വിദേശത്ത് ബിസിനസ്, പഠനം, കുടിയേറ്റം: ഉറപ്പോടെ പറക്കാന്‍ ഒരു കൈത്താങ്ങ്

മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് ബിരുദവുമായി അമേരിക്കയിലെ വമ്പന്‍ റിയല്‍ എസ്റ്റേറ്റ് കമ്പനിയില്‍ പ്രോജക്റ്റ് മാനേജരായി ജസ്റ്റിന്‍ മാത്യു പോകുമ്പോള്‍ കൃത്യമായ ലക്ഷ്യങ്ങളുണ്ടായിരുന്നു. പത്തുവര്‍ഷം അമേരിക്കയില്‍ കഴിയണം. പിന്നീട് നാട്ടില്‍ തിരിച്ചെത്തി സ്വന്തമായി എന്തെങ്കിലും ചെയ്യണം. ഈ സ്വപ്നത്തിനൊപ്പമായിരുന്നു, ഫാക്ടില്‍ അസിസ്റ്റന്റ് ഫിനാന്‍സ് മാനേജരായിരുന്ന പിതാവ് ബേബി മാത്യുവും.

അമേരിക്കയില്‍ പ്രൊഫഷണലായി ജീവിക്കുമ്പോഴും ജസ്റ്റിന്‍ മാത്യുവിലെ സംരംഭകന്‍ അടങ്ങിയിരുന്നില്ല. റിയല്‍ എസ്റ്റേറ്റ് രംഗത്തുള്ള അറിവ് വെച്ച് അവിടെ വീടുകള്‍ വാങ്ങി പുതുക്കി വാടകയ്ക്ക് നല്‍കിക്കൊണ്ടിരുന്നു. ഒരേ സമയം ഇതുപോലെ 12 വീടുകള്‍ വരെ സ്വന്തമായുണ്ടായിരുന്നു.

കേരളത്തില്‍ നിന്ന് അമേരിക്കയിലേക്ക് ചേക്കേറിയ ആളെന്ന നിലയ്ക്ക് സുഹൃത്തുക്കളും അടുപ്പമുള്ളവരും വിദേശ പഠനത്തിനും കുടിയേറ്റത്തിനുമൊക്കെ ജസ്റ്റിന്‍ മാത്യുവിനോട് കാര്യങ്ങള്‍ ചോദിച്ചറിയാറുമുണ്ടായിരുന്നു. അമേരിക്കയിലുള്ളപ്പോള്‍ ഗ്രീന്‍ കാര്‍ഡിനായും(GreenCard), കാനഡയില്‍ പിആര്‍ (Canada PR) ലഭിക്കുന്നതിനുമെല്ലാം കാര്യങ്ങള്‍ പഠിച്ച് അപേക്ഷകള്‍ സമര്‍പ്പിച്ചതും ജസ്റ്റിന്‍ തന്നെയായിരുന്നു. ഇവയെല്ലാം കാലക്രമേണ സ്വന്തമാക്കുകയും ചെയ്തു. അതിനിടെ ഏക സഹോദരി കാനഡയില്‍ ബാരിസ്റ്ററായി അവിടെ പാര്‍ട്ണര്‍ഷിപ്പില്‍ സ്വന്തം ലോ സ്ഥാപനം തുടങ്ങുകയും ചെയ്തു.

കാനഡ, മലയാളികള്‍ അടക്കമുള്ളവരുടെ സ്വപ്നഭൂമിയാകുന്ന കാലം. ''അപ്പോഴാണ് അമേരിക്കയിലെ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് തിരിച്ചുപോരുന്നത്. കൃത്യമായ പ്ലാനോട് കൂടി തന്നെയായിരുന്നു അത്. സഹോദരി ജൂഡി മാത്യു, കാനഡയില്‍ തുടങ്ങിയിരിക്കുന്ന സ്ഥാപനത്തിന്റെ പ്രവര്‍ത്തനം കേരളത്തിലേക്ക് കൂടി വ്യാപിപ്പിക്കണം. അങ്ങനെ പിതാവും ഞാനും ഭാര്യ സുനന്ദയും ചേര്‍ന്നാണ് കലൂരില്‍ 'എം ആന്‍ഡ് ജി ഇമിഗ്രേഷന്‍ ആന്‍ഡ് സ്റ്റഡി എബ്രോഡ് കണ്‍സള്‍ട്ടന്‍സ്'(M&G Immigration and Study Abroad Consultants ) എന്ന സ്ഥാപനം തുടങ്ങുന്നത്,'' ജസ്റ്റിന്‍ മാത്യു തന്റെ സംരംഭകയാത്രയുടെ ആദ്യകാലങ്ങള്‍ പറയുന്നത് ഇങ്ങനെ.

2010 അവസാനമാസങ്ങളിലാണ് ജസ്റ്റിന്‍ മാത്യുവും കുടുംബവും അമേരിക്കയില്‍ നിന്ന് തിരിച്ചെത്തുന്നത്. 2011ല്‍ കലൂരില്‍ വിദേശരാജ്യങ്ങളിലേക്ക് മൈഗ്രേഷനും വിദേശ പഠനത്തിനും കണ്‍സള്‍ട്ടന്‍സി നല്‍കുന്ന സ്ഥാപനം തുടങ്ങി. ''ജൂഡി കാനഡയില്‍ ബാരിസ്റ്ററാണ്. അതായത് തര്‍ക്കങ്ങള്‍ വന്നാല്‍ കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ പറ്റുന്ന അഭിഭാഷക. എമിഗ്രേഷന്‍ സംബന്ധിയായ എല്ലാകാര്യങ്ങളും കാനഡയില്‍ നിന്ന് നോക്കാന്‍ ജൂഡിയുടെ സ്ഥാപനത്തിന് സാധിക്കും.

എമിഗ്രേഷന്‍ രംഗത്ത് ഞങ്ങളുടെ സവിശേഷത എന്താണെന്ന് പിന്നീട് ആളുകള്‍ തിരിച്ചറിഞ്ഞു. 25ഓളം പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കിയ ദിവസങ്ങള്‍ വരെ പിന്നീടുണ്ടായി. അന്ന് ഞങ്ങള്‍ ആദ്യമായി നിയമിച്ചവര്‍ വരെ ഇന്നും കൂടെയുണ്ട്,'' കലൂരിലെ ഒരു ഓഫീസില്‍ നിന്ന് കേരളമെമ്പാടുമായി 14 ഓഫീസുകള്‍ വരെയായി വളര്‍ന്നിരിക്കുന്ന എം ആന്‍ഡ് ജിയുടെ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ ജസ്റ്റിന്‍ മാത്യു കൊച്ചിയിലെ ഓഫീസിലിരുന്ന് ഇതുപറയുമ്പോള്‍, കോണ്‍ഫറന്‍സ് ഹാളില്‍, അമേരിക്കയിലെ ഒരു സര്‍വ്വകലാശാലയില്‍ നിന്നുള്ള പ്രതിനിധി നേരിട്ടെത്തി എംആന്‍ഡ് ജിയുടെ സ്റ്റഡി എബ്രോഡ് കണ്‍സള്‍ട്ടന്‍സി വിഭാഗമായ ജീബീ എഡ്യുക്കേഷനിലെ (GEEBEE Education) ടീമിനോട് നേരിട്ട് സംവദിക്കുകയായിരുന്നു.

15 രാജ്യങ്ങളിലെ 750 ലേറെ യൂണിവേഴ്സിറ്റികളിലേക്ക് ഉന്നത പഠനത്തിന് വിദ്യാര്‍ത്ഥികളെ അയക്കുന്ന ഏജന്‍സിയാണ് ജീബീ എഡ്യുക്കേഷന്‍. കാനഡ, യുകെ, ഓസ്ട്രേലിയ, ജര്‍മനി, അയര്‍ലാന്‍ഡ്, സ്വീഡന്‍, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലെ ഉന്നത പഠനത്തിന് ഇന്ന് അവര്‍ അവസരമൊരുക്കുന്നു.

പടിപടിയായി വളര്‍ച്ച, വെല്ലുവിളികള്‍ അതിജീവിച്ച് മുന്നേറ്റം

ഇന്ന് കേരളത്തിലെ 65ല്‍പ്പരം IELTS സ്ഥാപനങ്ങളുമായും 50 ഓളം സബ് ഏജന്‍സികളുമായും ചേര്‍ന്ന് എം ആന്‍ഡ്ജി യുടെ ജീബീ എഡ്യുക്കേഷന്‍ പ്രവര്‍ത്തിക്കുന്നു. വിദേശ വിദ്യാഭ്യാസത്തിന്റെ അവസരങ്ങള്‍ തിരക്കാനായി പുതിയ 2500-3000 വിദ്യാര്‍ത്ഥികളാണ് ജീബീ എഡ്യുക്കേഷന്റെ കേരളത്തിലെ 14 ഓഫീസുകളിലുമായി പ്രതിമാസം കയറിവരുന്നത്.

കഴിഞ്ഞ വര്‍ഷം വിദേശ പഠനത്തിന് അയച്ച വിദ്യാര്‍ത്ഥികളുടെ എണ്ണത്തിന്റെ ഇരട്ടിയെണ്ണം കുട്ടികളെ ഈ വര്‍ഷം പ്ലേസ് ചെയ്യാനാണ് ജീബി എഡ്യുക്കേഷന്റെ ലക്ഷ്യവും. എംആന്‍ഡ്ജി മൈഗ്രേഷന്‍ ആന്‍ഡ് സ്റ്റഡി എബ്രോഡ് കണ്‍സള്‍ട്ടന്‍സിയുടെ കേരളത്തിലെ സ്വാധീനം കണ്ടറിഞ്ഞുതന്നെയാണ് ദേശീയതലത്തിലെ പ്രമുഖരായ ജീബീ എഡ്യുക്കേഷന്‍, അവരുടെ സ്റ്റഡി വിംഗുമായി പങ്കാളിത്തത്തിലേര്‍പ്പെടുന്നത്. ''ദേശീയതലത്തില്‍ രണ്ടുപതിറ്റാണ്ടിലേറെക്കാലത്തെ അനുഭവസമ്പത്തുള്ള കരുത്തുറ്റ ബ്രാന്‍ഡാണ് ജീബീ എഡ്യുക്കേഷന്‍.

വിദേശ യൂണിവേഴ്‌സിറ്റികളുടെ നേരിട്ടുള്ള പോര്‍ട്ടല്‍ ആക്‌സസ് അടക്കമുള്ള എല്ലാ കാര്യങ്ങളോടും കൂടിയുള്ള ഈ പങ്കാളിത്തം വളര്‍ച്ചയില്‍ വലിയൊരു പങ്കുവഹിച്ചിട്ടുണ്ട്,'' ജസ്റ്റിന്‍ മാത്യു പറയുന്നു.

കുട്ടികളും മൈഗ്രേഷന്‍ ആഗ്രഹിക്കുന്നവരും, എം ആന്‍ഡ് ജിയുടെ സേവനം തേടിയവരുടെ അനുഭവസാക്ഷ്യങ്ങള്‍ കേട്ടറിഞ്ഞാണ് അന്വേഷിച്ചുവരുന്നത്. ''ഒരിക്കല്‍ ജീബീ എഡ്യുക്കേഷനെ വിദേശപഠനത്തിനുള്ള സേവനത്തിനായി സമീപിച്ചാല്‍ പിന്നീട് നമ്മള്‍ അവരെ തന്നെയേ മറ്റുള്ളവര്‍ക്ക് റഫര്‍ ചെയ്യൂ,'' എന്ന് തുറന്ന് പറയുന്നവരാണ് ജീബീ എഡ്യൂക്കേഷന്റെ സേവനം തേടിയ മാതാപിതാക്കളില്‍ ഭൂരിഭാഗവും.

ഇത്തരമൊരു തലത്തിലേക്ക് വളര്‍ന്നതിന് പിന്നില്‍ വര്‍ഷങ്ങളുടെ പ്രയത്‌നമുണ്ട്. ''അറിവും വൈദഗ്ധ്യവുമുള്ള ടീം, അവര്‍ക്ക് നല്‍കുന്ന നിരന്തര പരിശീലനം എന്നിവയ്‌ക്കെല്ലാം പുറമേ, നൂറുകണക്കിന് വിദേശ സര്‍വകലാശാലകളിലെ നൂറുകണക്കിന് കോഴ്‌സുകള്‍ കുറ്റമറ്റ രീതിയില്‍ താരതമ്യം ചെയ്യുന്നതിനും കുട്ടിയുടെ അഭിരുചിക്കനുസൃതമായത് തെരഞ്ഞെടുത്ത് അവതരിപ്പിക്കുന്നതിനും വേണ്ടി കസ്റ്റമൈസ് ചെയ്ത സോഫ്‌റ്റ്വെയര്‍ സംവിധാനമാണ് ഞങ്ങള്‍ക്കുള്ളത്.

മെക്കാനിക്കല്‍ എന്‍ജീനീയറിംഗ് ബിരുദമെടുത്ത് റിയല്‍ എസ്റ്റേറ്റ് കമ്പനിയില്‍ ഐടി വിഭാഗത്തിലാണ് ഞാന്‍ ജോലി ചെയ്തിരുന്നത്. ഐടി പ്രോഡക്ട്് ഡിസൈനിംഗും ആര്‍ക്കിടെക്റ്റും അന്നുമുതല്‍ എന്റെ പാഷനാണ്. അതാണ് എം ആന്‍ഡ് ജിയുടെ പിന്നണിയിലും കരുത്താകുന്നത്,'' ജസ്റ്റിന്‍ മാത്യു പറയുന്നു.

സേവനം തേടിയെത്തുന്ന ഓരോ വിദ്യാര്‍ത്ഥിയോടും വിശദമായി സംസാരിച്ച് അവരുടെ കഴിവും താല്‍പ്പര്യങ്ങളും ഭാവിയിലെ തൊഴില്‍ സാധ്യതകളും എല്ലാം സമഗ്രമായി അവലോകനം ചെയ്ത ശേഷമാണ് അനുയോജ്യമായ സര്‍വകലാശാലകളും കോഴ്‌സുകളും ഇവര്‍ പരിചയപ്പെടുത്തുന്നത്.

ഇതുവരെ 2000ത്തോളം കുടുംബങ്ങളുടെ കുടിയേറ്റത്തിന് കൈത്താങ്ങായിട്ടുണ്ട്് എം ആന്‍ഡ് ജി. ''വിദേശ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം തുടര്‍ന്നുകൊണ്ടേയിരിക്കും. കാരണം പല രാജ്യങ്ങളുടെയും സമ്പദ്വ്യവസ്ഥയില്‍ അവിടെ പഠനത്തിനെത്തുന്ന വിദേശ വിദ്യാര്‍ത്ഥികളും കുടിയേറ്റക്കാരും നിര്‍ണായക സ്വാധീനം ചെലുത്തുന്നുണ്ട്.

അതിനനുസരിച്ചുള്ള പ്രോഗ്രാമുകളാണ് കാനഡ, ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങള്‍ വിഭാവനം ചെയ്തിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്കായി വിദേശ രാജ്യങ്ങളും സര്‍വകലാശാലകളും മികച്ച പ്രോഗ്രാമുകള്‍ ഡിസൈന്‍ ചെയ്തിട്ടുണ്ട്. അതിനിയും തുടരും,'' ജസ്റ്റിന്‍ മാത്യു പറയുന്നു.

കേരളത്തില്‍ മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാന്‍ തന്നെ ഇവിടെ മതിയായ സൗകര്യങ്ങളില്ല. പഠിച്ചിറങ്ങിയാല്‍ തന്നെ ആകര്‍ഷകമായ കരിയര്‍ കെട്ടിപ്പടുക്കാനുള്ള സാഹചര്യമില്ല. ''ഏറ്റവും മികച്ച മനുഷ്യസമ്പത്താണ് നമ്മുടേത്. ഇവര്‍ക്ക് വിദേശങ്ങളിലെ അവസരങ്ങള്‍ വിനിയോഗിക്കാന്‍ കൈത്താങ്ങാകുക, അതുവഴി ഒട്ടേറെ കുടുംബങ്ങളെ കൈപിടിച്ചുയര്‍ത്തുക, ഇതൊക്കെയാണ് ഞങ്ങളുടെ ആത്യന്തിക ലക്ഷ്യം. സുതാര്യമായ ശൈലി ബിസിനസില്‍ പിന്തുടര്‍ന്ന് മികച്ച സേവനം ഉപഭോക്താക്കള്‍ക്ക് നല്‍കി പടിപടിയായി വളരുകയെന്നത് മാത്രമാണ് ഞങ്ങളുടെ ലക്ഷ്യം,'' ജസ്റ്റിന്‍ മാത്യു പറയുന്നു.


-----------------

ജീബീ എഡ്യുക്കേഷന്‍: വിദേശ പഠനത്തിന് ഒരുക്കുന്നു വിപുലമായ സേവനം

എംആന്‍ഡ്ജി മൈഗ്രേഷന്റെ സ്റ്റഡി വിംഗായ ജീബീ എഡ്യുക്കേഷന്‍, വിദേശ പഠനത്തിനായി ശ്രമിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിപുലമായ സേവനമാണ് നല്‍കുന്നത്. ഒരു വിദ്യാര്‍ത്ഥിയുടെ താല്‍പ്പര്യവും കഴിവും അറിഞ്ഞ് ലോകത്തിലെ മികച്ച യൂണിവേഴ്‌സിറ്റികളിലെ ഏറ്റവും അനുയോജ്യമായ കോഴ്‌സ് തെരഞ്ഞെടുത്ത് നല്‍കാന്‍ കഴിവുള്ള ടീമാണ് ജീബി എഡ്യൂക്കേഷന്റെ കരുത്ത്. ഓരോ രാജ്യത്തെയും സര്‍വകലാശാലകളെയും കോഴ്‌സുകളെയും കുറിച്ച് കുട്ടികളെ ബോധവന്മാരാക്കാന്‍ വ്യത്യസ്ത ടീമുകള്‍ തന്നെയുണ്ട്. കോഴ്‌സ് തെരഞ്ഞെടുപ്പ് മുതല്‍ വിസ പ്രോസസിംഗ് വരെയുള്ള എല്ലാ ഘട്ടത്തിലും വിദഗ്ധരായ ടീമുകളാണ് പ്രവര്‍ത്തിക്കുന്നത്.

ജീബീ എഡ്യുക്കേഷന്‍ ഒറ്റ നോട്ടത്തില്‍

  • 2001 മുതല്‍ സ്റ്റഡി എബ്രോഡ് രംഗത്തെ ടോട്ടല്‍ സൊലൂഷന്‍ പ്രൊവൈഡര്‍
  • സേവനങ്ങള്‍: പ്രിപ്പറേറ്ററി ടെസ്റ്റുകള്‍ക്കുള്ള പരിശീലനം, പ്രീ ആപ്ലിക്കേഷന്‍ നടപടികള്‍ക്ക് പിന്തുണ, യൂണിവേഴ്‌സിറ്റികള്‍ തെരഞ്ഞെടുക്കുന്നതിന് മാര്‍ഗനിര്‍ദേശം, അഡ്മിഷന്‍ സംബന്ധമായ എല്ലാ കാര്യങ്ങളും, സ്‌കോളര്‍ഷിപ്പ്/സാമ്പത്തിക സഹായത്തിനുള്ള പിന്തുണ, ബാങ്ക് വായ്പകള്‍ ലഭിക്കാനുള്ള സഹായം, വിസ ഗൈഡന്‍സ്, വിദേശത്ത് പഠിക്കാന്‍ പോകുമ്പോള്‍ താരതമ്യേന കുറഞ്ഞ നിരക്കിലെ എയര്‍ ടിക്കറ്റിംഗ് മുതല്‍ വിദേശത്ത് കുറഞ്ഞ ചെലവിലെ താമസത്തിന് വരെയുള്ള സഹായങ്ങള്‍ ചെയ്ത് കൊടുക്കുന്നു
  • അമേരിക്ക, യുകെ, കാനഡ, ഓസ്‌ട്രേലിയ, ജര്‍മനി, അയര്‍ലന്റ്, സ്വീഡന്‍, സിംഗപ്പൂര്‍ തുടങ്ങി ലോകത്തിലെ 15 ലേറെ രാജ്യങ്ങളിലെ 750 ലേറെ യൂണിവേഴ്‌സിറ്റികളുമായി പങ്കാളിത്തം
  • ഇതുവരെ വിദേശ വിദ്യാഭ്യാസത്തിന് അയച്ചിരിക്കുന്നത് രണ്ടരലക്ഷം വിദ്യാര്‍ത്ഥികളെ
  • 3500 ലേറെ റിക്രൂട്ട്‌മെന്റ് പാര്‍ട്ണര്‍മാര്‍

Related Articles
Next Story
Videos
Share it