Begin typing your search above and press return to search.
യാത്രാവിലക്ക് ഒരു മാസം നീട്ടി കാനഡ; ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ പ്രതിസന്ധിയില്‍
ഇന്ത്യയില്‍ നിന്നുള്ള യാത്രാ വിമാനങ്ങളുടെ നിരോധനം ഒരു മാസം കൂടി ദീര്‍ഘിപ്പിച്ച് കാനഡ. രാജ്യത്ത് കോവിഡ് വ്യാപനം കണക്കിലെടുത്ത് ഇന്ത്യയ്ക്ക് പുറമെ പാക്കിസ്ഥാനില്‍ നിന്നുള്ള ഫ്ലൈറ്റുകളുടെയും നിരോധനം നീട്ടിയിട്ടുണ്ട്. യാത്രക്കാരെ അനിശ്ചിതത്വത്തില്‍ ആക്കുക മാത്രമല്ല കേരളത്തില്‍ നിന്നുള്‍പ്പെടെ ഉന്നത വിദേശ പഠനത്തിനായി വിവിധ കനേഡിയന്‍ യൂണിവേഴ്‌സിറ്റികളിലേക്ക് പോകാന്‍ കാത്തിരിക്കുന്ന നിരവധി വിദ്യാര്‍ത്ഥികളെയാണ് ഇത് ബാധിച്ചത്.
ജൂണ്‍ 21 വരെയാണ് ഇന്ത്യയില്‍ നിന്നും പാക്കിസ്ഥാനില്‍ നിന്നും നേരിട്ടുള്ള ഫ്‌ളൈറ്റുകള്‍ക്ക് നിരോധനം. ഏപ്രില്‍ 22-നായിരുന്നു ഇന്ത്യയില്‍ നിന്നുള്ള ഫ്‌ളൈറ്റുകള്‍ക്ക് ആദ്യം കാനഡ നിരോധനം ഏര്‍പ്പെടുത്തിയിരുന്നത്. ഒരു മാസത്തേക്ക് ഏര്‍പ്പെടുത്തിയ നിരോധനം വീണ്ടും നീട്ടിയത് യാത്രകള്‍ വീണ്ടും ബുക്ക് ചെയ്തവരെയാണ് കൂടുതല്‍ അനിശ്ചിതത്വത്തിലാക്കിയിട്ടുള്ളത്. കോവിഡ് -19 നെ നേരിടാനുള്ള പ്രചാരണത്തിന്റെ ഭാഗമായി ആണ് വിലക്കെന്നാണ് കനേഡിയന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക വിശദീകരണം. കനേഡിയന്‍ ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷന്‍ ആണ് യാത്രാ നിരോധനം നീട്ടിയ കാര്യം ഇന്നലെ പുറത്തുവിട്ടത്.
ഇവരില്‍ സാധാരണക്കാരായ പല മലയാളി വിദ്യാര്‍ത്ഥികളും കാനഡ എന്ന വിദേശ പഠനവും ജോലിയും സ്വപ്‌നം കണ്ടാണ് ഈ പ്രതിസന്ധി കാലഘട്ടത്തിലും കഴിയുന്നത്. കാരണം സ്‌കോളര്‍ഷിപ്പ് ലഭിച്ചാണ് അവിടേക്ക് പഠിക്കാനെത്തുന്നതെങ്കില്‍ പാര്‍ട് ടൈം ജോലി ചെയ്തും ഫീസും മറ്റ് ചെലവുകളും അവധി ദിവസങ്ങളിലെ ഡ്യൂട്ടികൊണ്ട് മറ്റ് കോഴ്‌സുകളുമെല്ലാം ചെയ്യാം. അതിനാല്‍ തന്നെ വിദ്യാഭ്യാസ ലോണും മറ്റുമെടുത്ത് കാനഡയിലേക്ക് പോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ക്വാറന്റീന്‍ പൂര്‍ത്തിയാക്കാനുള്ള താമസവും മറ്റ് കോവിഡ് മാനദണ്ഡങ്ങളും പൂര്‍ത്തിയാക്കാനുള്ള അധിക ചെലവിനു പുറമെ ഫ്‌ളൈറ്റ് ക്യാന്‍സലേഷനും ബുക്കിംഗുമെല്ലാം താങ്ങേണ്ടി വരും. അത് ലോണ്‍ തുകയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല എന്നതിനാല്‍ തന്നെ സ്വന്തമായി എടുക്കേണ്ടിയും വരും.
ഇപ്പോള്‍ തന്നെ മൂന്നു തവണയോളം ഫ്‌ളൈറ്റുകള്‍ ക്യാന്‍സല്‍ ചെയ്യേണ്ടി വന്ന് യാത്രാ വിലക്കിന്റെ വിശദാംശങ്ങള്‍ കാത്ത് കഴിയുന്ന നിരവധി പേരുണ്ട്. ''2020 മാര്‍ച്ച് മുതലുള്ള പല കുട്ടികളുടെയും വിസ പ്രോസസിംഗ് പോലും ഡിലേ ആക്കിയിരിക്കുകയാണ്. ഇതിനു പുറമെയാണ് യാത്രാ വിലക്കും. 15 മുതല്‍ 20 ലക്ഷം രൂപ വരെ മുന്‍കൂര്‍ ഫീസ് അടച്ച വിദ്യാര്‍ത്ഥികളാണ് അവിടെ എത്താന്‍ കഴിയാതെ വിഷമിക്കുന്നത്. പലര്‍ക്കും ഓണ്‍ലൈന്‍ ക്ലാസുകള്‍ ലഭിക്കുന്നുണ്ടെങ്കിലും അവിടെ നേരിട്ട് പടിക്കാന്‍ കഴിയുകയോ ജോലി ചെയ്ത് ഫീസ് അടയ്ക്കാന്‍ കഴിയുകയോ കഴിയുന്നില്ല. കാരണം ഓണ്‍ലൈന്‍ ക്ലാസിനും അതേ ഫീസ് തന്നെയാണ് യൂണിവേഴ്‌സിറ്റികള്‍ ഈടാക്കുന്നത്.'' പ്രമുഖ എബ്രോഡ് എജ്യൂക്കേഷന്‍ ഏജന്‍സിയായ ഇന്‍സൈറ്റ് ഇന്റര്‍നാഷണലിന്റെ മാനേജിംഗ് ഡയറക്റ്റര്‍ ടോബിന്‍ തോമസ് കല്ലടയില്‍ വിശദമാക്കി.
കൂടുതല്‍ വിവരങ്ങള്‍ക്ക് : 9495767160, 9544802200
Next Story
Videos