ബജറ്റിൽ എന്തൊക്കെ പ്രതീക്ഷിക്കാം

പൊതുതെരഞ്ഞെടുപ്പിന് മുൻപുള്ള ബജറ്റവതരണമായതു കൊണ്ടുതന്നെ ഇത്തവണ ജനപ്രിയമായ നിരവധി നിർദേശങ്ങൾ ഉണ്ടാകുമെന്നാണ് പൊതുവെയുള്ള പ്രതീക്ഷ. ഞെട്ടിക്കുന്ന ഒരു പ്രഖ്യാപനം ബജറ്റിൽ ഉണ്ടാകുമെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി ഈയിടെ ഒരു പൊതുചടങ്ങിൽ നടത്തിയ പ്രസംഗത്തിൽ സൂചിപ്പിച്ചിരുന്നു. ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെ വളർച്ചയ്ക്ക് പ്രത്യേക ഊന്നൽ നൽകിയേക്കും.

കാർഷിക വരുമാനം

കർഷകരുടെ വരുമാനം ഇരട്ടിയാക്കാനുള്ള പദ്ധതികൾ ബജറ്റിൽ ഉണ്ടായേക്കാം. സംഘടിതരായ കർഷകരുടെ പ്രതിഷേധം രാജ്യം കണ്ടതാണ്. ഡൽഹി കിസാൻ മാർച്ച്, ലോങ്ങ് മാർച്ച് എന്നിവ ഉദാഹരണം. കർഷകർ സംരംഭകരായി വളരണമെന്നും ആ രീതിയിലുള്ള വികസനമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും ജെയ്റ്റ്‌ലി പറഞ്ഞിരുന്നു. വായ്പാ പലിശ ഇളവുകൾ തുടങ്ങിയ പല നിർദേശങ്ങളും പലപ്പോഴായി വിദഗ്ധർ മുന്നോട്ടു വെച്ചിട്ടുണ്ട്.

നികുതിയിളവുകൾ

തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഇടത്തര വരുമാനക്കാർക്കുള്ള നികുതി ആനുകൂല്യങ്ങള്‍ വര്‍ധിപ്പിച്ചേക്കുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. ഇന്‍കം ടാക്‌സ് പരിധി രണ്ടര ലക്ഷം രൂപയില്‍ നിന്ന് ഇരട്ടിയാക്കി അഞ്ചു ലക്ഷം രൂപയിലേക്ക് ഉയര്‍ത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

യൂണിവേഴ്‌സൽ ബേസിക് ഇൻകം (UBI)

പാവപ്പെട്ടവർക്ക് ഒരു നിശ്ചിത വരുമാനം ഉറപ്പാക്കുന്ന സംവിധാനമാണ് യൂണിവേഴ്‌സൽ ബേസിക് ഇൻകം. ഓരോ ബജറ്റും ഇത് ചർച്ച ചെയ്യാറുണ്ടെങ്കിലും, ജെയ്റ്റ്‌ലി സൂചിപ്പിച്ച ഞെട്ടിക്കുന്ന പ്രഖ്യാപനം ബജറ്റിൽ ഇതായിരിക്കുമോ എന്ന് ചോദിക്കുന്നവരുണ്ട്.

കസ്റ്റംസ് ഡ്യൂട്ടി

അടിസ്ഥാന കസ്റ്റംസ് തീരുവ പുനർനിർണയിക്കുമെന്ന് സൂചനയുണ്ട്. എന്നാൽ ഏതെല്ലാം ഉൽപന്നങ്ങളാണ് ഇതിൽപെടുന്നത് എന്ന് വ്യക്തമല്ല

പെൻഷൻ

ബജറ്റിൽ പെൻഷൻകാർക്ക് കൂടുതൽ നികുതി ആനുകൂല്യങ്ങൾ പരിഗണിച്ചേക്കുമെന്നാണ് ബജറ്റ് നിരീക്ഷകർ കണക്കുകൂട്ടുന്നത്.

Related Articles

Next Story

Videos

Share it