ഇറാന്‍ എണ്ണ ഇറക്കുമതി: ഇന്ത്യയ്ക്ക് അമേരിക്കയുടെ മുന്നറിയിപ്പ്

ഇന്ത്യ, ദക്ഷിണ കൊറിയ, തായ്‌വാന്‍, ചൈന, ജപ്പാന്‍, തുര്‍ക്കി, ഇറ്റലി, ഗ്രീസ് തുടങ്ങിയ രാജ്യങ്ങൾക്ക് അമേരിക്ക നേരത്തെ ഇളവ് നൽകിയിരുന്നു

oil price crash : companies shut down
പ്രതീകാത്മക ചിത്രം

ഇറാനില്‍ നിന്ന് അസംസ്കൃത എണ്ണ ഇറക്കുമതി ചെയ്യുന്ന ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്കെതിരെ ഉപരോധം കൊണ്ടു വരാൻ അമേരിക്ക തയ്യാറെടുക്കുന്നു.

ഇതുസംബന്ധിച്ച് അമേരിക്ക നേരത്തെ ഇളവ് നൽകിയിരുന്ന ഇന്ത്യ, ദക്ഷിണ കൊറിയ, തായ്‌വാന്‍, ചൈന, ജപ്പാന്‍, തുര്‍ക്കി, ഇറ്റലി, ഗ്രീസ് എന്നീ രാജ്യങ്ങൾക്കെതിരെയാണ് ഇപ്പോൾ സാമ്പത്തിക ഉപരോധം കൊണ്ടുവരാൻ ആലോചിക്കുന്നത്.

ഇറാനിൽ നിന്ന് എണ്ണ ഇറക്കുമതി നിർത്തുക അല്ലെങ്കിൽ ഉപരോധം നേരിടുക എന്നതാണ് അമേരിക്കയുടെ മുന്നറിയിപ്പ്.

മെയ് രണ്ടുമുതല്‍ ഈ രാജ്യങ്ങൾക്ക് നൽകിയിരുന്ന ഇളവ് പിൻവലിക്കും. ഇറാന്‍ ഭീകരസംഘടനകളെ പിന്തുണയ്ക്കുന്നുവെന്നാണ് അമേരിക്കയുടെ ആരോപണം.

LEAVE A REPLY

Please enter your comment!
Please enter your name here