ബിജെപി ഏറ്റവും വരുമാനമുള്ള പാര്‍ട്ടി കോണ്‍ഗ്രസിന്റെ വരുമാനം കുറഞ്ഞു

രാജ്യത്തെ ദേശീയ പാര്‍ട്ടികളില്‍ വരുമാനത്തിന്റെ കാര്യത്തില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ഭാരതീയ ജനതാപാര്‍ട്ടി. 3623.28 കോടി രൂപയാണ് 2019-20 സാമ്പത്തിക വര്‍ഷം പാര്‍ട്ടി വരുമാനം നേടിയത്. അതിന്റെ 45.57 ശതമാനം (1651.02 കോടി രൂപ ) മാത്രമാണ് ചെലവായത്. അതേസമയം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ വരുമാനം 682.21 കോടി രൂപയും ചെലവ് 998.15 കോടി രൂപയുമാണ്. ചെലവ് വരുമാനത്തേക്കാള്‍ 46.31 കോടി രൂപ കൂടി. ദേശീയ പാര്‍ട്ടികളുടെ വരുമാനവും ചെലവും സംബന്ധിച്ച എഡിആര്‍ റിപ്പോര്‍ട്ട് പ്രകാരമാണിത്.

143.67 കോടി രൂപയാണ് മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ വരുമാനം. ചെലവാകട്ടെ 107.27 കോടിയും. ബിജെപി, ഐഎന്‍സി, എന്‍സിപി, ബിഎസ്പി, എഐടിസി, സിപിഐ എന്നീ ഏഴ് ദേശീയപാര്‍ട്ടികളുടെ ആകെ വരുമാനം 4758.20 കോടി രൂപയാണ്.
പ്രധാന രാഷ്ട്രീയ പാര്‍ട്ടികളുടെയെല്ലാം പ്രധാന വരുമാന മാര്‍ഗം ഇലക്ടറല്‍ ബോണ്ടുകളാണ്. ഇലക്ടറല്‍ ബോണ്ടുകളിലൂടെ ബിജെപി സംഭാവനയായി നേടിയത് 2555 കോടി രൂപയാണ്. കോണ്‍ഗ്രസ് 317.86 കോടി രൂപയും തൃണമൂല്‍ കോണ്‍ഗ്രസ് 100.46 കോടി രൂപയും എന്‍സിപി 20.50 കോടി രൂപയും നേടി.
രാഷ്ട്രീയ പാര്‍ട്ടികളുടെ ആകെ വരുമാനത്തിന്റെ 76.15 ശതമാനവും ബിജെപി നേടിയതാണ്.
2018-19 വര്‍ഷം ബിജെപിയുടെ വരുമാനം 2410.08 കോടി രൂപയായിരുന്നു.
2019-20 വര്‍ഷം 50.34 ശതമാനം (1213.20 കോടി) വര്‍ധിച്ചാണ് 3623.28 കോടി രൂപയായത്.
കോണ്‍ഗ്രസിന്റെ വരുമാനം ഇക്കാലയളവില്‍ 25.69 ശതമാനം കുറഞ്ഞു. 2018-19 ല്‍ 918.03 കോടി രൂപ വരുമാനം പാര്‍ട്ടി നേടിയിരുന്നു.
ഏറ്റവും വലിയ വളര്‍ച്ചാ നിരക്ക് എന്‍സിപിയുടേതാണ്. 2018-19 ല്‍ 50.71 കോടി രൂപ വരുമാനം നേടിയ പാര്‍ട്ടി 2019-20 ല്‍ 68.77 ശതമാനം വളര്‍ച്ചയോടെ 85.58 കോടി രൂപ നേടി.
2019-20 ല്‍ സിപിഎം സംഭാവനകളിലൂടെ നേടിയത് 93 കോടി രൂപയാണ്. സിപിഐ 3 കോടി രൂപയും നേടി.
ബിജെപി ചെലവിട്ട പണത്തില്‍ 1352.93 കോടി രൂപയും തെരഞ്ഞെടുപ്പുകള്‍ക്കായാണ്. അഡ്മിനിസ്‌ട്രേറ്റീവ് ചെലവിനത്തില്‍ 161.54 കോടി രൂപയും ചെലവഴിച്ചു.
കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് ചെലവ് 864.03 കോടി രൂപയാണ്. അഡ്മിനിസ്‌ട്രേറ്റീവ് ചെലവുകള്‍ക് 99.4 കോടി രൂപയും.
2014 മുതല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍, വരവ് ചെലവ് സംബന്ധിച്ച ഓഡിറ്റ് റിപ്പോര്‍ട്ട് നല്‍കിയിരിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ് നല്‍കിയിരുന്നു.



Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it