്നുള്ള ഭക്ഷ്യ ഉല്‍പന്നങ്ങളുടെ പ്രധാന പെട്ട ഉപഭോക്താക്കള്‍ - യു എ ഇ 2020-21 ല്‍ (15.84 ദശലക്ഷം യു എസ് ഡോളര്‍ ), യു എസ് എ (12.23 ദശലക്ഷം ഡോളര്‍), ഖത്തര്‍ (9.53 ദശലക്ഷം ഡോളര്‍), സൗദി അറേബ്യ (8.88 ദശലക്ഷം ഡോളര്‍).
എ പി ഇ ഡി എ യും സംസ്ഥാന കൃഷി വകുപ്പും വിവിധ ജില്ലകളില്‍ കയറ്റുമതി പ്രോത്സാഹിപ്പിക്കാനായി വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. ഭക്ഷ്യ ഉല്‍പന്ന നിര്‍മാതാക്കള്‍ക്ക് ഗുണമേന്മ മെച്ചപ്പെടുത്താനും,മാര്‍ക്കറ്റ് വികസനം,ഭക്ഷ്യ സുരക്ഷക്ക് വേണ്ടിയുള്ള ടെസ്റ്റിംഗ് ലാബുകള്‍ സജ്ജീകരിക്കാനും മറ്റും സാമ്പത്തിക സഹായം നല്‍കുന്നുണ്ട്.
Next Story
Videos