നില മെച്ചപ്പെടുത്തി: ഗ്ലോബല്‍ ഇന്നവേഷന്‍ സൂചികയില്‍ 46 ന്റെ തിളക്കത്തില്‍ ഇന്ത്യ

2021 ലെ ആഗോള ഇന്നവേഷന്‍ സൂചികയില്‍ ഇന്ത്യക്ക് 46 ാം സ്ഥാനം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ഇന്ത്യ തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ആദ്യ 50 ല്‍സ്ഥാനം നേടുന്നത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇന്നവേഷന്‍ സൂചികയില്‍ ഇന്ത്യ മുന്നേറുകയാണ്. 2015 ല്‍ 81 ാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യ റാങ്കിംഗിള്‍ ഗണ്യമായി മെച്ചപ്പെടുത്തി കഴിഞ്ഞ വര്‍ഷമാണ് ആദ്യ 50 സ്ഥാനം പിടിച്ചത്. ആണവോര്‍ജ്ജ വകുപ്പ്, ശാസ്ത്ര സാങ്കേതിക വകുപ്പ്, ബയോടെക്‌നോളജി വകുപ്പ്, ബഹിരാകാശ വകുപ്പ് എന്നിവയുടെ പ്രവര്‍ത്തനങ്ങളാണ് ഇന്ത്യയുടെ റാങ്ക് ഉയരാന്‍ കാരണമായത്. അതേസമയം, താഴ്ന്ന മധ്യ സാമ്പത്തിക രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്ഥാനമാണ്. 2019,2020 വര്‍ഷങ്ങളില്‍ ഈ വിഭാഗത്തില്‍ ഇന്ത്യ മൂന്നാമതായിരുന്നു.

''ബൗദ്ധിക മൂലധനം, ഊജ്ജസ്വലമായ സ്റ്റാര്‍ട്ടപ്പ് ഖേല, പൊതുജനങ്ങളും സ്വകാര്യ ഗവേഷണ സംഘടനകളും നടത്തിയ അതിശയകരമായ പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് ഗ്ലോബല്‍ ഇന്നവേഷന്‍ സൂചികയില്‍ ഇന്ത്യയെ സ്ഥാനം മെച്ചപ്പെടുത്താന്‍ സഹാകരമായത്'' നീതി ആയോഗ് പ്രസ്താവനയില്‍ പറഞ്ഞു.
വേള്‍ഡ് ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി ഓര്‍ഗനൈസേഷന്‍ (ഡബ്ല്യുഐപിഒ) തയ്യാറാക്കിയ പട്ടികയില്‍ സ്വിറ്റ്‌സര്‍ലന്‍ഡാണ് ഒന്നാമതുള്ളത്. സ്വീഡനും യുഎസും യുകെയുമാണ് രണ്ടാം സ്ഥാനത്ത്. ഏഷ്യന്‍ മേഖലയില്‍നിന്ന്, ദക്ഷിണ കൊറിയ കഴിഞ്ഞ വര്‍ഷത്തെ 10 ല്‍ നിന്ന് അഞ്ചാം സ്ഥാനത്തേക്ക് ഉയര്‍ന്നു.




Related Articles

Next Story

Videos

Share it