കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ആഴ്ചയിൽ 20 മണിക്കൂറിൽ കൂടുതൽ പണിയെടുക്കാം

ഇന്ത്യയിൽ നിന്ന് കാനഡയിൽ പഠനത്തിന് പോകുന്ന വിദ്യാർത്ഥികൾക്ക് ആഴ്ചയിൽ 20 മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യുകയോ മുഴുവൻ സമയം ജോലിക്കൊപ്പം പഠനം നടത്താനും കാനഡ സർക്കാർ അനുമതി നൽകിയിരിക്കുന്നു.

രൂപയുടെ മൂല്യം ഇടിഞ്ഞത് കൊണ്ട് കഷ്ടത അനുഭവിക്കുന്ന വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ആശ്വാസം നൽകുന്ന നടപടിയാണ് കാനഡ സ്വീകരിച്ചത്. നിലവിൽ വിദ്യാർത്ഥികൾക്ക് ആഴ്ചയിൽ 20 മണിക്കൂർ മാത്രമാണ് തൊഴിൽ ചെയ്യാൻ അനുമതി ഉള്ളത്.

മുഴുവൻ സമയം ജോലി അനുവദിച്ചിരിക്കുന്നത് വേനൽ, ശീത കാല അവധിക്കും, വാർഷിക അവധിക്കാലത്തുമാണ്.

ജോലി സൗകര്യം ലഭിക്കുന്നത് 6 മാസത്തിൽ കുറയാതെ ദൈർഖ്യമുള്ള പ്രൊഫഷണൽ, തൊഴിൽ അധിഷ്ഠിത കോഴ്‌സുകൾ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ്. അംഗീകൃത സ്ഥാപനത്തിൽ നിന്ന് പഠനത്തിന് ശേഷം ബിരുദമോ ഡിപ്ലോമയോ ലഭിക്കുന്നവർക്കാണ് പഠനത്തോടൊപ്പം തൊഴിൽ ചെയ്യാൻ സാധിക്കുന്നത്. സോഷ്യൽ ഇൻഷുറൻസ് നമ്പറും നിര്ബന്ധമാണ്.

കാനഡയിൽ പല തൊഴിലുകൾ ചെയ്യാൻ ജോലിക്കാരെ ലഭിക്കാത്ത അവസ്ഥ ഉണ്ട്. ഈ പ്രതിസന്ധി തരണം ചെയ്യാൻ വേണ്ടി യാണ് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് കൂടുതൽ സമയം ജോലി ചെയ്യാൻ അനുവദിച്ചത്. കൂടുതൽ മണിക്കൂറുകൾ തൊഴിൽ ചെയ്യുമ്പോൾ വർധിച്ച പഠന, താമസ ചെലവുകൾ, മറ്റ് അധിക ചെലവുകൾ നേരിടാൻ വിദ്യാർത്ഥികൾക്കും സാധിക്കും.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it