ഐ ടി വ്യവസായം പ്രതിസന്ധിയിലേക്ക്, രണ്ടു ദശലക്ഷം പ്രൊഫഷണലുകൾ ജോലി വിടും

ഇന്ത്യയിലെ ഐ ടി വ്യവസായം മികച്ച യുവ ജീവനക്കാരെ നിലനിർത്താൻ ബുദ്ധിമുട്ടുകയാണ്. 2025 -ടെ 2 ദശലക്ഷം ജീവനക്കാർ ഐ ടി രംഗം വിടുമെന്ന് ടീം ലീസ് ഡിജിറ്റൽ എന്ന എച്ച് ആർ സ്ഥാപനം പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. കോവിഡ് കാലത്ത് വീട്ടിൽ നിന്ന് ജോലി ചെയ്യാനുള്ള അവസരം നൽകിയതോടെ പലരം ഓഫിസിൽ പോകാൻ മടിക്കുന്നു. കൂടാതെ ഒരേ സമയം പല കമ്പനികൾക്ക് ജോലി ചെയ്യുന്ന പ്രവണതയും വർധിക്കുന്നു. ജീവനക്കാർ മൂൺ ലൈറ്റിംഗ് ചെയ്യുന്നതിനെതിരെ പ്രമുഖ കമ്പനികൾ പ്രസ്താവന ഇറക്കിയിരുന്നു. മറ്റ് കമ്പനികൾക്ക് ജോലി ചെയ്യുന്നത് കരാർ വ്യവസ്ഥകളുടെ ലംഘനമാണെന്ന് അവർ അഭിപ്രായപ്പെട്ടു.

എന്നാൽ വഴക്കമുള്ള (flexible) ജോലി സാഹചര്യങ്ങൾ നൽകാത്ത കമ്പനികളിൽ നിന്ന് ജീവനക്കാർ സ്വയം രാജിവെച്ചുപോകുന്നത് വർധിക്കുന്നു.

നിലവിൽ 23 -25 % വരെ യാണ് കൊഴിഞ്ഞു പോക്ക് (attrition rate). പ്രമുഖ കമ്പനിയായ ഇൻഫോസിസിൽ 28.4 %, വിപ്രോയിൽ 23.3 %. കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവരുടെ കൊഴിഞ്ഞു പോക്ക് മുൻ സാമ്പത്തിക വർഷം 49 ശതമാനമായിരുന്നത് 55 ശതമാനമായി ഉയർന്നിട്ടുണ്ട്.

ടീം ലീസ് ഡിജിറ്റൽ നടത്തിയ സർവേയിൽ ഐ ടി രംഗം വിട്ടുപോയ 57 % പ്രൊഫഷണലുകളും അടുത്ത 2 വർഷത്തിനുള്ളിൽ ഇതിലേക്ക് തിരിച്ചു വരില്ലെന്നാണ് മനസിലാക്കുന്നത്. മൂൺ ലൈറ്റിംഗ് നിരോധിക്കുന്നത് നിലവിലെ പ്രതിസന്ധികൾക്ക് പരിഹാരമല്ലന്ന് ചിലർ അഭിപ്രായപ്പെടുന്നു. മറ്റൊരു തൊഴിൽ കൂടി ചെയ്യാനുള്ള അവസരം നൽകുകയാണ് ഉത്തമം.

ഇന്ത്യൻ ഐ ടി രംഗത്ത് 5 ദശലക്ഷം ജീവനക്കാർ ഉണ്ട്. ഐ ടി വ്യവസായത്തിൻ റ്റെ വാർഷിക വീറ്റുവരവ് 227 ശതകോടി ഡോളറാണ്.


Related Articles
Next Story
Videos
Share it