ബജറ്റ് പ്രഖ്യാപനത്തില്‍ ഏറ്റവും മികച്ചത് ഇതെന്ന് സോഷ്യല്‍മീഡിയ

നിർമല സീതാരാമന്റെ ഒരു പ്രഖ്യാപനത്തിന് മികച്ച സ്വീകാര്യതയാണ് സോഷ്യല്‍മീഡിയയില്‍ ഉണ്ടായിരിക്കുന്നത്.

Nirmala seetharaman

സോഷ്യല്‍ മീഡിയയിലെ ബജറ്റ് ചര്‍ച്ചകളില്‍ ഏറ്റവും ഉയര്‍ന്നു കേള്‍ക്കുന്നത് വര്‍ധിച്ച പെട്രോള്‍ ഡീസല്‍ വിലയാണ്. ഇതാണ് സാധാരണക്കാരനെ ഏറെ വലയ്ക്കാന്‍ ഒരുങ്ങുന്നതെങ്കിലും പ്രയോജനകരമാകുന്ന മറ്റൊരു പ്രഖ്യാപനത്തിനു മികച്ച സ്വീകാര്യതയാണ് സോഷ്യല്‍മീഡിയയില്‍ ഉണ്ടായിരിക്കുന്നത്.

പാന്‍കാര്‍ഡിന് പകരം ആധാര്‍കാര്‍ഡ് ഉണ്ടെങ്കില്‍ ടാക്സ് അടയ്ക്കാനാവും. നികുതി അടയ്ക്കുന്നവര്‍ക്ക് ആശ്വാസമാകുന്ന ധനമന്ത്രി നിര്‍മല സീതാരാമന്റെ ഈ പ്രഖ്യാപനത്തിനാണ് സോഷ്യല്‍മീഡിയയുടെ കയ്യടി.

ടാക്സ് അടയ്ക്കാനായി ഇത്രയും കാലം പാന്‍കാര്‍ഡ് നമ്പര്‍ നിര്‍ബന്ധമായിരുന്നു. അതിനാല്‍ പാന്‍കാര്‍ഡും ആധാര്‍കാര്‍ഡും ലിങ്ക് ചെയ്യണമെന്നും നിബന്ധന ഉണ്ടായിരുന്നു. എന്നാല്‍ ഇതാണ് ഇപ്പോള്‍ എടുത്തുകളയുന്നത്. കൂടുതല്‍ പേരെ ടാക്‌സ് റിട്ടേണുകളിലേക്ക് ക്ഷണിക്കുന്ന നടപടി കൂടിയാണിത്.

120 കോടി ഇന്ത്യാക്കാര്‍ക്കാണ് ഇപ്പോള്‍ ആധാര്‍ കാര്‍ഡ് ഉള്ളത്. ആധാര്‍കാര്‍ഡ് ഉള്ള എന്നാല്‍ പാന്‍ കാര്‍ഡ് ഇല്ലാത്ത നികുതി ആദ്യമായി കൊടുത്തുതുടങ്ങുന്നവര്‍ക്ക് ഇത് ഏറെ പ്രയോജനപ്രദമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here