5 ട്രില്യൺ സമ്പദ് വ്യവസ്ഥക്കായി ധനമന്ത്രിയുടെ 10-പോയിന്റുകൾ

നിലവിലെ വളർച്ചാ മുരടിപ്പ് മറികടക്കാനുള്ള പരിഷ്കാര നടപടികളിലേക്കും ഒപ്പം ബജറ്റിലെ ഇളവുകളിലേക്കുമാണ് ഇന്ത്യൻ സമ്പദ് ഘടന ഉറ്റു നോക്കുന്നതെന്ന് ബജറ്റ് അവതരിപ്പിച്ചുസംസാരിക്കവെ ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു.

2025 ഫെബ്രുവരി ആകുമ്പോഴേക്കും ഇന്ത്യ 5 ട്രില്ല്യൺ ഡോളർ മൂല്യമുള്ള സമ്പദ് വ്യവസ്ഥയാകാനുള്ള എല്ലാ സാഹചര്യവും ഒരുക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് ചൂണ്ടിക്കാട്ടിയ ധനമന്ത്രി, അതിനായി തന്റെ ആദ്യ ബജറ്റിൽ സുപ്രധാനമായ 10 പോയിന്റുകൾ അവതരിപ്പിക്കുകയുണ്ടായി.

  1. സോഷ്യൽ ഇൻഫ്രാസ്ട്രക്ച്ചർ, ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ച്ചർ എന്നിവയ്ക്ക് എല്ലാ മേഖലയിലും ഊന്നൽ നൽകി നടപ്പിൽ വരുത്തും
  2. മലിനീകരണ വിമുക്തമായ അന്തരീക്ഷം സൃഷ്‌ടിക്കാൻ വേണ്ടതെല്ലാം ചെയ്യും
  3. ഭക്ഷ്യധാന്യ കയറ്റു മതി വർധിപ്പിക്കും
  4. മേക് ഇൻ ഇന്ത്യ പദ്ധതി ചെറുകിട സംരംഭങ്ങളിലേക്കു കൂടി വ്യാപിപ്പിക്കും
  5. വാട്ടർ മാനേജ്മെൻറ്, നദികളുടെ ശുദ്ധീകരണം എന്നിവയ്ക്ക് പ്രേത്യേക കർമ്മ പരിപാടികൾ ആവിഷ്കരിക്കും
  6. ആയുഷ്മാൻ ഭാരത്, ക്ലീൻ ഇന്ത്യ എന്നീ പദ്ധതികൾക്കും ഊന്നൽ നല്‌കും
  7. ബഹിരാകാശ രംഗത്ത് ഗവേഷണം ഉൾപ്പടെ കൂടുതൽ കർമ്മ പരിപാടികൾ നടപ്പിലാക്കും
  8. ഓരോ ഇന്ത്യന്‍ പൗരന്‍റെയും സുരക്ഷ വർധിപ്പിക്കും
  9. ഒരു രാജ്യം ഒരു ഗ്രിഡ് എന്ന ആശയത്തിലൂടെ എല്ലാ സംസ്ഥാനത്തിനും ചെലവ് കുറഞ്ഞ വൈദ്യുതി ലഭ്യമാക്കും
  10. വ്യോമയാനം, മീഡിയ, ആനിമേഷൻ എന്നീ മേഖലയിൽ നേരിട്ടുള്ള വിദേശ നിക്ഷേപ സാധ്യതകൾ തേടും

ആഭ്യന്തര നിക്ഷേപവും, വിദേശ നിക്ഷേപവും ഗണ്യമായ ചില മാറ്റങ്ങൾ വരുത്തി പുനരുജ്ജീവിപ്പിക്കുക എന്നതും സർക്കാരിന്റെ അജണ്ടയിലുണ്ടെന്ന് ധനമന്ത്രി പറഞ്ഞു. അടിസ്ഥാന സൗകര്യ വികസനം, ഡിജിറ്റൽ സമ്പത് വ്യവസ്ഥ, എംഎസ്എംഇ, ചെറുകിട വ്യവസായ മേഖലയിൽ പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുക എന്നിവ അടിയന്തിര പ്രാധാന്യം അർഹിക്കുന്നവയാണെന്നും സീതാരാമൻ കൂട്ടിച്ചേർത്തു.



Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it