2000 രൂപ നോട്ടുകളുടെ അച്ചടി നിര്‍ത്തുമോ? കേന്ദ്രസര്‍ക്കാരിന്റെ ഏറ്റവും പുതിയ അറിയിപ്പ് ഇതാണ്

രണ്ടായിരം രൂപ നോട്ടുകളുടെ അച്ചടി റിസര്‍വ് ബാങ്ക് നിര്‍ത്തിവച്ചിരിക്കുന്നതായി അടുത്തിടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. മുന്‍ സാമ്പത്തിക വര്‍ഷത്തില്‍ റിസര്‍വ് ബാങ്ക് 2000 രൂപയുടെ നോട്ടുകള്‍ അച്ചടിച്ചിട്ടേയില്ലെന്ന് വ്യക്തമാക്കിയതോടെ ജനങ്ങള്‍ക്കിടയില്‍ നോട്ടുകള്‍ നിര്‍ത്തലാക്കിയേക്കുമെന്നത് സംബന്ധിച്ചുള്ള അഭ്യൂഹങ്ങളും ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിരിക്കുകയാണ്. രണ്ടായിരം രൂപയുടെ നോട്ടുകളുടെ അച്ചടി കുറച്ചെങ്കിലും നോട്ടുകള്‍ നിര്‍ത്തലാക്കാന്‍ ഇപ്പോള്‍ തീരുമാനിച്ചിട്ടില്ലെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട്. ലോക്‌സഭയില്‍ ഇതുസംബന്ധിച്ച ചോദ്യത്തിന് മറുപടിയായിട്ടാണ് ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂര്‍ ഇക്കാര്യം അറിയിച്ചത്.

2000 നോട്ടിന്റെ പ്രചാരം ഓരോ വര്‍ഷവും കുറഞ്ഞ് വരികയാണെന്ന് ആര്‍ബിഐയുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. 2020 മാര്‍ച്ച് അവസാനത്തെ കണക്കെടുക്കുമ്പോള്‍ മൊത്തം പ്രചാരത്തിലുള്ള നോട്ടുകളില്‍ 2.4ശതമാനംമാത്രമാണ്. 2019-20 ,2020-21 വര്‍ഷത്തില്‍ 2000 രൂപ നോട്ടുകള്‍ അച്ചടിക്കന്നതിനായുള്ള കരാറുകള്‍ തയ്യാറല്ല, എങ്കിലും അച്ചടി നിര്‍ത്തലാക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ നിലവില്‍ യാതൊരു തിരുമാനവും കൈക്കൊണ്ടിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. 2020 മാര്‍ച്ച് 31 വരെയുള്ള കണക്ക് പ്രകാരം 27398 ലക്ഷം രണ്ടായിരത്തിന്റെ നോട്ടുകളായിരുന്നു പ്രചാരത്തില്‍ ഉണ്ടായിരുന്നത്. 19 ല്‍ ഇത് 32910 ലക്ഷം നോട്ടുകളായിരുന്നു. നിലവില്‍ നോട്ട് അച്ചടി സംബന്ധിച്ച ചോദ്യത്തിന്, കോവിഡ് മാനദണ്ഡങ്ങളുമായി ബന്ധപ്പെട്ട് നോട്ടടി താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണെന്ന് മന്ത്രി വ്യക്തമാക്കി.

റിസര്‍വ് ബാങ്ക് നോട്ട് മുദ്രന്‍ പ്രൈവറ്റ് ലിമിറ്റഡ് (ബിആര്‍ബിഎന്‍എംപിഎല്‍) പ്രസ്സുകളിലെ അച്ചടി പ്രവര്‍ത്തനങ്ങള്‍ 2020 മാര്‍ച്ച് 23 മുതല്‍ മെയ് 3 വരെ നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍ ലോക്ഡൗണ്‍ നീങ്ങിയതോടെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് നോട്ട് പ്രിന്റിംഗ് പ്രസ്സുകള്‍ ഘട്ടം ഘട്ടമായി ഉത്പാദനം പുനരാരംഭിച്ചതായും മന്ത്രി അറിയിച്ചു.

ഇപ്പോള്‍ അറിയിച്ചിട്ടുള്ള തീരുമാനം നോട്ട് അച്ചടിക്കല്‍ നിര്‍ത്തിവച്ചിട്ടുള്ളത് താല്‍ക്കാലികമായിട്ടാണ് എന്നാണ്. നിലവില്‍ 2000 നോട്ടുകളോ മറ്റു നോട്ടുകളോ നിരോധിക്കാനുള്ള നിയന്ത്രണം കേന്ദ്രസര്‍ക്കാരിനും ആര്‍ബിഐയ്ക്കും ഉണ്ട്. അതിനാല്‍ തന്നെ എപ്പോള്‍ വേണമെങ്കിലും നോട്ട് അച്ചടി പൂര്‍ണമായും നിര്‍ത്തുന്നുവെന്ന തീരുമാനവും തള്ളിക്കളയാനാകില്ല.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it