Begin typing your search above and press return to search.
388 ഐഐഎം-എ വിദ്യാർത്ഥികൾക്ക് സമ്മർ പ്ലെയ്‌സ്‌മെന്റ്
കോവിടിന്റെ പശ്ചാത്തലത്തിൽ ബിരുദാനന്തര പ്രോഗ്രാം ചെയ്യുന്ന വിദ്യാർത്ഥികളുടെ സമ്മർ പ്ലെയ്‌സ്‌മെന്റ് പ്രക്രിയ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് അഹമ്മദാബാദ് (ഐഐഎം-എ) ഓൺലൈൻ മോഡിൽ പൂർത്തിയാക്കി. 2022-ൽ ക്ലാസ് പൂർത്തിയാക്കുന്ന 388 വിദ്യാർത്ഥികൾക്ക് സമ്മർ പ്ലെയ്‌സ്‌മെന്റ് ഇന്റേൺഷിപ്പ് ഓഫറുകൾ ലഭിച്ചു. ഇന്റേൺഷിപ്പുകളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന വിദ്യാർത്ഥികൾക്ക് ഈ കമ്പനികൾ പ്രീ-പ്ലേസ്മെന്റ് ഓഫറുകളും വാഗ്ദാനം ചെയ്യുന്നു.
ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ എടുത്തിരിക്കുന്നത് കൺസൾട്ടിങ് മേഖലയാണ്. ഇവിടെ 104 വിദ്യാർത്ഥികൾക്ക് ഓഫറുകൾ കിട്ടിയപ്പോൾ കൺസ്യൂമർ ഗുഡ്സ് ആൻഡ് സർവീസസ് മേഖല 83 വിദ്യാർത്ഥികളെ തിരഞ്ഞെടുത്തു. ടെക്നോളജി ആൻഡ് ഇന്റർനെറ്റ് മേഖല 77 പേർക്ക് പ്ലെയ്‌സ്‌മെന്റ് വാഗ്ദാനം ചെയ്തു.
മൊത്തം 131 സ്ഥാപനങ്ങൾ വിവിധ ജോലികൾ വാഗ്ദാനം ചെയ്തു. എന്നാൽ വിദ്യാർത്ഥികൾക്ക് വാഗ്ദാനം ചെയ്തിരിക്കുന്ന വേതന വിവരങ്ങൾ ഐഐഎം-എ പുറത്തുവിട്ടിട്ടില്ല. ഒന്ന് മുതൽ രണ്ട് മാസം വരെയാണ് ഇന്റേൺഷിപ്പ്.
അറ്റ്ലാസിയൻ, ബയർ, ബിപിസിഎൽ, സിപ്ല, ഡ്യുപോണ്ട്, എവറസ്റ്റ് ഇൻസ്ട്രുമെന്റ്സ്, ഗോദ്‌റെജ് ഫണ്ട് മാനേജ്‌മെന്റ്, ഫിലിപ്സ്, പർപ്പിൾ.കോം ഒറാക്കിൾ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, അൺകാഡമി, വാൾമാർട്ട് ഗ്ലോബൽ ടെക് എന്നിവ ഉൾപ്പെടെ 33 പുതിയ റിക്രൂട്ടർമാർ ഈ വർഷം ഉണ്ടായിരുന്നു.
മാനേജ്മെൻറ് കൺസൾട്ടിംഗ് മേഖലയിലെ റിക്രൂട്ടർമാരിൽ ആക്സെഞ്ചർ സ്ട്രാറ്റജി, അൽവാരെസ് & മാർസൽ, ആർതർ ഡി ലിറ്റിൽ, അരേറ്റ് അഡ്വൈസർമാർ, ബെയ്ൻ & കമ്പനി, ബോസ്റ്റൺ കൺസൾട്ടിംഗ് ഗ്രൂപ്പ്, കെപിഎംജി, മക്കിൻസി & കമ്പനി, പിഡബ്ല്യുസി എന്നിവ ഉൾപ്പെടുന്നു.
ആർപ്വുഡ് ക്യാപിറ്റൽ, അവെൻഡസ് ക്യാപിറ്റൽ, ബാങ്ക് ഓഫ് അമേരിക്ക, സിറ്റിബാങ്ക്, ക്രെഡിറ്റ് സ്യൂസ് (സിംഗപ്പൂർ, ഇന്ത്യ), എഡൽവീസ് വെൽത്ത് മാനേജ്‌മെന്റ്, ഗോൾഡ്മാൻ സാച്ച്സ്, ജെ പി മോർഗൻ, എച്ച്എസ്ബിസി, മോർഗൻ സ്റ്റാൻലി, നോമുറ ഇന്ത്യ എന്നിവരാണ് ഇൻവെസ്റ്റ്മെൻറ് ബാങ്കിംഗ്, മാർക്കറ്റ് സ്പെയ്സിലെ പ്രധാന റിക്രൂട്ടർമാർ.
സ്വകാര്യ ഇക്വിറ്റി, വെഞ്ച്വർ ക്യാപിറ്റൽ മേഖലയിൽ നിന്ന്, ബ്ലാക്ക്സ്റ്റോൺ, ഗജാ ക്യാപിറ്റൽ, ഇന്ത്യ ആർഎഫ്, മൾട്ടിപ്പിൾസ് ആൾട്ടർനേറ്റ് അസറ്റ് മാനേജ്‌മെന്റ്, ടെമാസെക്, ട്രൂ നോർത്ത്, വൈറ്റ് ഓക്ക് തുടങ്ങിയ സ്ഥാപനങ്ങൾ പങ്കെടുത്തു.
ടാറ്റ കൺസൾട്ടൻസി സർവീസസ് ഐടി കൺസൾട്ടിംഗ് മേഖലയിലേക്കും വേദാന്ത, കോർ മാനുഫാക്ചറിംഗ് ആന്റ് ഇൻഫ്രാസ്ട്രക്ചർ മേഖലയിലേക്കും വിദ്യാർത്ഥികളെ എടുത്തു.
കൺസ്യൂമർ ഗുഡ്സ്, ഡ്യൂറബിൾസ്, കൺസ്യൂമർ സർവീസസ്, കൺസ്യൂമർ ഇലക്ട്രോണിക്സ് മേഖലകളിൽ സ്ഥിരമായി റിക്രൂട്ട് ചെയ്യുന്നവരായ എബി ഇൻബെവ്, എയർടെൽ, ഏഷ്യൻ പെയിന്റ്സ്, കൊക്കകോള, കോൾഗേറ്റ്, ഡാബർ, എച്ച് യു എൽ, ഐടിസി, കിംബർലി ക്ലാർക്ക്, ലെനോവോ, മോണ്ടെലസ്, നെസ്‌ലെ, പി & ജി, പ്യൂമ , റെക്കിറ്റ് ബെൻകിസർ, സാംസങ് ഇലക്ട്രോണിക്സ്, ടാറ്റ സ്കൈ, വിപ്രോ കൺസ്യൂമർ കെയർ തുടങ്ങിയവരും ഇതിൽ പങ്കെടുത്തു.
അദാനി, ആദിത്യ ബിർള ഗ്രൂപ്പ്, ബജാജ് ഗ്രൂപ്പ്, ജെഎസ്ഡബ്ല്യു, മഹീന്ദ്ര ഗ്രൂപ്പ്, ആർപിജി ഗ്രൂപ്പ്, ടിഎഎസ് എന്നിവരും പങ്കെടുത്തു.
ഫാർമ, ഹെൽത്ത് കെയർ മേഖലയിൽ നിന്ന് ഇൻഡിജെൻ, സ്‌ട്രൈക്കർ, ഡോ. റെഡ്ഡി തുടങ്ങിയ സ്ഥാപനങ്ങൾ പങ്കെടുത്തു. മറുവശത്ത്, ഉപഭോക്തൃ സാങ്കേതിക മേഖലയിൽ നിന്ന് ഇൻഫോ എഡ്ജ്, പീപ്പിൾ ഇന്ററാക്ടീവ്, റേസർപേ, പേയു തുടങ്ങിയ സ്ഥാപനങ്ങൾ വന്നിരുന്നു. അഡോബ്, അറ്റ്ലാസിയൻ കോർപ്പറേഷൻ, ഇന്റൽ, മൈക്രോസോഫ്റ്റ്, ഒറാക്കിൾ, സ്പ്രിങ്ക്ലർ തുടങ്ങിയ കമ്പനികൾ എന്റർപ്രൈസ് ടെക് മേഖലയിൽ നിന്ന് എത്തി.
നിലവിലുള്ള സാമ്പത്തിക പരിതസ്ഥിതിയിൽ, വിർച്വൽ മോഡിലും നിശ്ചിത സമയത്തിനുള്ളിലും ഈ പ്രക്രിയ പൂർത്തിയാക്കിയതിൽ ഇൻസ്റ്റിറ്റ്യൂട്ട് അങ്ങേയറ്റം സന്തോഷിക്കുന്നുവെന്നു ഐഐഎം-എയിലെ പ്ലെയ്‌സ്‌മെന്റുകളുടെ ഉത്തരവാദിത്വം വഹിക്കുന്ന പ്രൊഫസർ അമിത് കർണ പറഞ്ഞു.
"ഈ വർഷം വെല്ലുവിളികൾ നിറഞ്ഞതായിരുന്നു, ഞങ്ങളുടെ ചരിത്രത്തിൽ ആദ്യമായി ഈ പ്രക്രിയ പൂർണ്ണമായും ഓൺലൈൻ മോഡിലാണ് നടത്തിയത്. വെർച്വൽ പ്രോസസ്സിനോട് പൊരുത്തപ്പെടുന്നതിൽ റിക്രൂട്ട് ചെയ്യുന്നവർ അങ്ങേയറ്റം സഹകരിച്ചു. ഒപ്പം പ്രക്രിയ സുഗമമായി നടക്കുന്നുവെന്ന് ഉറപ്പാക്കാൻ അവർ മുഴുവൻ പിന്തുണയും നൽകി," അദ്ദേഹം കൂട്ടിച്ചേർത്തു.

Next Story
Videos