ആദ്യ മോദി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണി പറഞ്ഞ് ധനമന്ത്രി

മോദി മന്ത്രിസഭയുടെ ആദ്യ ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ചു തുടങ്ങി. ആദ്യ മോദി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞാണ് ധനമന്ത്രി തന്റെ ബജറ്റ് പ്രസംഗം തുടങ്ങിയത്.

പുതിയ ഇന്ത്യക്കായുള്ള ആഗ്രഹം തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചുവെന്നും പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിനുള്ള അംഗീകാരമായിരുന്നു ജനവിധിയെന്നും ധനമന്ത്രി പറഞ്ഞു.

മോദി സര്‍ക്കാരിന്റെ കാലത്ത് സമ്പദ് ഘടന ശക്തമായെന്ന് ധനമന്ത്രി ചൂണ്ടിക്കാട്ടി. 2014 ല്‍1.85 ട്രില്യണ്‍ ഡോളറായിരുന്ന സമ്പദ് വ്യവസ്ഥ 2.70 ട്രില്യണ്‍ ഡോളറിലെത്തി. ഈ സാമ്പത്തിക വര്‍ഷം മൂന്നു ട്രില്യണ്‍ ഡോളര്‍ ലക്ഷ്യം കൈവരിക്കും. വൈകാതെ ഇത് 5 ട്രില്യണ്‍ ഡോളറിലെത്തും.
'ശക്തമായ രാജ്യത്തിന് ശക്തമായ പൗരന്‍' എന്ന മുദ്രാവാക്യം പ്രാവര്‍ത്തികമാക്കുമെന്നും ഫെഡറലിസത്തെ മാനിക്കുന്ന സര്‍ക്കാരാണിതെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.

Related Articles
Next Story
Videos
Share it