ഇന്നു രക്ഷപ്പെട്ടാലും അദാനി തകർച്ചയിലേക്ക്: തോമസ് ഐസക്

ഗൗതം അദാനി തൽക്കാലം സമ്പൂർണ തകർച്ചയിൽ നിന്നു രക്ഷപ്പെട്ടാലും ആ ഗ്രൂപ്പിന്റെ ഗതി താഴോട്ടാകുമെന്ന് മുൻധനമന്ത്രി ഡോ.തോമസ് ഐസക്. ഇന്നലെ ഒരു ടീറ്റിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

അദാനി ഗ്രൂപ്പുമായി വിഴിഞ്ഞം തുറമുഖ കാര്യത്തിലും മറ്റും ചർച്ച നടത്തിയിട്ടുള്ള ഐസക്കിന്റെ ട്വീറ്റ് ഇങ്ങനെ:

ഇന്നു വിപണിയിൽ ഉണ്ടാകാവുന്ന സമ്പൂർണ തകർച്ച തന്റെ എണ്ണമറ്റ ഷെൽ കമ്പനികളെ ഉപയോഗിച്ച് തടഞ്ഞു നിർത്താൻ അഡാനിക്കു കഴിഞ്ഞാലും അദ്ദേഹത്തിന്റെ സമ്പാദ്യം കുറയുക തന്നെ ചെയ്യും. വായ്പകൾ കിട്ടാതാവും. ഓർക്കുക, ഹിൻഡൻബർഗ് ഷോർട്ട് സെല്ലിംഗ് നടത്തിയത് അഡാനിയുടെ ഓഹരികളിലല്ല, ബോണ്ടു (കടപ്പത്രം) കളിലാണ്.

ഓഹരി വിപണിയിൽ ഇന്നു പിടിച്ചു നിന്നാലും ബാങ്കുകൾ വായ്പ നൽകുന്നതിനു മടിച്ചാൽ താമസിയാതെ അദാനി ഗ്രൂപ്പ് വികസനസാധ്യത ഇല്ലാതെ ചെറുതാകും

ട്വീറ്റ് താഴെ :Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it