Begin typing your search above and press return to search.
'ആരോഗ്യമേഖലക്കായി പ്രത്യേക ധനസഹായ സ്ഥാപനം രൂപീകരിക്കണം'
രാജ്യത്തെ ആരോഗ്യ മേഖലക്കായി പ്രത്യേക ധനസഹായ സ്ഥാപനം രൂപീകരിക്കണമെന്ന് 15-ാം ധനകാര്യ കമീഷന്‍ അധ്യക്ഷന്‍ എന്‍കെ സിംഗ്. കൃഷി, പശ്ചാത്തല സൗകര്യം, പാര്‍പ്പിടം തുടങ്ങിയ മേഖലകള്‍ക്ക് പ്രത്യേക ധനസഹായ സ്ഥാപനങ്ങള്‍ അഥവാ ഡെവലപ്‌മെന്റ് ഫൈനാഷ്യല്‍ സ്ഥാപനങ്ങള്‍ രൂപീകരിച്ചതു പോലെ ആരോഗ്യമേഖലക്കും സമാനമായ സംവിധാനം ഏര്‍പ്പെടുത്തണം.
ഇപ്പോള്‍ സംസ്ഥാനങ്ങളുടെ അധികാര പരിധിയില്‍ മാത്രം വരുന്ന ആരോഗ്യ മേഖലയെ കേന്ദ്ര സര്‍ക്കാരിന് കൂടി നിയന്ത്രണമുള്ള കണ്‍കറന്റ് പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും സിംഗ് ആവശ്യപ്പെട്ടു. 'ആരോഗ്യ മേഖലക്കു മാത്രമായി ഒരു ഡിഎഫ്‌ഐ കാലഘട്ടത്തിന്റെ ആവശ്യമാണ്. കാര്‍ഷിക മേഖലക്ക് നബാര്‍ഡ്, പാര്‍പ്പിടത്തിന് നാഷണല്‍ ഹൗസിംഗ് ബാങ്ക്, വിനോദ സഞ്ചാര മേഖലക്ക് ടൂറിസം ഫൈനാന്‍സ് കോര്‍പറേഷന്‍ എന്നിവ പോലെ ആരോഗ്യ മേഖലക്കു മാത്രമായി ഒരു ഡിഎഫ്‌ഐ രൂപീകരിയ്ക്കണം' അദ്ദേഹം പറഞ്ഞു. പശ്ചാത്തല വികസനത്തിന് വേണ്ടി പുതിയ ഡിഎഫ്‌ഐ-കള്‍ രൂപീകരിയ്ക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ സമീപകാലത്ത് തീരുമാനമെടുത്തതിന്റെ പശ്ചാത്തലത്തിലാണ് സിംഗ് തന്റെ വീക്ഷണം അവതരിപ്പിച്ചത്.
ആരോഗ്യ മേഖലക്കു മാത്രമായ ഡിഎഫ്‌ഐ ആശുപത്രി സൗകര്യങ്ങളും, മറ്റു സേവനങ്ങളും രണ്ടും, മൂന്നും നിരകളില്‍ വരുന്ന നഗരങ്ങളിലും, പട്ടണങ്ങളിലും വ്യാപിക്കുവാന്‍ വഴിയൊരുക്കുമെന്ന് അദ്ദേഹം പറഞ്ഞു. ആരോഗ്യത്തെ കണ്‍കറന്റ് പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത് മേഖലയില്‍ നിലനില്‍ക്കുന്ന വിവിധ തരത്തിലുള്ള ചട്ടങ്ങളും, നിയമങ്ങളും ഏകീകരിക്കുവാനും സഹായകമാകും. ഒരോ സംസ്ഥാനങ്ങളിലും വ്യത്യസ്തങ്ങളായ ചട്ടങ്ങളും നടപടി ക്രമങ്ങളുമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കുവാന്‍ അഖിലേന്ത്യ തലത്തില്‍ മെഡിക്കല്‍ ആന്റ് ഹെല്‍ത്ത് സര്‍വീസസ് രൂപീകരിക്കണമെന്നും സിംഗ് അഭിപ്രായപ്പെടുന്നു. കോവിഡ് മഹാമരിയുടെ പശ്ചാത്തലത്തില്‍ ആരോഗ്യ മേഖലയില്‍ നിക്ഷേപം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത വ്യക്തമായിരിക്കുകയാണ്.
Next Story
Videos