Begin typing your search above and press return to search.
സേവനത്തിന് ജി എസ് ടി റീ ഫണ്ട് ഇല്ല, അസന്തുലിതാവസ്ഥ സൃഷ്ടിക്കുമെന്ന് വിദഗ്ധർ
പിഴവുകൾ പരിഹരിക്കാൻ ജിഎസ്ടി കൗൺസിൽ ശ്രമിക്കണം.
ജിഎസ് ടി ഇൻപുട്ട് നികുതി റീഫണ്ട് ആനുകൂല്യം സേവനങ്ങൾക്ക് ലഭിക്കില്ലന്ന് സുപ്രീം കോടതി വിധി. ഇൻപുട്ട് നികുതി ആനുകൂല്യം ചരക്കുകൾക്കു മാത്രമായി പരിമിതപ്പെടുത്തി 2017-ലെ ജി എസ് ടി ചട്ടത്തിലുള്ള വ്യവസ്ഥ ,സിജിഎസ് ടി നിയമത്തിലെ 54(3) വകുപ്പിന് വിരുദ്ധമെന്ന ഗുജറാത്ത് ഹൈക്കോടതി വിധിയെ ആണ് സുപ്രീംകോടതിയുടെ ഈ വിധിയിലൂടെ റദ്ദാക്കിയത്.
എന്നാൽ ഇൻപുട്ട് നികുതി തിരിച്ചു നൽകുന്നതിലെ വ്യവസ്ഥകളിലുള്ള പിഴവുകൾ ജിഎസ്ടി കൗൺസിൽ പരിഹരിക്കണമെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിരുന്നു.
ചരക്ക്കൾക്ക് റീഫണ്ട് കൊടുക്കുകയും സേവനങ്ങൾക്ക് അത് ഇല്ലാതാവുകയും ചെയുമ്പോൾ ഒരു അസന്തുലിതാവസ്ഥ ഉണ്ടാകുമെന്ന് തിരുവനന്തപുരത്തെ സീനിയർ ചാർട്ടേഡ് അക്കൗണ്ടന്റ് ബി രാധാകൃഷ്ണൻ പോറ്റി പറഞ്ഞു. കോടതി സൂചിപ്പിച്ചത് പോലെ സർക്കാരും ജിഎസ്ടി കൗൺസിലുമാണ് ഇതിനൊരു പരിഹാരം കണ്ടെത്തേണ്ടത്.
റീഫണ്ടിനുള്ള അവകാശം നിയമപരം മാത്രമാണെന്നും ഭരണഘടനാപരമല്ലെന്നും കോടതി വിശദീകരിച്ചിരുന്നു. 54 (3 )വകുപ്പിൻറെ ഭരണഘടനാപരമായ സാധ്യതയും കോടതി ശരിവെച്ചിരുന്നു.
ഇൻപുട്ട് നികുതി റീഫണ്ട് വ്യവസ്ഥകൾ ചരക്കുകൾക്കും സേവനങ്ങൾക്കും ഒരുപോലെയെന്നു കോടതി വ്യാഖ്യാനിക്കുന്നത് നിയമ നിർമാണത്തിലെ സർക്കാരിനുള്ള അവകാശങ്ങളിൽ കടന്നുകയറാനുള്ള നടപടിയാകുമെന്നും കോടതി വ്യക്തമാക്കിരുന്നു.
കോടതിയുടെ ഈ വെളിപ്പെടുത്തലിലൂടെ സർക്കാരിനോട് നയപരമായ തീരുമാനങ്ങൾ എടുക്കാനാണ് കോടതി ആവശ്യപ്പെട്ടതെന്നും സർക്കാർ അതിന് മുൻ കൈ എടുക്കണമെന്നും രാധാകൃഷ്ണൻ പോറ്റി ആവശ്യപ്പെട്ടു.
Next Story
Videos