
കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കേരളത്തിലെ ചെറുപ്പക്കാര്‍ വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് പറക്കുന്നത് സാധാരണയായി മാറിയിരിക്കുകയാണ്. പ്ലസ്ടു കഴിയുന്നവര്‍ മുതല്‍ ജോലി ചെയ്തിരുന്നവര്‍ വരെ സ്റ്റുഡന്റ് വീസയില്‍ കേരളം വിടാനാണ് ശ്രമിക്കുന്നത്. യു.കെയും ജര്‍മനിയും കാനഡയുമെല്ലാമാണ് വിദ്യാര്‍ത്ഥികള്‍ ലക്ഷ്യം വയ്ക്കുന്ന രാജ്യങ്ങള്‍.
വിദേശ പഠനത്തിന് ഏറ്റവും അനുയോജ്യമായ രാജ്യമേതാണെന്നും അതിനുള്ള കാരണം എന്താണെന്നും വ്യക്തമാക്കുകയാണ് ഫെയര്‍ ഫ്യൂച്ചര്‍ ഓവര്‍സീസ് എഡ്യൂക്കേഷണല്‍ കണ്‍സള്‍ട്ടന്‍സി എം.ഡി ഡേ. എസ്. രാജ്. അദേഹത്തിന്റെ അഭിപ്രായത്തില്‍ കാനഡയാണ് വിദേശപഠനത്തിന് കൂടുതല്‍ രാജ്യം. ഇതിനുള്ള കാരണവും അദേഹം വ്യക്തമാക്കുന്നു.
ചെലവിന് ജോലി
കാനഡയില്‍ സര്‍ക്കാര്‍ മേഖലയിലെ സ്ഥാപനങ്ങളില്‍ പഠനം നടത്താന്‍ ഒരു വര്‍ഷം 10-12 ലക്ഷം രൂപ ചെലവാകും. ഭക്ഷണത്തിനും താമസത്തിനുമുള്ള തുകയായി 10 ലക്ഷത്തോളം രൂപ അക്കൗണ്ടില്‍ കാണിച്ചിരിക്കണം. എന്നാല്‍ ഈ പണം ചെലവാക്കേണ്ട അവസ്ഥ വരില്ല. കാരണം, കാനഡയില്‍ ചെന്ന് എളുപ്പത്തില്‍ തന്നെ പാര്‍ട്ട് ടൈം ജോലി കണ്ടെത്താന്‍ സാധിക്കുമെന്നത് തന്നെ കാരണം.
ഭക്ഷണത്തിനും താമസത്തിനുമുള്ള തുക ഇത്തരത്തില്‍ ജോലിയിലൂടെ നേടാം. സാമ്പത്തികനേട്ടം മാത്രമല്ല പാര്‍ട്ട്‌ടൈം ജോലി കൊണ്ടുള്ള നേട്ടം. കാനഡയുടെ സാംസ്‌കാരിക വൈവിധ്യങ്ങള്‍ പഠിക്കുന്നതിനൊപ്പം ഭാഷ നന്നായി കൈകാര്യം ചെയ്യാനും ഇതുവഴി സാധിക്കുമെന്ന് ഡോ. എസ്. രാജ് വ്യക്തമാക്കുന്നു.
യു.എസില്‍ വിദേശപഠനത്തിന് കോഴ്‌സിന്റെ രീതി അനുസരിച്ച് 8 ലക്ഷം മുതല്‍ 45 ലക്ഷം രൂപ വരെയാകും. ഓരോരുത്തരുടെയും സാമ്പത്തികനിലയ്ക്ക് അനുസരിച്ച് വേണം കോഴ്‌സുകള്‍ തെരഞ്ഞെടുക്കാന്‍. ഓസ്‌ട്രേലിയയില്‍ 14-18 ലക്ഷം രൂപയും യു.കെയില്‍ ഇത് 12-16 ലക്ഷം രൂപ വരെയുമാകും. വിദേശപഠനം സംബന്ധിച്ച് കൂടുതലറിയാന്‍ വീഡിയോ കാണാം-
Read DhanamOnline in English
Subscribe to Dhanam Magazine