കേന്ദ്ര ബജറ്റ് 2019 പ്രഖ്യാപനങ്ങൾ

 • ബാങ്ക്, പോസ്റ്റ് ഓഫീസ് നിക്ഷേപ പലിയിന്മേലുള്ള ടിഡിസ് പരിധി 40,000 രൂപയാക്കി ഉയർത്തി.
 • അഞ്ചു ലക്ഷം വരെ ആദായ നികുതി ഇല്ല. ആദ്യമായാണ് ഒരു ഇടക്കാല ബജറ്റിൽ നികുതി ഇളവ് പ്രഖ്യാപിക്കുന്നത്. സ്റ്റാൻഡേർഡ് ഡിഡക്ഷൻ 50,000 ആക്കി ഉയർത്തി. ഇളവുകൾ ചേരുമ്പോൾ പരിധി 6.5 ലക്ഷമാകും
 • ആദായനികുതി പരിധി പരിധി 5 ലക്ഷമായി ഉയർത്തി
 • 2019-20 ലെ ധനക്കമ്മി ടാർജറ്റ് ജിഡിപിയുടെ 3.4%
 • വിഷൻ 2030: അത്യാധുനിക അടിസ്ഥാന സൗകര്യം നിർമ്മിക്കും
 • വിഷൻ 2030: 2022 ഇന്ത്യൻ ബഹിരാകാശയാത്രികൻ സ്പേസിൽ എത്തും
 • വിഷൻ 2030: ഗ്രാമീണ വ്യവസായ വല്‍ക്കരണം, ആധുനിക ടെക്നോളജിയുടെ സഹായത്തോടെ.
 • വിഷൻ 2030: ഡിജിറ്റൽ ഇന്ത്യ എല്ലാ പൗരനിലേക്കും, ശുദ്ധമായ പുഴകൾ, എല്ലാവർക്കും ശുദ്ധമായ കുടിവെള്ളം
 • അഞ്ച് വർഷം കൊണ്ട് ഇന്ത്യ 5 ട്രില്യൺ ഡോളർ സമ്പദ് വ്യവസ്ഥയാകും, 8 വർഷം കൊണ്ട് 10 ട്രില്യൺ ഡോളർ സമ്പദ് വ്യവസ്ഥയാകും
 • സർക്കാരിന്റെ 'വിഷൻ 2030' ധനമന്ത്രി പ്രഖ്യാപിക്കുന്നു
 • 3,38,000 കടലാസ് കമ്പനികളെ കണ്ടുപിടിച്ച്, ഡീ-രജിസ്റ്റർ ചെയ്തു
 • റെയിൽവേയ്ക്ക് 64000 കോടി
 • ജിഎസ്ടി വരുമാനം ഈ വർഷം 1 ലക്ഷം കോടി കവിയും
 • സിനിമ അനുമതികൾക്ക് ഏകജാലക സംവിധാനം: ചലച്ചിത്ര മേഖലയിലെ ഓഹരികൾ കുതിക്കുന്നു.
 • ടാക്സ് റിട്ടേൺ 3.79 കോടിയിൽ നിന്ന് 6.85 കൂടിയായി ഉയർന്നു. നികുതി വരുമാനം 6.38 ലക്ഷം കോടി രൂപയിൽ നിന്ന് 12 ലക്ഷം രൂപയായി.
 • ജിഎസ്ടി ഇടത്തരക്കാരുടെ നികുതി ഭാരം കുറച്ചു: പിയൂഷ് ഗോയൽ
 • 2 വർഷത്തിനുള്ളിൽ എല്ലാ റിട്ടേൺ അസെസ്മെന്റുകളും ഇലക്ട്രോണിക് സംവിധാനത്തിലാക്കും
 • ടാക്സ് റിട്ടേൺ ഫയലിംഗ് എണ്ണം കൂടി, ഇൻകം ടാക്സ് റിട്ടേണുകൾ ഇനി 24 മണിക്കൂറിനകം പ്രോസസ് ചെയ്യും
 • സിനിമ വിനോദ മേഖലയ്ക്ക് അനുമതികൾക്കായി ഏകജാലക സംവിധാനം
 • പ്രതിരോധ മേഖലയ്ക്ക് 3 ലക്ഷം കോടി

 • ആശാ വർക്കർമാരുടെ വേതനം 50 ശതമാനം കൂട്ടും
 • ഉൾനാടൻ ജലഗതാഗത സംവിധാനമുപയോഗിച്ചുള്ള ചരക്കുനീക്കം നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കും
 • ബജറ്റ് 2019: അഗ്രി, ട്രാക്ടർ നിർമ്മാണ മേഖലകളിലെ ഓഹരി കുതിക്കുന്നു
 • ഇഎസ്‌ഐ പരിധി 21,000 രൂപയാക്കി ഉയർത്തി
 • നാഷണൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പോർട്ടൽ ഉടൻ
 • സ്ത്രീകളുടെ അഭിവൃദ്ധി മാത്രമല്ല, സ്ത്രീകൾ നയിക്കുന്ന അഭിവൃദ്ധിയാണ് രാജ്യത്തിൻറെ ലക്ഷം
 • അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് 3000 രൂപ മാസം പെൻഷൻ
 • അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് പെൻഷൻ സ്കീം
 • ഗ്രാറ്റുവിറ്റി പരിധി 10 ലക്ഷത്തിൽ നിന്ന് 20 ലക്ഷമായി വർധിപ്പിച്ചു
 • മത്സ്യ മേഖലയ്ക്ക് [പ്രത്യേക വകുപ്പ് രൂപീകരിക്കും. അനിമൽ ഹസ്ബൻട്രി & ഫിഷറീസ് മേഖലയ്ക്ക് വായ്പയിൽ 2% പലിശ സർക്കാർ വഹിക്കും.
 • പശുക്കൾക്കായി രാഷ്ട്രീയ കാമധേനു യോജന പദ്ധതി. കന്നുകാലി വളർത്തലിന് 2% പലിശയിൽ ധനസഹായം. രാഷ്ട്രീയ ഗോകുൽ മിഷൻ പദ്ധതി വിഹിതം 750 കോടിയായി വർധിപ്പിച്ചു.
 • 12 കോടി കർഷകർക്ക് ഗുണം ചെയ്യുമെന്ന് ധനമന്ത്രി
 • പിഎം കിസാൻ യോജനക്ക് കീഴിൽ 6000 രൂപ പ്രതിവർഷം ധനസഹായം
 • രണ്ട് ഹെക്ടറിൽ താഴെ ഭൂമിയുള്ള കൃഷിക്കാർക്ക് സർക്കാർ നേരിട്ട് ധനസഹായം നൽകും
 • ചെറുകിട, ഇടത്തരം കർഷകർക്ക് സഹായം പ്രഖ്യാപിച്ചു.
 • കൃഷിക്കാരുടെ വരുമാനം ഇരട്ടിയായി: ധനമന്ത്രി
 • ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് 60,000 കോടി രൂപ നൽകി: പിയൂഷ് ഗോയൽ
 • സർക്കാരിന്റെ 'റിപ്പോർട്ട് കാർഡ്' അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി
 • ഗ്രാമീണ റോഡുകൾക്കായി 19,000 കോടി രൂപ മാറ്റിവെച്ചിട്ടുണ്ട്: ധനമന്ത്രി
 • സ്വച്ഛ് ഭാരത്, സാമ്പത്തിക സംവരണം, റേറ, ബിനാമി നിയമം, പാപ്പരത്തനിയമം, സാമ്പത്തിക സംവരണം എന്നിവ ഉയർത്തിക്കാട്ടി ധമന്ത്രിയുടെ ബജറ്റ് പ്രസംഗം പുരോഗമിക്കുന്നു
 • ബാങ്കിംഗ് മേഖലയുടെ 'ശുദ്ധീകരണം' വിജയകരമായി നടപ്പാക്കി. റിയൽ എസ്റ്റേറ്റ് മേഖലയിൽ കൂടുതൽ സുതാര്യത കൊണ്ടുവന്നു.
 • ധനക്കമ്മി 3.4% ആയി കുറച്ചു
 • ഈ സാമ്പത്തിക വർഷം കറന്റ് എക്കൗണ്ട് കമ്മി 2.5% മാകും
 • നാണയപ്പെരുപ്പം 4.6% മായി കുറച്ചത് എൻഡിഎ സർക്കാർ ആണ്: പിയൂഷ് ഗോയൽ
 • 2013-14 കാലയളവിൽ 11 മത്തെ സ്ഥാനത്തായിരുന്ന രാജ്യം ഇന്ന് അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയാണ്: പിയൂഷ് ഗോയൽ
 • ഇന്ത്യ വളർച്ചയുടെ പാതയിലാണ്, സാമ്പത്തിക വളർച്ച ത്വരിതപ്പെട്ടു: പിയൂഷ് ഗോയൽ
 • പ്രതിപക്ഷ ബഹളത്തിനിടെ ധനമന്ത്രി പിയൂഷ് ഗോയൽ ബജറ്റ് അവതരണം ആരംഭിച്ചു.
 • പൊതുബജറ്റ് ചോർന്നെന്ന് ആരോപിച്ച് കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി രംഗത്ത്. പ്രധാന ഭാഗങ്ങൾ ട്വിറ്ററിൽ പോസ്റ്റ് ചെയ്തു.
 • മോദി സർക്കാരിന്റെ 'റിപ്പോർട്ട് കാർഡ്' ഇത്തവണത്തെ ബജറ്റിൽ ഉണ്ടാകുമായിരിക്കുമെന്ന് രാഷ്ട്രീയ-സാമ്പത്തിക വിദഗ്ധർ
 • പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഇടക്കാല ബജറ്റില്‍ ജനപ്രിയ പദ്ധതികള്‍ക്ക് ഊന്നല്‍ നൽകുമെന്ന് പ്രതീക്ഷ.
 • ഇടക്കാല ബജറ്റിന് മുൻപുള്ള മന്ത്രിസഭാ യോഗം ആരംഭിച്ചു.
 • ധനമന്ത്രി പിയൂഷ് ഗോയൽ പാർലമെൻറിൽ എത്തി. 11 മണിക്ക് ബജറ്റ് അവതരണം ആരംഭിക്കും.
 • കേന്ദ്ര മന്ത്രിമാർ പാർലമെൻറിൽ എത്തുന്നു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it