വകുപ്പുകളുടെ ചെലവ് ചുരുക്കൽ പിന്‍വലിച്ച് കേന്ദ്ര സർക്കാർ

കൊവിഡിന്‍റെ രണ്ടാം തരംഗത്തെ തുടർന്ന് കേന്ദ്ര സർക്കാർ വിവിധ വകുപ്പുകൾക്ക് ഫണ്ട് ചെലവഴിക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം പിൻവലിക്കുന്നു. സർക്കാരിന്‍റെ വരുമാനം ഇക്കാലയളവിൽ ബജറ്റിൽ കണക്കാകിയതിനെക്കാൾ വർധിച്ചതാണ് നിലവിലുള്ള നിയന്ത്രണം എടുത്തുകളയാൻ കാരണം. കൊവിഡ് ഏർപ്പിച്ച ആഘാതത്തിൽ നിന്ന് സർക്കാർ പുറത്തുകടക്കുന്നു എന്നതിന്‍റെ സൂചനയാണ് പുതിയ തീരുമാനത്തിലൂടെ പുറത്തു വരുന്നത്.

സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സാമ്പത്തിക വർഷത്തിന്‍റെ ജൂലൈ-സെപ്റ്റംബർ പാദത്തിൽ ചെലവുകൾ 20 ശതമാനം കുറയ്‌ക്കാനായിരുന്നു വിവിധ വകുപ്പുകളോട് കേന്ദ്ര ധനകാര്യ മന്ത്രാലായം നിർദേശിച്ചത്. കേന്ദ്ര തീരുമാനം സ്റ്റീൽ, ലേബർ, സിവിൽ ഏവിയേഷൻ ഉൾപ്പടെ 80ൽ അധികം വകുപ്പുകളുടെ പ്രവർത്തനത്തെ ബാധിച്ചിരുന്നു. ചെലവ് ചുരുക്കൽ പിൻവലിക്കുന്നതോടെ വകുപ്പുകൾക്ക് ബജറ്റ് എസ്റ്റിമേറ്റിൽ അനുവദിച്ച തുക വിവിധ പ്രവർത്തനങ്ങൾക്ക് പൂർണമായും വിനിയോഗിക്കാനാവും.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it