യു.പി.ഐ ഇടപാടുകള്‍ പുതിയ ഉയരത്തില്‍

യൂണിഫൈഡ് പേമെന്റ്‌സ് ഇന്റര്‍ഫേസ് (യു.പി.ഐ) വഴിയുള്ള പണമിടപാടുകളും മൂല്യവും ഏപ്രിലില്‍ കുറിച്ചത് പുത്തന്‍ റെക്കോഡ്. ഇടപാടുകളുടെ മൂല്യം 2022 ഏപ്രിലിനേക്കാള്‍ 43 ശതമാനം വര്‍ദ്ധിച്ച് 14.07 ലക്ഷം കോടി രൂപയിലെത്തിയെന്ന് നാഷണല്‍ പേമെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍.പി.സി.ഐ) വ്യക്തമാക്കി. ഇടപാടുകളുടെ എണ്ണം 59 ശതമാനം ഉയര്‍ന്ന് 890 കോടിയായി.



മാര്‍ച്ചില്‍ ഇടപാടുകളുടെ മൂല്യം 14.05 ലക്ഷം കോടി രൂപയും എണ്ണം 870 കോടിയും ആയിരുന്നു. മൊത്തം 12.35 ലക്ഷം കോടി രൂപയുടെ 750 കോടി ഇടപാടുകളാണ് ഫെബ്രുവരിയില്‍ നടന്നത്. കഴിഞ്ഞമാസത്തെ അവസാനത്തെ മൂന്ന് ദിവസങ്ങളില്‍ മാത്രം 1.37 ലക്ഷം കോടി രൂപയുടെ 100 കോടി ഇടപാടുകള്‍ നടന്നുവെന്നും എന്‍.പി.സി.ഐ ചൂണ്ടിക്കാട്ടി.

Also Read : അക്കൗണ്ട് റദ്ദാക്കൽ: യു.പി.ഐ വഴി പണം സ്വീകരിക്കുന്നത് നിർത്തി നിരവധി വ്യാപാരികൾ

കുതിപ്പിന്റെ നാള്‍വഴി

ഇന്ത്യയില്‍ യു.പി.ഐയുടെ തുടക്കം നോട്ട് അസാധുവാക്കലിന് പിന്നാലെ 2016ലാണ്. 2023 മാര്‍ച്ചില്‍ ഇടപാട് മൂല്യം ആദ്യമായി 14 ലക്ഷം കോടി രൂപയിലെത്തി. ഫോണ്‍പേ, ഗൂഗിള്‍പേ, ആമസോണ്‍പേ, പേടിഎം എന്നിവയാണ് ഇന്ത്യയില്‍ ഏറ്റവും സ്വീകാര്യതയുള്ള യു.പി.ഐ ആപ്പുകള്‍.

Related Articles

Next Story

Videos

Share it